Film News

പ്രതിഫലം വാങ്ങാതെയാണ് ആദ്യ സിനിമയിൽ അഭിനയിച്ചത്, തുറന്നു പറഞ്ഞ് അനുസിത്താര

സഹനടിയിലൂടെ അഭിനയം തുടങ്ങി ഇപ്പോൾ നടിയായി മാറിയിരിക്കുകയാണ് ആണ് അനുസിത്താര, പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് അനുവിനെ, തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവച്ചുകൊണ്ട് അനു സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുമുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌ 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് പലവട്ടം അനുസിത്താര വ്യക്തമാക്കിയിട്ടുണ്ട്. വിവാഹ ശേഷം അഭിനയരംഗത്തേക്ക് എത്തി വിജയം കൈവരിച്ച നടി എന്ന പ്രത്യേകതകൂടി അനു സിതാരക്ക് ഉണ്ട്.ഭർത്താവ് വിഷ്ണുവാണ് തന്റെ വിജയം എന്ന് എപ്പോഴും താരം പറയാറുമുണ്ട്.

താരജാഡകൾ ഒട്ടും തന്നെയില്ലാത്തതിനാൽ പ്രേക്ഷകർക്ക് അനുവിനെ സ്നേഹവും ഇഷ്ടവുമാണ്. സോഷ്യൽ മീഡിയയിൽ വളരെയേറേ സജീവമായ താരം തന്റെ ജീവിതത്തിലെയും കരിയറിലെയും എല്ലാ വിശേഷങ്ങളും തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.അതേസമയം സിനിമയിലെ തന്റെ ആദ്യ പ്രതിഫലം വെളിപ്പെടുത്തി നടി എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി നടന്ന ചോദ്യോത്തര വേളയിലാണ് അനു സിത്താര മനസുതുറന്നത്.

ആദ്യ സിനിമയ്ക്ക് പ്രതിഫലമായി ഒരു തുകയും ലഭിച്ചിരുന്നില്ലെന്ന് നടി പറഞ്ഞു.മമ്മൂട്ടിയാണ് ഇഷ്ടനടന്‍ എന്ന് പറഞ്ഞ താരം തന്‌റെ ആദ്യ വരുമാനം സീറോയാണെന്ന് പറയുന്നു. ചിങ്ങിണി എന്നാണ് വീട്ടില്‍ വിളിക്കുന്നത്. അച്ഛന്‌റെ പേര് അബ്ദുള്‍ സലാം. അമ്മ രേണുക. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ചൈല്‍ഡ് ആര്‍ട്ടിസ്റ്റായിട്ടായിരുന്നു അനു സിത്താര തുടങ്ങിയത്. പിന്നാലെ ഹാപ്പി വെഡ്ഡിങ്ങിലൂടെ നായികാ വേഷങ്ങളിലും സജീവമായി. മമ്മൂട്ടി, ദിലീപ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ക്കൊപ്പം എല്ലാം നടി അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും അഭിനയിച്ചിരുന്നു താരം. അഭിനയത്തിന് പുറമെ നൃത്തത്തിലും വലിയ താല്‍പര്യമുളള താരമാണ് അനു സിത്താര. ഇടയ്ക്കിടെ ഡാന്‍സ് വീഡിയോകള്‍ പങ്കുവെച്ചും നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. വയനാട് സ്വദേശിയായ താരം തന്റെ യൂടൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കുവെച്ച് മുന്‍പ് എത്തിയിരുന്നു.

Back to top button