താൻ അഭിനയനം നിർത്താനുള്ള കാരണം വെളിപ്പെടുത്തി നടി അഞ്ചു അരവിന്ദ്

അഞ്ജു അരവിന്ദ്! പ്രേക്ഷകർക്ക് മറക്കാൻ ആകാത്ത ഒരു മുഖം. സിനിമയിലും സീരിയലുകളിലും തിളങ്ങി നിന്ന അപൂർവം ചില നായികമാരിൽ ഒരാളാണ് അഞ്ജു. മലയാളം, തമിഴ്, കന്നഡ ഭാഷാചിത്രങ്ങളിൽ തിളങ്ങിയ അഞ്ജുവിന്റെ ‘ദോസ്തിലെയും’ അഴകിയ രാവണൻ, സ്വപ്നലോകത്തെ ബാലഭാസ്കർ, കല്യാണപ്പിറ്റേന്ന് തുടങ്ങിയ സിനിമളിലെ പ്രകടനങ്ങളും മലയാള ചലച്ചിത്ര പ്രേക്ഷകർ മറക്കാനിടയില്ല. സിനിമയിൽ മാത്രമല്ല ഒരുപിടി നല്ല മലയാളം സീരിയലുകളിലും താരം തിളങ്ങിയിട്ടുണ്ട് എന്നാൽ തമിഴിൽ വിജയുടെ നായികയായി വരെ തിളങ്ങിയ നടിയ്ക്ക് അഭിനയമേഖല വേണ്ടുന്ന പരിഗണന നൽകിയില്ലെന്ന പരിഭവവുമുണ്ട്. എന്നാൽ വളരെ പെട്ടെന്നാണ് അഞ്ജു പ്രേക്ഷകരിൽ നിന്നും വിട്ടുനിന്നത്.എന്തുകൊണ്ട് സീരിയൽ രംഗം ഉപേക്ഷിച്ചു,ഇനി രംഗത്തേക്ക് ഇല്ലേ,
വീണ്ടും വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ താരം, ഫേസ്ബുക്ക് ലൈവിലൂടെ ആണ് താരം പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. എന്തുകൊണ്ട് സീരിയലിലേക്ക് ഇല്ല എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയാണ് താരം ഇപ്പോൾ.രണ്ടരവര്ഷമായി സീരിയൽ രംഗം വിട്ടിട്ട്. “ഞാൻ എന്നോട് തന്നെ എടുത്ത പ്രോമിസ് ആണ് ഇനി സീരിയൽ ചെയ്യില്ല എന്ന്. സീരിയൽ ചെയ്തിട്ടും, ഇമ്പ്രെസ്സിങ് ആയ ഒരു റോളും കിട്ടാത്തത് ആണ് കാരണം”, എന്നും താരം വ്യക്തമാക്കി മിനിസ്ക്രീനിൽ തിളങ്ങി നിന്ന താരം സീരിയലുകളിൽ നേരിട്ട ദുരനുഭവങ്ങളെപ്പറ്റി ബഡായ് ബംഗ്ളാവിലൂടെ തുറന്നുപറഞ്ഞിട്ടും ഉണ്ട്. നല്ല റോളുകൾ ആണെന്ന് പറഞ്ഞു വിളിച്ചുവരുത്തിയിട്ട് സീരിയലുകളിൽ നിന്നും ദുരനുഭവങ്ങൾ നേരിട്ടെന്നും താരം വ്യക്തമാക്കിയിരുന്നു. പറയുന്നതും പ്രവർത്തിയും സീരിയൽ സംഘാടകർക്ക് രണ്ടായതുകൊണ്ടാണ് ഇടവേള എടുത്തതെന്നും താരം പറഞ്ഞിരുന്നു,
അഞ്ജുവിന്റെ കരിയറിന്റെ തുടക്കത്തിൽ നടൻ സുധീഷുമായുള്ള പെയർ ആയിരുന്നു പ്രേക്ഷകർ കൂടുതൽ ആസ്വദിച്ചത്. 2001 ന് ശേഷം അഞ്ജുവിന് കരിയറില്‍ ഇടവേളകളുണ്ടായി. വിവാഹം, വിവാഹ മോചനം, പുനര്‍വിവാഹം എന്നിവ സിനിമകള്‍ക്കിടയിലെ ഇടവേളകള്‍ വര്‍ദ്ധിപ്പിച്ചു. പിന്നീട് 20 വർഷത്തിനുശേഷമാണ് പ്രേക്ഷകർ അഞ്ജുവിനെ ബഡായ് ബംഗ്ളാവിലൂടെ വീണ്ടും കാണുന്നത്