Film News

ആദിത്യന്റെ ആത്മഹത്യക്ക് പിന്നാലെ പ്രതികരണവുമായി അമ്പിളി ദേവി

കഴിഞ്ഞ ദിവസം രാത്രി സീരിയൽ നടനായ ആദിത്യൻ ആത്മഹത്യക്കു ശ്രെമിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു .ഞായറാഴ്ച  വൈകീട്ട് തൃശൂർ സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപമാണ് താരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. സ്വരാജ് ഗ്രൌണ്ടിന് സമീപമുള്ള ഇടവഴിയിലാണ് താരത്തെ കണ്ടെത്തിയത്. നിർത്തിയിട്ട കാറിനുള്ളിൽ കൈ ഞരമ്പ് മുറിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ആദിത്യനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രേവശിപ്പിച്ചിരുന്ന്  . തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ആദിത്യന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്മാര് അറിയിച്ചു

ഇപ്പോൾ ആദിത്യന്റെ ആത്മഹത്യക്ക് പിന്നാലെ പ്രതികരണവുമായി അമ്പിളി ദേവി എത്തിയിരിക്കുകയാണ്,ഈ ആത്മഹത്യാ നാടകമൊക്കെ ഒരുപാട് കണ്ടിട്ടുണ്ടെന്നും ഇതിനു മുന്നേ മൂന്നു തവണ ഇത്തരത്തില്‍ നാടകം കാണിച്ചിരുന്നുവെന്നുമാണ് അമ്പിളി ദേവി പ്രതികരിച്ചത്.

നടി അമ്പിളി ദേവിയുമായുള്ള വിവാഹ ശേഷമുണ്ടായ തര്‍ക്കങ്ങള്‍ സമീപ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇരുവരും ആരോപണങ്ങളുമായി എത്തിയിരുന്നു.തൃശ്ശൂര്‍ സ്വദേശിയായ യുവതിയുമായി ആദിത്യനു ബന്ധമുണ്ടെന്നായിരുന്നു അമ്പിളിയുടെ ആരോപണം. എന്നാല്‍ ഇതിനു പിന്നാലെ അമ്പിളിയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്നും തന്റെ കയ്യില്‍ അതിനുള്ള തെളിവുകള്‍ ഉണ്ടെന്നും കാട്ടി ആദിത്യനും രംഗത്തെത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം നടിയും അടുത്ത സുഹൃത്തുമായ അനു ജോസഫിന്റെ യൂട്യൂബ് ചാനലിലൂടെ മനസ്സ് അമ്പിളിയും അമ്മയും ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് നിരവധി അഭിമുഖങ്ങളിലും ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചിരുന്നു.

കാര്യങ്ങളെ വളച്ചൊടിച്ച് പുതിയ കഥകള്‍ മെനഞ്ഞ് തന്നെ തേജോവധം ചെയ്യാനാണ് ആദിത്യന്‍ ശ്രമിച്ചത്. തന്നെ കത്തി കാട്ടി കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയെന്നും ഇതിന് തെളിവുകള്‍ ഉണ്ടെന്നും അമ്പിളി പറഞ്ഞു. പിന്നാലെ അമ്പിളി ദേവിയുടെ വീട്ടിലെത്തി ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുന്ന ആദിത്യന്‍ ജയന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വരുകയും ചെയ്തിരുന്നു

Back to top button