Celebraties

കണ്ടാൽ ആരും അത്ഭുതപ്പെടുന്ന അണ്ടര്‍ വാട്ടര്‍ വീഡിയോയുമായി അനു സിതാര

ഏറെആരാധക ശ്രദ്ധ നേടിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലേക്കെത്തിയ താരമാണ് അനു സിതാര. വളരെ കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ മികവുറ്റ ഒരു അഭിനേത്രിയായി മാറാൻ താരത്തിന് കഴിഞ്ഞു എന്നത്‌ തന്നെ ഒരു പ്രത്യേകതയാണ്.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും  അതെ പോലെ മനോഹരമായ ഫോട്ടോകളും വേറിട്ട വീഡിയോയുമെല്ലാം ആരാധകർക്കായി പങ്ക് വെക്കാറുണ്ട്. അതെ പോലെ തന്‍റെ ഫിറ്റ്നസ് ലക്ഷ്യങ്ങളും ജീവിത മുഹൂര്‍ത്തങ്ങളുമെല്ലാം താരം ഇന്‍സ്റ്റാഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോളിതാ അനു സിതാര പങ്കുവെച്ച ഫേസ്ബുക്ക് വിഡിയോ വൈറലാകുകയാണ്.ഒരു സ്വിമ്മിംഗ് പൂളില്‍ വെള്ളത്തിനടിയിലേക്ക് പോയാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. മറ്റ് സെലിബ്രിറ്റികളുള്‍പ്പടെ നിരവധി പേര്‍ വ്യത്യസ്തമായ ഈ ശ്രമത്തിന് അഭിനന്ദനവുമായി എത്തിയിട്ടുണ്ട്. അടുത്തിടെ തന്‍റെ ഭാരം വലിയ അളവില്‍ ഡയറ്റിംഗിലൂടെയും വ്യായാമത്തിലൂടെയും മാറ്റിയതിന്‍റെ വിശേഷവും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

Back to top button