Local News

108 ആംബുലന്‍സില്‍ ഹോസ്പിറ്റലില്‍ കോവിഡ് ടെസ്റ്റിനായിപോകുവാന്‍ തയ്യാറായി നിൽക്കുന്ന ചേച്ചി;

പെണ്‍കുട്ടി ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട വിഷയം; സര്‍ക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച്‌ സംവിധായകന്‍ ആലപ്പി അഷ്റഫ്

108 ആംബുലന്‍സില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിഷയത്തില്‍ ശക്തമായി  പ്രതികരണം അറിയിച്ചു   സംവിധായകന്‍ ആലപ്പി അഷ്റഫ്. വടിവാളിയുമായി  108 ആംബുലന്‍സില്‍ കോവിഡ് ടെസ്റ്റിനായി ഹോസ്പിറ്റലില്‍ പോകുവാന്‍ തയ്യാറെടുക്കുന്ന ചേച്ചി എന്ന അടിക്കുറിപ്പോടെയാണ് താരം  സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

kerala-ambulance_1200x

എന്നാല്‍ കോവിഡ് പോസിറ്റീവായ പത്തൊന്‍പതുകാരിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി ആംബുലന്‍സ് ഡ്രൈവര്‍ ക്രൂരമായി പീഡിപ്പിച്ചത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ആറന്മുളയില്‍ വിജനസ്ഥലത്തുവെച്ച്‌ ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു കേരളക്കരയെ ഞെട്ടിച്ച പീഡനം നടന്നത്.

ashraf
ashraf

കൂടാതെ സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ ‘കനിവ്’ പദ്ധതിയുടെ ഭാഗമായ ‘108’ ആംബുലന്‍സിന്റെ ഡ്രൈവര്‍ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടില്‍ നൗഫലിനെ (29) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മുന്‍പു വധശ്രമക്കേസില്‍ പ്രതിയാണ്. പീഡനശേഷം ഇയാള്‍ പെണ്‍കുട്ടിയോട് മാപ്പുപറയുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇത് പെണ്‍കുട്ടി തന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ച്‌ പുറത്ത് വിട്ടത്.

Back to top button

buy windows 11 pro test ediyorum