Film News

പ്രഭാസും അമിതാഭ് ബച്ചനും ഒന്നിക്കുന്നു, ചിത്രത്തിൽ നായികയായി എത്തുന്നത് ദീപിക

പ്രഭാസ് നായകനാകുന്ന ചിത്രം നാഗ് അശ്വിന്‍ പ്രഖ്യാപിച്ചിരുന്നു. ദീപിക പദുക്കോണ്‍ ആണ് നായിക. ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു വാര്‍ത്ത. സിനിമയില്‍ അമിതാഭ് ബച്ചനും പ്രാധാന്യമുള്ള ഒരു കഥാപാത്രമായിരിക്കും എന്നതാണ് പുതിയ വാര്‍ത്ത. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും അമിതാഭ് ബച്ചന്‍ കൂടി ചിത്രത്തില്‍ ചേരുന്നതോടെ ആരാധകര്‍ ആകാംക്ഷയിലാണ്.

മഹാനടി ഫെയിം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്നു എന്നതിനാല്‍ സിനിമ വലിയ ഹിറ്റാകും എന്നാണ് ആരാധകര്‍ കരുതുന്നത്. ഇന്ത്യയുടെ അഭിമാനമായ അമിതാഭ് ബച്ചനെയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നതാണ് നിര്‍മാതാക്കളായ വൈജയന്തി മൂവീസ് അറിയിച്ചത്. അതോടെ ആരാധകര്‍ വലിയ ആവേശത്തിലുമാണ്. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായിട്ടാണ് ചിത്രം എത്തിക്കുക. മറ്റ് ഭാഷകളിലെയും അഭിനേതാക്കള്‍ ഭാഗമാകും.

ചിത്രത്തിന്റെ പ്രമേയം കൃത്യമായി എന്തായിരിക്കുമെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.പ്രഭാസ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന രാധേ ശ്യാം എന്ന ചിത്രം പൂര്‍ത്തിയാക്കയതിന് ശേഷമായിരിക്കും നാഗ് അശ്വിന്‍ ചിത്രത്തിലേക്ക് എത്തുക. രാധ കൃഷ്‍ണ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. പാന്‍ ഇന്ത്യന്‍ ഫിലിം എന്നതിലുപരിയായി പാന്‍ വേള്‍ഡ് സിനിമ എന്ന തരത്തിലാണ് രാധേ ശ്യാം തിയറ്ററില്‍ എത്തിക്കുക.

Back to top button