കർഷക വിരുദ്ധ ബില്ലുകൾ കോർപ്പറേറ്റുകൾക്ക്, ഇന്ത്യൻ കാർഷിക മേഖലയെ തീറെഴുതുന്നു, കേരള കോൺഗ്രസ് എം

കാർഷികമേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന കർഷകദ്രോഹ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി ജില്ലാ ഹെഡ് പോസ്റ്റ് ഓഫീസുകൾക്ക് മുൻപിൽ കേരള കോൺഗ്രസ് എം സംഘടിപ്പിച്ച കൂട്ടധർണ യുടെ ഭാഗമായി ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച കൂട്ട ധർണ പാർട്ടി ഉന്നതാധികാര സമിതി അംഗം വി.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു.
കർഷക വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നിയമങ്ങൾ വേണ്ടത്ര ചർച്ചകൾ കൂടാതെ പാർലമെൻറ് പാസാക്കിയെടുത്ത ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ കടുത്ത കർഷക പ്രക്ഷോഭത്തിന് കേരള കോൺഗ്രസ് എം നേതൃത്വം നൽകുമെന്ന് ധർണ ഉദ്ഘാടനം ചെയ്തു വി.ടി.ജോസഫ് പ്രസ്താവിച്ചു.

ജില്ലാ പ്രസിഡൻറ് വി.സി.ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പ്രമോദ് നാരായണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ജന്നിംഗ്സ് ജേക്കബ്ബ്,തോമസ് കളരിക്കൽ, അഡ്വ.പ്രദീപ് കൂട്ടാല,സി.ഇ.അഗസ്റ്റിൻ, ജോസഫ് കുട്ടി തുരുത്തേൽ,ബിനു കെ.അലക്സ് ,ജോസ് കൊണ്ടോടിക്കരി,
സി.ടി.തോമസ് ,ടി.പി.ജോൺ താമരവേലിൽ,ഷിജി വർഗീസ് ,ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു,സിബിച്ചൻ കാളാശേരി,മാങ്കാംകുഴി രാധാക്യഷ്ണൻ,നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ നസീർ സലാം, കെ.സി.ഡാനിയേൽ.

എസ്.വാസുദേവൻ നായർ,തോമസ് വടക്കേ കരി, ജോണി പുലിമുഖം,ടൈറ്റസ് വാണിയപുരക്കൽ ,
ജിജോ തോമസ് ,ഡോ. ഷാജോ കണ്ടക്കുടി,ഷെയ്ഖ് അബ്ദുള്ള , കെ.എൻ.ജയറാം, തോമസ് ഫിലിപ്പോസ്, ഇ.ശ്രീദേവി ,ജോസി പുതുവന,ബിന്ദു തോമസ് ,ഷീൻ സോളമൻ സാദത്ത് ,ജോമോൻ കണ്ണാട്ടു മഠം , എം .എസ് .നൗഷാദലി,മാത്തച്ചൻ കല്ലു പുരക്കൽ , ജോർജ്ജ് ജോസഫ്,എ.എ.ജലീൽ എന്നിവർ പ്രസംഗിച്ചു.
