ആൻ അഗസ്റ്റിനെ വിവാഹബന്ധം വേർപെടുത്താൻ പോകുന്നു
ആൻ അഗസ്റ്റിനെ വേർപിരിയലിന്റെ വക്കിൽ

മലയാളികൾ ഏറെ ഇഷ്ടപെടുന്ന അഭിനേത്രിയാണ് ആൻ അഗസ്റ്റിൻ.. ഒന്നുംവേണ്ട ‘എൽസമ്മ എന്ന ആൺകുട്ടീ ‘ എന്ന ഒരു ചിത്രം മതി ആൻ അഗസ്റ്റിനെ കുറിച്ചു കൂടുതൽ അറിയാൻ. ആദ്യചിത്രം തന്നെ മലയാളത്തിലെ സുപ്പെർഹിറ്റുകളിൽ ഒന്നായിരുന്നു. എൽസമ്മ എന്ന ആൺകുട്ടീ ഇപ്പോഴും മലയാളികൾ ഇഷ്ടപെടുന്ന ചിത്രങ്ങളിൽ ഒന്നാണ്.. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ലാൽ ജോസ് ആയിരുന്നു… പിന്നീട് നീന, ആര്ടിസ്റ്,ഡാ തടിയാ, ഓർഡിനറി തുടങ്ങി നിരവധി ചിത്രങ്ങൾ താരം ചെയ്തിരുന്നു..
പ്രശസ്ത നടൻ അഗസ്റ്റിന്റെ മകളാണ് ആൻ…. ആദ്യചിത്രത്തിനു ശേഷം അങ്ങനെ ഒരുപാട് ചിത്രങ്ങൾ ഒന്നും താരം ചെയ്തിരുന്നില്ല യെങ്കിലും ചെയ്ത ചിത്രങ്ങൾയെല്ലാം ഏറെ ജനശ്രദ്ധ നേടിയവ ആയിരുന്നു.. ഇൻഡസ്ട്രിയിൽ തിളങ്ങിനിന്ന സമയത്തായിരുന്നു ആൻ വിവാഹതിയായത്… വരൻ മലയാളികൾ ഏറെ ഇഷ്ടപെടുന്ന പ്രശസ്ത ക്യാമറാമാൻ ജോമോൻ ടി ജോൺ… പ്രണയ വിവാഹമായിരുന്നു ഇവരുടേത്… ഇവരുടെ പ്രണയ കഥകളും, വിവാഹവുമെല്ലാം സോഷ്യൽ മീഡിയ വളരെയധികം ആഘോഷമാക്കിയ ഒന്നായിരുന്നു.. 2014 ലാണ് ഇരുവരും വിവാഹിതരായത്.
ഇപ്പോൾ ഇവരെ സ്നേഹിക്കുന്ന ആരാധകരെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.. നടി ആൻ അഗസ്റ്റിനും ഭർത്താവ് ജോമോൻ ടി ജോണും വേർപിരിയുന്നു…. ഒരു ഞെട്ടലോടെയാവും ഏതൊരു മലയാളിയും ഈ വാർത്ത കേൾക്കുന്നത്.. ഏറെ നാളായി ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നുഎന്നും . വിവാഹമോചന ആവശ്യപ്പെട്ടുള്ള ഹർജി ജോമോൻ ചേർത്തല കുടുംബ കോടതിയിൽ നൽകിഎന്നുമാണ് അറിയുന്നത് . ഹർജി പരിഗണിച്ച കോടതി ഫെബ്രുവരി 9 നു ആൻ കോടതിയിൽ ഹാജരാകണമെന്ന് കാണിച്ചു നോട്ടീസും അയച്ചിരുന്നു, എന്നുമാണ് ഇപ്പോൾ പുറത്തവരുന്ന റിപോർട്ടുകൾ…. ഏതായാലും താരങ്ങളുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗികമായ തുറന്ന് പറച്ചിലുകൾ ഉണ്ടായിട്ടില്ലായെന്നതും ഏറെ ശ്രദ്ധേയമായ ഒന്നാണ്…
സോഷ്യൽ മീഡിയയിൽ വളരെസജീവമായ ആൻ കഴിഞ്ഞ കുറെ നാളുകളായി സിംഗിൾ ഫോട്ടോകൾ മാത്രമാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നത്, അപ്പോൾത്തന്നെ ആരാധകരിൽ പലർക്കും അത് പല സംശയങ്ങൾക്കും വഴിയൊരുക്കിയിരുന്നു … പക്ഷെ ഇപ്പോൾ എല്ലാ സംശയങ്ങൾക്കും ഉത്തരം എന്ന രീതിയിൽ ഈ വാർത്ത മാറുകയാണ്. സെലിബ്രറ്റികളുടെ ഡിവോഴ്സ് വാർത്തകൾ എപ്പോഴും സമൂഹ മാധ്യങ്ങൾ വരെ ആഘോഷമക്കുറുണ്ട്… ഏതായാലും ഈ വാർത്തയയോട് താരങ്ങൾ പ്രതികരിക്കാത്ത അവസ്ഥയിൽ അവർക്കിടയിൽ എന്താണ് സംഭവിച്ച്ത് എന്നത് ഇപ്പോഴും അവ്യക്തമാണ്… ഏതായാലും ഫെബ്രുവരി 9 ആൻ കോടതിയിൽ എത്തുമോ ഇല്ലയോ എന്ന് കണ്ടുതന്നെ അറിയേണ്ടിവരും….