കുഞ്ഞഥിതിയെ വരവേൽക്കാൻ ഒരുങ്ങി അനുഷ്ക ശർമ്മയും വിരാടും, സന്തോഷ വാർത്ത അറിയിച്ച് ദമ്പതികൾ

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ്. എന്നും സമൂഹ മാധ്യമത്തില്‍ നിറഞ്ഞു നിന്ന രണ്ടുപേരാണ് ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും. പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തു വന്ന നാള്‍മുതല്‍ ആരാധകര്‍ ഇരുവരുടേയും വിവാഹത്തിനായി കാത്തിരിപ്പിലായിരുന്നു. ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് എല്ലാവരും വരവേറ്റത്.
ഒരുമിച്ചുള്ള ഇരുവരുടേയും യാത്രകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റാകുമ്പോഴും ആരാധകര്‍ അന്വേഷിച്ചിരുന്നത് ഇവരുടെ വിവാഹക്കാര്യമായിരുന്നുവര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന ഇരുവരും 2015 ല്‍ പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നുവെങ്കിലും വീണ്ടും ഒരുമിക്കുകയായിരുന്നു.
2017ലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്ക ശർമ്മയും വിവാഹിതരാവവിവാഹിതരാവുന്നത്. നിരവധി ആരാധകരുള്ള താരദമ്പതികളാണ് വിരാടും അനുഷ്കയും. ഇരുവരും സോഷ്യല്‍ മീഡിയയിലും സജീവമാണ്.
ഇപ്പോൾ ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇരുവരും, അനുഷ്ക ഗർഭിണി ആണെന്നുള്ള വാർത്തയാണ് ഇപ്പോൾ ഇവർ പങ്കുവെച്ചിരിക്കുന്നത്, അനുഷ്ക തന്നെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് താരം കുട്ടികളെ ഒന്നും ആയില്ലേ എന്ന ചിലരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരുന്നു, ഇപ്പോൾ അതിനു പിന്നാലെ ആണ് താൻ ഗർഭിണി ആണെന്ന വാർത്ത അനുഷ്ക അറിയിച്ചിരിക്കുന്നത്, നിരവധി പേരാണ് ഇരുവർക്കും ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്.
And then, we were three! Arriving Jan 2021 ❤️????
Gepostet von Anushka Sharma am Mittwoch, 26. August 2020