സാരിയിൽ മനോഹരിയായി അനിഖ, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മമ്മൂട്ടി, തല അജിത്, നയൻതാര എന്നിവരുടെ മകളായി അഭിനയിച്ച് കയ്യടി വാങ്ങിയ ബാല നടിയാണ് അനിഖ, ബേബി അനിഖ എന്നാണ് താരത്തിന്റെ പേര്, എന്നാൽ താൻ ബാല താരം അല്ല ഇപ്പോൾ വളർന്നു, അനഘ എന്ന് വിളിക്കുന്നതാണ് തനിക്ക് ഇഷ്ട്ടം എന്ന് അനഘ പറഞ്ഞിരുന്നു, അടുത്തിടെ മാ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെയും അനിഖ പ്രേക്ഷകരുടെ കൈയ്യടി നേടി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം.
ആസിഫ് അലിയുടെയും മംമ്ത മോഹന്‍ദാസിന്റെയും മകളായിട്ടാണ് ചിത്രത്തിലെത്തിയത്. കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം റേസ്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലൊക്കെ അനിഖശ്രദ്ധേയമായ വേഷം ചെയ്തു.ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്. അത് ക്ലിക്കായി. തുടര്‍ന്ന് ജയംരവിയുടെ സഹോദരിയായി മിരുതനില്‍ അഭിനയിച്ചു. ഇതിനു മുൻപ് രാകേഷ് മന്നാര്‍ക്കാട് എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ അനിഖ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തു,
അത് പിന്നീട ഷെയർ ചെയ്തു പബ്ലിസിറ്റി നേടിയതായിരുന്നു, ഇത് ബേബി അനിഖ തന്നെയാണോ എന്ന് എല്ലാവരുംചോദിച്ചിരുന്നു, ബേബി അനിഖ ഒക്കെ പണ്ടാണ് ഇപ്പോൾ വെറും അനിഖയാണ് എന്ന് താരം പറയുന്നു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അനിഖ തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.സാരിയിൽ ഏറെ സുന്ദരിയായി അനിഖ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്രശസ്ത ഫോട്ടോഗ്രാഫർ മനു മുളന്തുരുത്തിയാണ്. ഷെഫീന കെ എസാണ് സ്റ്റൈലിംഗ്.