CelebratiesFilm News

അയ്യപ്പനും കോശിയിലെ നായികയുടെ പുറംലോകം അറിയാത്ത കഥകൾ

അന്ന രാജൻ - ആരും അറിയാത്ത വെളിപ്പെടുത്തലുകൾ

അങ്കമാലി ഡയറീസിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അന്ന രാജന്‍. യഥാര്‍ത്ഥ പേരിനേക്കാള്‍ ലിച്ചി എന്ന തന്റെ കഥാപാത്രത്തിന്റെ പേരിലാണ് നടി കൂടുതല്‍ അറിയപ്പെടുന്നത്. വിഘ്യാത ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിലൂടെ മികച്ച തുടക്കമാണ് അന്ന രാജന് മോളിവുഡില്‍ ലഭിച്ചത്. അങ്കമാലി ഡയറീസിന് പിന്നാലെ മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയറാം ഉള്‍പ്പെടെയുളള താരങ്ങളുടെയെല്ലാം നായികയായി നടി അഭിനയിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നായ അയ്യപ്പനും കോശിയുമാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം.

സച്ചി സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജിന്‌റെ ഭാര്യയുടെ വേഷത്തില്‍ ശ്രദ്ധേയ പ്രകടനമാണ് ലിച്ചി കാഴ്ചവെച്ചത്. അയ്യപ്പനും കോശിക്കും പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം സിനിമാ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോൾ തന്റെ ഭൂതകാലത്തെക്കുറിച്ച് നടി നടത്തിയ ചില തുറന്ന് പറച്ചിലുകളാണ് ഇപ്പോൾ ആരാധകർ യേറ്റെടുത്തട്ടിരിക്കുന്നത്.

ഒരുസാധാരണ കുടുബത്തിൽ ജനിച്ച് നഴ്‌സിംഗ് പഠനം പൂർത്തിയാക്കി കുടുബ ബാധ്യതകൾ തീർക്കാൻ 8000 രൂപ സാലറിയുള്ള നഴ്‌സിംഗ് ജോലിക്കിറങ്ങിയ ആളാണ് താനും എന്നാണ് ലിജി പറയുന്നത്.. പക്ഷെ എങ്ങനെയോ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ എത്തിച്ചേർന്നു പക്ഷെ 2 മാസത്തെ ലീവ് ആശുപത്രി അധികൃതർ താരത്തിന് നൽകിയില്ല എന്നും പിന്നീട് ഒരുപടി കഷ്ടപ്പെട്ട് താൻ ഒരുവിധം ആ ലീവ് വിവാങ്ങിയെടുത്തുമെന്നാണുമാണ് താരം പറയുന്നത്… അച്ഛൻ നേരത്തെ മരിച്ചു അമ്മയും ചേട്ടനും അടങ്ങുന്ന ഒരു കൊച്ച് കുടുംബമാണ് തന്റേതെന്നും അതുമാത്രമല്ല ഒരു പക്ക നാട്ടിൻപുറത്ത് കാരിയാണ് താൻ അതുകൊണ്ടുതന്നെ ഈ മേഖലയിൽ എത്തിച്ചേരാൻ നിരവധി വെല്ലുവിളികൾ താൻ നേരിട്ടിരുന്നുയെന്നും ലിജി തുറന്ന് പറയുന്നു…

അങ്കമാലി ഡയറീസിന്റെ രണ്ടുമാസത്തെ ഷൂട്ടിംഗ് സമയത്ത് തൻറെ കയ്യിൽ ആകെ ബസ് കാശിനുള്ള 200 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു.. തനിക്ക് അമ്മയോട് കാശ് ചോദിക്കാൻ പേടിയായിരുന്നുയെന്നും കാരണം അപ്പോൾ തന്നെ കട ബാധ്യതകളുടെ ലിസ്റ്റ് നിരത്താൻ തുടങ്ങുമെന്നും അന്ന പറയുന്നു… ഒരു ദിവസം താൻ ഷൂട്ടിങ് കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ തന്റെ ‘അമ്മ ഇരുന്ന് കരയുന്നതാണുതാൻ കാണുന്നത്… കാരണം തിരക്കിയപ്പോൾ നാട്ടിൽ ഉള്ളവരും അയൽക്കാരും തന്നെ കുറിച്ച് എന്തൊക്കെയോ മോശമായി സംസാരിക്കുന്നു… അവൾ നല്ല ഒരു കോച്ചായിരുന്നു മാന്യമായി കുടുംബം നോക്കിയിരുന്ന ആളായിരുന്നു പക്ഷെ ഇപ്പോൾ, കണ്ടില്ലേ സിനിമയിൽ പോയിരിക്കുന്നു… ഓ ഇനി അവളെ നോക്കണ്ട കൈവിട്ട് പോയി എനൊക്കെ പറയുന്നു എന്നുപറഞ്ഞാണ് ‘അമ്മ കരയുന്നത്… ‘അമ്മ മാത്രമല്ല ഒപ്പം ചേട്ടനും ഉണ്ടായിരുന്നു കൂട്ടുകാർ കളിയാക്കും എന്നുപറഞ്ഞാണ് ചേട്ടൻ വിഷമിക്കുന്നത്… പലപ്പോഴും കരഞ്ഞുകൊണ്ട് ഷൂട്ടിങ്ങിനുപോയി ചിരിച്ചുകൊണ്ട് വരുന്ന അവസ്തയായിരുന്നു തനിക്കുണ്ടായിരുന്നത് എന്നും അന്ന പറയുന്നു…

ലിച്ചിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ ശരീര ഭാരം കുറച്ച് വളരെ ഗ്ലാമർ ലുക്കിലാണ് താരം തിരിച്ചെത്തിയിരിക്കുന്നത്.. പുതുച്ചേരിയില്‍ വെച്ചെടുത്ത മേക്കോവര്‍ ചിത്രങ്ങളായിരുന്നു നടിയുടെതായി തരംഗമായത്. അതേസമയം നാല് സിനിമകളാണ് അന്ന രാജന്‌റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇടുക്കി ബ്ലാസ്‌റ്റേഴ്‌സ്, തലനാരിഴ, രണ്ട് എന്നിവയെല്ലാം നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ…

Back to top button