അമ്പിളി ദേവിക്ക് പിന്തുണയുമായി മുൻ ഭർത്താവ്

കഴിഞ്ഞ രണ്ടു ദിവസങ്ങളായിട്ടു മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ നിറഞ്ഞു നിൽക്കുന്നത് നടിയും നിർത്തകിയും ആയ അമ്പിളി ദേവിയുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചുള്ള വാർത്തകൾ ആണ് . അമ്പിളി ദേവിയുടെ രണ്ടാം ഭർത്താവായ സിനിമ താരം ആദിത്യൻ തന്നെ ചതിച്ചു എന്ന് അമ്പിളി ദേവി മാധ്യമത്തോട് തുറന്നു പറഞ്ഞിരുന്നു . ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും , തന്നോട് വിവാഹ മോചനം ആവിഷയപെട്ടതായും അമ്പിളി വെളിപ്പെടുത്തിയിരുന്നു
എന്നാൽ ഈ വിഷയത്തെ പറ്റി അമ്പിളിയുടെ ആദ്യ ഭർത്താവായ ലോവൽ പറയുന്ന വാക്കുകളാണ് ഇപ്പൊ ശ്രദ്ധേയം ആകുന്നത് .
ലോവൽ പറയുന്നത് ഇങ്ങനെ ;
എന്റെ കുടുമ്പ ജീവിതം തകർത്തത് ആദിത്യൻ ആണ് , എല്ലാം ആദിത്യന്റെ കളികൾ ആയിരുന്നു. അയാൾക്ക് അമ്പിളിയോട് ഇഷ്ടം ഉണ്ടായിരുന്നു, അമ്പിളിയെ സ്വന്തമാക്കാൻ വേണ്ടി എന്നെ കുറിച്ച് അപവാദങ്ങൾ ഉണ്ടാക്കി. അതിൽ അയാൾ വിജയിച്ചു, നഷ്ടം എനിക്ക് മാത്രമാണ്, അയാൾ സ്വന്തം കുഞ്ഞിനെക്കൾ എന്റെ കുഞ്ഞിനെ സ്നഹിയ്ക്കുന്നതായി അഭിനയിച്ചു, ഇതുവഴിയാണ് അയാൾ അമ്പിളിയെ കയ്യിൽ എടുത്തത് . എന്നെ പറ്റി ആവശ്യമില്ലാത്ത കഥകൾ ഉണ്ടാക്കി അമ്പിളിയുടെ മനസ്സ് മുഴുവൻ വിഷം കുത്തി വെച്ച്, പിന്നീട് അവർ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചിരുന്നു, അതോടെ അയാളുടെ എല്ലാ തന്ത്രങ്ങളും വിജയിച്ചു,’
ഇത് അവരുടെ ബന്ധം വീണ്ടും ആരംഭിക്കാൻ കാരണമായി, അന്ന് അമ്പിളി വിവാഹം മോചനം ആവിശ്യപെട്ടപ്പോൾ അമ്പിളിയുടെയും മകന്റെയും ഭാവി ഓർത്താണ് അത് നല്കിയത്, അവർ സുഖമായി ജീവിക്കട്ടെ എന്ന് കരുതി. എന്നാൽ ആദിത്യനോപ്പം പോകുമെന്ന് ഒരിക്കലും താൻ കരുതിയില്ല എന്ന് ലോവൽ പറയുന്നു. വിവാഹത്തിന്റെ കാര്യം അറിഞ്ഞപ്പോൾ ഞാൻ അമ്പിളിയുടെ അച്ഛന്റെ വിളിച്ചു, അമ്പിളി ആരുടെ കൂടെ വേണമെങ്കിലും ജീവിച്ചോട്ടെ പക്ഷെ എന്റെ മകന് ഒന്ന് സംഭവിക്കരുത് എന്ന് ഞാൻ പറഞ്ഞിരുന്നു
എന്നാൽ ആദിത്യൻ ഇതിനോട് പ്രതികരിച്ചതു അമ്പിളി ദേവി പറഞ്ഞതിന് നേരെ വിപരീതമായിട്ടാണ് . അമ്പിളി പറയുന്നതെല്ലാം കള്ളമാണെന്നും . തനിക്കല്ല അമ്പിളിക്കാന് രഹസ്യ ബന്ധമുള്ളതെന്നും ആണ് ആദിത്യൻ പറയുന്നത് . അതിനു തന്റെ പക്കൽ വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ് നടൻ ആദിത്യൻ പറയുന്നത് . അമ്പിളിയുടെ അമ്മയ്ക്കും എല്ലാ കാര്യങ്ങളും അറിയാം എന്നും ആദിത്യൻ പറയുന്നു .