News

മകളെ പിടിപ്പിച്ചവന്റെ കുടുംബത്തിലെ എല്ലാവരെയും കൊന്ന് ഒരച്ഛൻ !

പല പീഡന ബലാത്സംഗ വാർത്തകൾ കേള്ക്കുമ്പോള് നമ്മളിൽ ചിലരെലും ചിന്തിക്കാറിലെ ഇങ്ങനെ ഉള്ളവന്മാരെ ഒക്കെ അങ്ങ് കൊന്നുകളയണം എന്ന് . ഇവനൊന്നും ജീവിച്ചിരിക്കാൻ പാടില്ലെന്ന് .
അത്തരം ഒരുകേസ് ആണ് രാജ്യത്തു റിപ്പോർട്ട് ചെയ്തിരിക്കുന്നത് . തന്റ്റെ മകളെ പീഡിപ്പിച്ചവന്റെ കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്തി പ്രീതികരം ചെയ്യുകയാണ് ആന്ധ്രപ്രദേശിലെ ഒരച്ഛൻ .കഴിഞ്ഞ ദിവസം ആണ് ഒരു കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത് . ഇതിനോട് ബന്ധപ്പെട്ട അന്വേഷണത്തിന് ഒടുവിലാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം പൊലീസിന് വ്യക്തമാക്കിയത് . മരിച്ച കുടുംബാംഗങ്ങളിൽ ഒരാൾ തന്റെ മകളെ ബലാത്സംഗം ചെയ്തതാണ് കൊലപാതകം നടത്താൻ കാരണം എന്ന് പിടിയിലായ ആള് പോലീസിനോട് പറഞ്ഞിരുന്നു .

എന്നാൽ ബലാത്സംഗം ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ആള് ഒളുവിലാണിപ്പോൾ . വിശാഖപട്ടണം ജില്ലയിലെ ജിത്ലാൽ ഗ്രാമത്തിലാണ് സംഭവം നടന്നത് . സ്വന്ധം മകളെ പിച്ചിച്ചീന്തിയതിന് ഇത്തരത്തിൽ ശിക്ഷ വിധിച്ചതിനു കൈയടിച്ചു വലിയ ഒരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിൽ കൂടെ രംഗത്തെത്തി കഴിഞ്ഞിരുന്നു .അതേ സമയം ഒരാള് ചെയ്ത കുറ്റത്തിന് കുടുംബത്തിൽ ഉള്ള ആളുകൾ എന്ത ചെയ്തു എന്ന് ചോദിക്കുന്നവരും ഉണ്ട് .

അതേ സമയം ഈ വാർത്ത പുറത്തു വന്നപ്പോ സമാനമായ കേരളത്തിൽ ഉണ്ടായ ഒരു സംഭവത്തെ പറ്റിയും ചർച്ചകൾ ഉയരുകയാണ് . രണ്ടായിരത്തിഒന്നിലാണ്  അധികം ആരും ഓർത്തിരിക്കാൻ ഇടയില്ലാത്ത ഈ സംഭവം നടക്കുന്നത് .  പതിമൂന്നു വയസുള്ള കൃഷ്ണപ്രിയ എന്ന കൊച്ചു പെൺകുട്ടിയെ  ബാലസംഗം ചെയ്ത അയൽവാസിയെ കൊലപ്പെടുത്തിയ അച്ഛന്റെ കഥ .

തന്റെ മകൾ സ്കൂളിൽ നിന്നും വരുന്നതും കാത്തു ആ അച്ഛൻ ഇരുന്നു . രാത്രി ഏറെ ആയിട്ടു മകളെ കാണാഞ്ഞതിനാൽ ആ അച്ഛൻ പോലീസിൽ  കേസ് കൊടുക്കുകയും അന്വേഷിക്കുകയും ചെയ്തു. പിനീടാണ്  പെൺകുട്ടിയുടെ ജഡം  ബലാത്സംഗം ചെയ്ത രീതിയിൽ കണ്ടെത്തുകയും ,  തുടർന്ന്  അന്വേഷണം ആരംഭിക്കുകയും ചെയ്തത് . തന്റെ അയൽവാസിയായ അഹമ്മദ് കോയ ആണ് സ്വന്ധം മകളെ ബലാത്സംഗം ചെയ്തതെന്ന് അറിയുകയും അയാളെ നിയമത്തിനു വിട്ടുകൊടുക്കുകയും ആ അച്ഛൻ ചെയ്തു  . എന്നാൽ പ്രെതിയെ  പത്തുമാസത്തേക്കു റിമാൻഡ് ചെയ്തതിനു ശേഷം അയാൾ സുഖമായി ജാമ്യം നേടി പുറത്തു വന്നു . അങ്ങനെ  നീതിപീഠവും  കൈയൊഴിഞ്ഞപ്പോൾ  കൃഷ്ണപ്രിയയുടെ അച്ഛൻ ഇയാളെ വെടിവെച്ചു കൊല്ലുകയായിരുന്നു . ഇതിനെ തുടർന്ന്  അച്ഛനായ ശങ്കരൻ നാരായണനെ മഞ്ജരി കോടതി മൂന്നുവര്ഷ കഠിന ശിക്ഷക്ക് വിധിച്ചു . പിനീട് ശിക്ഷ ഇളവ് ചെയ്തു പുറത്തു വരുകയും ചെയ്തു  . അന്ന് ജനങ്ങൾ ആ അച്ഛനെ സ്നേഹത്തോടു തന്നെ ആണ്  വരവേറ്റത് . ഏതു തന്നെ ആണ് വിശസ്കപട്ടണത്തിലും ഇപ്പോൾ  നടന്നിരിക്കുന്നത് .

