CelebratiesSERIAL NEWS

ആദിത്യനെതിരെ അമ്പിളിയെ പിന്തുണച്ചുകൊണ്ട് മുൻഭർത്താവ്

കഴിഞ്ഞ രണ്ടുദിവസമായി ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷമയമാണ് അമ്പിളി ദേവിയുടെയും ആദിത്യന്റെയും ദാമ്പത്യ തകർച്ച, ഏറെ വിമര്ശനങ്ങൾക്കൊടുവിൽ വിവാഹം കഴിച്ച ഇരുവരും വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞ് പോയിരുന്നത്, എന്നാൽ കുറച്ച് ദിവസങ്ങളായി എല്ലാവരെയും ഞെട്ടിക്കുന്ന വാർത്തകൾ ആണ് പുറത്ത് വരുന്നത്, തന്റെ ഭർത്താവായ ആദിത്യനെതിരെ ആരോപണവുമായി രംഗത്ത് എത്തിയത് അമ്പിളി തന്നെ ആയിരുന്നു, ആദിത്യന് ഒരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും, ആ സ്ത്രീ ഗർഭിണി ആണെന്ന് താൻ അറിഞ്ഞു എന്നും, ഇപ്പോൾ ആദിത്യന് തന്നിൽ നിന്നും ഡിവോഴ്സ് ആണ് വേണ്ടത് എന്നും അമ്പിളി പറഞ്ഞിരുന്നു, തന്നെ ഭീഷണി പെടുത്തുന്നതായും അമ്പിളി വ്യക്തമാക്കി, ഇതിനെതിരെ പിന്നീട് ആദിത്യനും രംഗത്ത് എത്തിയിരുന്നു.

അമ്പിളി പറഞ്ഞതെല്ലാം കളവ് ആണെന്നും, തന്നെ അമ്പിളി ചതിക്കുക ആയിരുന്നു എന്നുമാണ് ആദിത്യൻ പറഞ്ഞത്, തെറ്റുകൾ ഒന്നും ഉണ്ടാകരുത്, പറ്റിക്കരുത് എന്ന് പരസ്പരം പറഞ്ഞിട്ടാണ് വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞതിന്റെ ആദ്യ ദിവസം അമ്പിളിക്ക് ഒരു നെറ്റ് കാൾ വരുമായിരുന്നുവെന്നും, അതിൽ നിന്നും പല കാര്യങ്ങൾ മനസിലായി, അമ്പിളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് തനിക്ക് മനസ്സിലായിരുന്നു എന്നുമാണ് ആദിത്യൻ പറഞ്ഞത്. എന്നാൽ ഇപ്പോൾ ആദിത്യനുമായി ആരോപണവിധേയായ സ്ത്രീയുടെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്, ആദിത്യൻ തന്റെ നിരപരാദിത്യം തുറന്നു പറയുന്നതിനിടെയാണ് ഈ വീഡിയോ പുറത്ത് വിട്ടത്, പ്രമുഖ ചാനലിൽ കൂടിയാണ് ഈ വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

വീഡിയോയിൽ  ആരോപണവിധേയായ സ്ത്രീ പറയുന്നത് ഇങ്ങനെ, അമ്പിളീ നൂറു തവണ ഞാൻ നിങ്ങളോട് പറഞ്ഞു എന്റെ കുഞ്ഞിന്റെ അച്ഛൻ നിങ്ങളുടെ ഭർത്താവല്ല, അതെന്റെ ഭർത്താവാണ് എന്ന് ഇനിയെങ്കിലും കേൾക്കൂ’, എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. മറ്റുള്ളവർ പറഞ്ഞുനടക്കുന്ന വിഷയങ്ങൾ കേട്ടിട്ട് നിങ്ങളുടെ ജീവിതം നശിപ്പിക്കല്ലേ. നിങ്ങളുടെ ഭർത്താവ് നല്ല വ്യക്തിയാണ്അയാൾ നിങ്ങളുടെ മകനേയും, മറ്റൊരാളിൽ ഉണ്ടായ മകനേയും പൊന്നുപോലെ നോക്കുന്നില്ലേ. എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നു. ഇതൊക്കെ ഞാൻ നേരിട്ട് കാണുന്നത് അല്ലേ? അദ്ദേഹത്തിന്റെ സ്നേഹം എനിക്ക് മാത്രമല്ല, കേരളത്തിലുള്ള ഒരുപാട് സ്ത്രീകൾ അതിനു കമന്റ് ചെയ്തിട്ടുണ്ട്.

അവർ എല്ലാവരിലും നിങ്ങളുടെ ഭർത്താവ് മോശം പ്രവർത്തിക്കുക അല്ല ചെയ്തിരിക്കുന്നത്. അതുകൊണ്ട് അത് മനസിലാക്കൂആരെങ്കിലും പറയുന്ന കഥകൾ കേട്ടിട്ട് പിന്നാലെ തുള്ളി നടക്കല്ലേ. അത് വിശ്വസിക്കൂ. നിങ്ങൾ ഒരിക്കൽ ഫോൺ ചെയ്തപ്പോൾ ഞാൻ പറഞ്ഞു, അത് അങ്ങനെ അല്ല, എന്നുള്ളത്. എന്റെ ഫോണിൽ നിന്നും മെസേജ് അയച്ചത് എന്റെ ഭർത്താവാണ്അത് ഇനിയെങ്കിലും മനസിലാക്കൂ, എന്നും അവർ പറയുന്നുണ്ട്. മാത്രമല്ല, നിങ്ങൾ വിളിച്ചപ്പോ ഞാൻ പറഞ്ഞു, ഇദ്ദേഹം പറഞ്ഞില്ലേ കാര്യങ്ങൾ ഒക്കെ എന്ന്. അതൊന്ന് മനസിലാക്കൂ. എന്റെ പേരിൽ ഒരു ജീവിതം നശിക്കാൻ പോവുകയാണ്. പല കുട്ടികളുടെയും ജീവിതവും നശിക്കാൻ പോവുകയാണ് എന്നുള്ള അവസ്ഥ വന്നപ്പോൾ ആണ് ഞാൻ കൈ പോലും മുറിച്ചത്. ഇനിയെങ്കിലും കള്ളക്കഥകൾ വിശ്വസിക്കല്ലേ തുടങ്ങി നിരവധി കാര്യങ്ങൾ ആണ് ആ സ്ത്രീ വ്യക്തമാക്കുന്നത്.

Back to top button