Film News

അനു ഇമ്മാനുവൽ വിവാഹിതയാകുന്നുവോ; വരൻ തെലുങ്ക് സംവിധായകനോ? ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് താരത്തിൻ്റെ വിവാഹവാർത്ത!

ജയറാമിനൊപ്പം മലയാളിപ്രേക്ഷകരുടെ മുന്നിലേക്കെത്തിയ നടിയാണ് അനു ഇമ്മാനുവേൽ. സ്വപ്ന സഞ്ചാരി എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ അനു ഇമ്മാനുവേൽ പിന്നീട് തെന്നിന്ത്യയിൽ തിളങ്ങുന്ന നായികയായി മാറി. ജയറാമിനും സംവൃത സുനിലിനുമൊപ്പം മലയാള സിനിമയിലെത്തിയ അനു ഇമ്മാനുവേലിനെ പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ നായികയായിട്ടായിരുന്നു. പിന്നീട് അനു തിളങ്ങിയത് തെലുങ്ക് സിനിമകളിലായിരുന്നു. അല്ലു അർജുൻ നായകനായ എൻറെ പേര് സൂര്യ, എൻറെ വീട് ഇന്ത്യ എന്ന ചിത്രത്തിലെ നായികയായി തിളങ്ങിയ അനു  വളരെ പെട്ടെന്നാണ് താരമൂല്യമുള്ള നായികമാരിലൊരാളായി മാറിയത്.

ഇപ്പോഴിതാ thante ഒരു വാർത്തയാണ് തെലുങ്ക് മാധ്യമങ്ങളുടെ ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. കുറെ വർഷങ്ങളായുള്ള പ്രണയമാണെന്നും സംവിധായകനുമായി നടി പ്രണയത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഓക്സിജൻ എന്ന ചിത്രത്തിൻ്റെ സംവിധായകനായ ജ്യോതി കൃഷ്ണയാണ് നടിയുടെ കാമുകനെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇപ്പോൾ നടിയ്ക്ക് തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിൽ കൈനിറയെ സിനിമകളാണുള്ളത്. ഒരുപക്ഷേ റിപ്പോർട്ടുകൾ വാസ്തവമാണെങ്കിൽ നടി കമ്മിറ്റ് ചെയ്ത ഈ സിനിമകളെല്ലാം പൂർത്തിയാക്കിയ ശേഷം മാത്രമേ വിവാഹം നടക്കാൻ സാധ്യതയുള്ളൂ എന്നും ഗോസിപ്പ് കോളങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ വിഷയത്തിൽ ഇരുവരുടെയും പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികളും
പവൻ കല്യാൺ നായകനായ അജ്ഞാതവാസി എന്ന ചിത്രത്തിലും അനുവായിരുന്നു നായിക. ഈ ചിത്രത്തിലെയെല്ലാം അനുവിൻ്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പ്രേക്ഷകരും സിനിമാ പ്രവർത്തകരും നടിയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

Back to top button