ഒരു അച്ഛന്റെ കടമായോ സ്നേഹമോ  ആകാം  അദ്ദേഹത്തെ കൊണ്ട്  ഇങ്ങനെ  ചെയ്യിപ്പിച്ചതെന്ന വാധവും ഉയരുന്നുണ്ട് .  അതേ സമയം ഇത്തരത്തിൽ ഉള്ള പ്രവണത തുടരുന്നത് ഭരണഘടനയോടുള്ള വിശ്വാസക്കുറവും  നിയത്തിനോടുള്ള അവഗണയും ആണെന്ന് പറഞ്ഞാൽ  തർക്കിക്കാൻ കഴിയില്ല .കാരണം    വിരളമായ കേസുകൾ മാറ്റിനിർത്തിയാൽ  ബാക്കി എല്ലാവരും മുൻപ് അഹമ്മദ് കോയയുടെ കാര്യം പറഞ്ഞത്  പോലെ തന്നെ പുറത്തിറങ്ങി  വിലസിനടക്കുന്നവരാണ് .  ഇതൊക്കെ  കണ്ടിട്ട് കാണാത്ത  പോലെ നടിക്കാൻ ഒരച്ഛനും കഴിയില്ല. ഒരു ഭർത്താവിനും ഒരു മകനും ഒരു സഹോദരനും വെറുതെ നോക്കുകുത്തി ആകാൻ കഴിഞ്ഞെന്നു വരില്ല . അതുകൊണ്ടു തന്നെയാണ് ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ ഇപ്പോളും ഇന്ത്യയിൽ ആവർത്തിക്കുന്നത്  .  കൃത്യമായി നിയമം നടപ്പിലാക്കാൻ കഴിയാത്തെടുത്തോളം കാലം  ഇത്തരം സംഭവങ്ങൾ അരങ്ങേറുക തന്നെ ചെയ്യും .

രണ്ടായിരത്തി പത്തൊൻപത്തിൽ december  അഞ്ചിന്  ഹൈദ്രബാദിൽ യുവ വെറ്റിനെയറി ഡോക്ടറിനെ  ബലാത്സംഗം ചെയ്തു തീകൊളുത്തി കൊന്ന  കേസിലെ നാല് പ്രതികളെ  പോലീസ് വെടിവെച്ചു കൊന്നിരുന്നു . തെളിവെടുപ്പിനിടെ രക്ഷപെടാൻ ശ്രെമിച്ച പ്രീതികൾ  ആക്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നു എന്നാണ്  പോലീസ് പറഞ്ഞത് . അന്ന് വ്യാപകമായി തന്നെ ഈ വിഷയം ഏറ്റെടുക്കുകയും  പോലീസ് ഓഫീസറിനെ അഭിനധിച്ചുകൊണ്ടുള്ള പോസ്റ്റുകളും വീഡിയോകളും ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ വന്നിരുന്നു  . എന്നാൽ ആന്ധ്രപ്രദേശ് സംഭവത്തിൽ  കുറ്റക്കാരന്റെ കുടുംബാംഗങ്ങൾ ആണ് ബലിയാടുകളായത്.. അതുകൊണ്ടു തന്നെ ഇതിനെതിരെ  നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്  . എന്തിരുന്നാലും ഇത്തരം സംഭവങ്ങൾ എല്ലാം തന്നെ ഉണ്ടാകാനുള്ള കാരണം നീതിന്യായ  വ്യവസ്ഥയുടെ പരാജയം   ഒന്ന്  മാത്രമാണ് .

 

Back to top button