Politics

സി എ എ ക്കു എതിരെ പുതിയ പ്രഖ്യാപനവും ആയി ഷാ

പൗരത്വ ഭേദഗതി നിയമം എന്തൊക്കെ പ്രതിഷേധം   ഉണ്ടായാലും എത്രയും പെട്ടന്  നടപ്പാക്കുക തന്നെ ചെയ്യും . രണ്ടു വർഷം  മുൻപ്  ,ഏകദേശം ഇതേ സമയത്തു  അമിത്ഷായും മോദിയും അടങ്ങുന്ന  ബി ജെ പി യുടെ പ്രമുക്ക  നേതാക്കൾ ഒക്കെ  അലമുറയിട്ടു അലറിവിളിച്ചു പറഞ്ഞ വാചകങ്ങൾ ഇവയായിരുന്നു .  അതിനു ശേഷം അതി ശക്തമായ പ്രതിഷേധം  രാജ്യമെമ്പാടും അലയടിച്ചു   . ദേ ഇപ്പോ സി എ എ നടപ്പിലാക്കും എന്ന് പറഞ്ഞ ബി ജെ പി ക്കു അതിനു കഴിയാതെ വന്നു .  അതിനു പിന്നാലെ നിയമ സഭ തിരഞ്ഞെടുപ്പ് വന്ന സമയത്തും  അതിശക്തമായി അമിത്ഷാ പറഞ്ഞത് ഉടൻ  പൗരത്വ ഭേതഗതി നിയമം നങ്ങൾ നടപ്പിലാക്കും എന്നായിരുന്നു .  എന്നാൽ അത് ഒരിക്കലും നടക്കാൻ പോകാതെ കാര്യമാണെന്ന് അമിത്ഷാ തന്നെ പല പ്രമിക്ക    മീഡിയകളോടും പറഞ്ഞിരിക്കുകയാണ് .
കോവിഡ്  ആണ് കാരണം എന്ന് അമിത്ഷാ പറയുന്നുവെങ്കിലും  അതല്ല കാര്യം എന്ന് ബി ജെ പി ക്കുള്ളിൽ നിന്നും തന്നെ ശക്തമായ  വിലയിരുത്തലുകൾ   വന്നുകഴിഞ്ഞു  .  അതായതു ബംഗാളിൽ പൗരത്വഭേദഗതി നിയമം  നടപ്പിലാക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ,  അതി  ശക്തമായ  പ്രതിഷേധം  ബി ജെ പി ക്കുള്ളിൽ നിന്നും പോലും  അവിടെ നേരിടേണ്ടി വന്നു . ആഭ്യന്തര  കലാപങ്ങൾ പോലും തമ്മിൽ തല്ലു പോലും ഈ വിഷയത്തിനുപിന്നാലെ ഉണ്ടായ splitintae ഭാഗമായി അവിടെ ഉണ്ടായി .
ആസാമിലും  പൗരത്വഭേദഗതി നിയമം നടപ്പാകും എന്ന് ബി ജെ പി പറഞ്ഞു . എന്നാൽ ആസാമിൽ  നടന്ന  പൗരത്വ ഭേദഗതിക്കു എതിരെ ഉള്ള സമരം എന്ന് പറയുന്നത് ആർക്കും പൗരത്വം കൊടുക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് . എന്നാൽ ബംഗാളിൽ ആകട്ടെ ആർക്കും പൗരത്വം നഷ്ടപെടരുതെന്നു പറഞ്ഞാണ് സമരം ചെയ്തത് , അതായതു രാജ്യത്തു എല്ലാ ഇടതും എല്ലാവര്ക്കും മുസ്ലിം ആകട്ടെ ഹിന്ദു ആകട്ടെ ക്രിസ്ത്യൻ ആകട്ടെ എല്ലാവര്ക്കും പൗരത്വം കൊടുക്കണമെന്നായിരുന്നു അവരുടെ വാദം . ഈ രണ്ടു സംസ്ഥാനങ്ങളിലും ഉള്ള ആവശ്യങ്ങൾ തികച്ചും വിപരീതം ആണ് . അതുകൊണ്ടു തന്നെ ബി ജെ പി ക്കു ഒരു common solution എടുക്കാൻ കഴിയില്ല .
ഈ കാരണം മൂലമാണ് ബി ജെ പി സി എ എ നിർത്തിവെക്കാൻ ഉള്ള പ്രധാനകാരണം .
രണ്ടാമത്തെ കാരണം ഈ രാജ്യത്തു ഉയർന്നു വരുന്ന അതിരൂക്ഷമായ പ്രതിഷേധമാണ് , അതിൽ പ്രധാനം കർഷക നിയമവും ആയിട്ടുള്ള പ്രതിഷേധം ആണ് . പിന്നീട് ഉള്ള ഒരു പ്രധാന പെട്ട കാര്യം എന്ന് പറയാനുള്ളത് തകർന്നു കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്തി ആണ് . ഇത്തരത്തിൽ ഒരു 100 കോടി ആളുകൾ അവരുടെ ഉള്ളിലെ പ്രതിഷേധം അടക്കി പിടിച് ഇരിക്കുന്ന സാഹചര്യത്തിൽ സി എ എ കൂടെ കൊണ്ട് വന്നാൽ ഈ സാധാരണകാരെല്ലാം തന്നെ ഒറ്റക്കെട്ടാകുകയും , അങ്ങനെ ബി ജെ പി യുടെ അടിത്തറ തന്നെ മാന്തി പറിച്ചു ജനങ്ങൾ അങ്ങ് എടുക്കും . പിന്നെ മോദിയും അമിത്ഷായും , യോഗിയും ഒക്കെ തന്നെ കയ്യ് കാലു ഇട്ടടിച്ചു തങ്ങളുടെ ഫാസിസം പോയിട്ട് ഫാ എന്ന് പോലും പറയാൻ പറ്റാത്ത അവസ്ഥയിൽ നെട്ടോട്ടം ഓടേണ്ടി വരും . പട്ടാളം അല്ല പോലീസ് അല്ല ഏതൊക്കെ ഫോഴ്‌സിന്റെ ഇറക്കിയാലും ഒന്നും നടക്കില്ല .

