Film News

മിനി സ്കർട്ടിൽ ‘ബിച്ചി സ്കൂൾ ഗേൾ’ ആയി അനിഖ സുരേന്ദ്രൻ; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ചെറിയ പ്രായത്തിനുള്ളിൽ മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി ആരാധകരെ സ്വന്തമാക്കിയ ബാലതാരമാണ് അനിഖ സുരേന്ദ്രൻ. ജയറാം നായകനായ കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയുടെ ബിഗ് സ്ക്രീനിലേക്ക് അനിഖ എത്തിയത്. കഴിഞ്ഞ 11 വർഷങ്ങൾക്കിടയിൽ ബാലതാരമായി നിരവധി സിനിമകളിലാണ് അനിഖ അഭിനയിച്ചത്. മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം രണ്ട് സിനിമകളിൽ അഭിനയിച്ചപ്പോൾ തമിഴിൽ അജിത്തിനൊപ്പവും രണ്ട് സിനിമകളിൽ വേഷമിട്ടു. അജിത്തിന് ഒപ്പം രണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ടതോടെ തമിഴിലും വലിയ ആരാധകവൃന്ദമാണ് അനിഖയ്ക്ക് ലഭിച്ചത്.

സോഷ്യൽ മീഡിയയിൽ അനിഖ പുതിയതായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചെറിയ ചെക്കുകളുള്ള ഗ്രീൻ മിനി സ്കർട്ടും ഒപ്പം ഫുൾ സ്ലീവ് ടോപ്പും അണിഞ്ഞാണ് പുതിയ ചിത്രത്തിൽ താരം പ്രത്യക്ഷപ്പെടുന്നത്. ‘ബിച്ചി സ്കൂൾഗേൾ വൈബ്സ്’ എന്ന അടിക്കുറിപ്പോടു കൂടിയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ ഷൂട്ടിന്റെ വീഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. യാമി എന്ന ഫോട്ടോഗ്രാഫറാണ് അനിഖയുടെ പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഹെയർ ആൻഡ് മേക്കപ്പ് സാംസൺ ലെയ് ആണ് ചെയ്തിരിക്കുന്നത്. സ്റ്റൈലിംഗ് കോസ്റ്റ്യൂമും ഡിസൈനിങ്ങും ചെയ്തിരിക്കുന്നത് ഫാഷൻ ഡിസൈനറായ പാർവതിയാണ്.

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും താരം നേടിയിട്ടുണ്ട്. മമ്മൂട്ടിക്കും നയൻതാരയ്ക്കും ഒപ്പം ഭാസ്കർ ദ റാസ്ക്കലിൽ അഭിനയിച്ച താരം മമ്മൂട്ടിയുടെ മകളായി ദ ഗ്രേറ്റ് ഫാദറിലും അഭിനയിച്ചു. മലയാളത്തിൽ ഫോർ ഫ്രണ്ട്സ്, ബാവൂട്ടിയുടെ നാമത്തിൽ, 5 സുന്ദരികൾ, നീലാകാശം, പചക്കടൽ, ചുവന്ന ഭൂമി, ഭാസ്കർ ദ റാസ്കൽ തുടങ്ങി നിരവധി സിനിമകളിൽ ഇതിനകം അനിഖ അഭിനയിച്ചു കഴിഞ്ഞു. തമിഴിൽ യെന്നൈ അറിന്താൾ, നാനും റൊഡിതാൻ, മിരുതൻ, വിശ്വാസം എന്നീ സിനിമകളിലാണ് അനിഖ പ്രത്യക്ഷപ്പെട്ടത്.

 

Back to top button
mega888 apk