അത്തരത്തിൽ ഒരവസ്ഥ വന്നാൽ ജനങ്ങളെ പിടിച്ചാൽ കിട്ടാത്ത ഒരവസ്ഥ വരും . ആ പേടിയാണ് അമിത്ഷായെ കൊണ്ട് മാധ്യമങ്ങളോട് അങ്ങനെ പറയാൻ കാരണം ആയതു . ഇത്തരത്തിൽ ഒരു പേടിയുണ്ടെങ്കിലും അത് പുറത്തു തുറന്നു പറയാൻ അവരുടെ ego സമ്മതിക്കില്ല . അതുകൊണ്ടു തന്നെ ആണ് അമിത്ഷാ കോവിഡ് കഴിഞ്ഞു അതിനെ പാട്ടി നോക്കാം എന്ന തരത്തിലേക് കാര്യങ്ങൾ നീക്കിയത് . ഇങ്ങനെ പറയുമ്പോ അരിയാഹാരം കഴിക്കുന്ന നമ്മുക് ചിന്തിക്കാവുന്നതേ ഉള്ളു കുംഭമേളം നടത്തിയപ്പോഴും , ഈ 5 സംസ്ഥാനങ്ങളുടെ എലെക്ഷൻ നടത്തിയപ്പോളും , കർഷക സമരത്തിനെത്തിരെ രാജ്യമെമ്പാടും മോദി campaign നടത്തിയപ്പോൾ എല്ലാം കോവിഡ് വഴിമാറിനിന്നിരുന്നോ , അതോ കോവിടിന്നു ഈ പരുപാടികളോട് പേടിയായിരുനോ . പേടിയാണെന്ന് തുറന്നു പറഞ്ഞാൽ പോരെ . ജനങ്ങൾ ഒറ്റ കെട്ടായി നിന്നാൽ അമിത്ഷായും മോദിയും ഒക്കെ തന്നെ ചൂളി പോകും അത് തന്നെ ആണ് സത്യം

Back to top button