CelebratiesFilm News

അനുശ്രീ തൻ്റെ പ്രണയത്തെ കുറിച്ച് വ്യക്തമാക്കുന്നു

അനുശ്രീയുടെ സുഹൃത്ബന്ധം വിവാഹത്തിലേക്ക് എത്തുമോ?

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ…. വളരെ സാധാരണ ജീവിതത്തിൽ നിന്നും സിനിമ എന്ന മായിക ലോകത്ത് എത്തപ്പെട്ട താരം ഇന്ന് മോളിവുഡിലെ തിരക്കുള്ള നായികയാണ്.. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരം പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്…

അതുമാത്രമല്ല തനിക്കെതിരെ ഉണ്ടാകുന്ന വിമര്ശനങ്ങൾക്ക്ക് തക്ക മറുപടിയും അനുശ്രീ കൊടുക്കാറുണ്ട്… ഹാസ്യവും, ആക്ഷനും, ക്യാരക്ടര്‍ കഥാപാത്രങ്ങളുമൊക്കെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അനുശ്രീ തന്റെ ആരാധകരോടൊക്കെ സ്‌നേഹപൂര്‍വ്വം ഇടപഴകുന്ന വ്യക്തിത്വം കൂടിയുള്ള ആളാണ്. കൂടാതെ കുടുംബത്തിനും സുഹൃത്തുക്കൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന അനുശ്രീ ഇവരുമായി ഇടക്കൊക്കെ യാത്രകളും പോകാറുണ്ട്… ഇപ്പോഴിതാ തന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച്‌ തുറന്ന് പറയുകയാണ് അനുശ്രീ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ…

പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാര്‍ക്കും നല്‍കേണ്ടതില്ല എന്ന അഭിപ്രായമുള്ള ആളാണ് താന്‍. എവിടെ പോകുന്നു? എന്തിന് പോകുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പോലും പലപ്പോഴും ബോറാണ്. പരിധി കടന്നുള്ള ചോദ്യങ്ങള്‍ ആരുടെ ഭാഗത്തു നിന്നായാലും ബുദ്ധിമുട്ടുണ്ടാക്കും. മറ്റൊരാളെ പറഞ്ഞു ബോധ്യപ്പെടുത്തി അവരുടെ സ്‌നേഹം നിലനിര്‍ത്തേണ്ട കാര്യമില്ലല്ലോ.

ഒരു പരിധിയില്‍ കൂടുതല്‍ വരിഞ്ഞുമുറുക്കാന്‍ വന്നാല്‍ അതിന് നിന്നു കൊടുക്കുന്ന ആളല്ല താൻ. പരസ്പര ധാരണയുടെ പുറത്തേ പ്രേമം നില നില്‍ക്കൂ..പ്രേമത്തില്‍ ആണും പെണ്ണും നല്ല സുഹൃത്തുക്കളായിരിക്കണം. എന്ത് കുസൃതിയും കാട്ടാന്‍ കൂടെ നില്‍ക്കുന്ന ഒരാള്‍. ഞാന്‍ അങ്ങനെയായിരിക്കും. തിരിച്ച്‌ എന്നോടും അങ്ങനെ തന്നെ ആവണം എന്നൊരു ആഗ്രഹം ഉണ്ട്. ജീവിതത്തിലേക്ക് ഒരാളെ ഒപ്പം കൂട്ടുന്നുണ്ടെങ്കില്‍ ഉറപ്പായും എന്റെ സൗഹൃദ വലയത്തില്‍ നിന്നൊരാളെയാകും. അതാരാണെന്നൊന്നും പറയാറായിട്ടില്ല. ബ്രേക്കപ്പിന്റെ വേദനകളൊക്കെ ഞാന്‍ അറിഞ്ഞിട്ടുണ്ട്. അതില്‍ നിന്നും പുറത്തു കടക്കാന്‍ ഒരു വര്‍ഷമൊക്കെ എടുത്തിട്ടുണ്ട്. അന്ന് അനുഭവിച്ച വിഷമത്തെപ്പറ്റിയൊക്കെ ഇന്ന് ഓര്‍ക്കുമ്ബോള്‍ ചമ്മല്‍ തോന്നുംമെന്നും ” അനുശ്രീ പറയുന്നു…

ഈ വാർത്ത വന്നതുമുതൽ ആരാധകർ അനുശ്രീയുടെ സുഹൃത്തുക്കളുടെ പുറകെയാണ്… ആരാകും ആ സുഹൃത്ത് ?… എന്നറിയാൻ വളരെ ആവേശത്തോടെയാണ് കാത്തിരിക്കുകയാണ് അനുശ്രീയെ സ്നേഹിക്കുന്ന ആരധകർ… കുറച്ച് നാളുകൾക്ക് മുമ്പ് സീരിയൽ നടൻ റേയ്ജൻ (rayjan) രാജനുമായി നടി പ്രേമത്തിലാണെന്നുള്ള തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു.. അതിനു പ്രധാന കാരണം ഇരുവരും ഒന്നിച്ച് റിമിടോമിയുടെ പരുപാടിയായ ഒന്നും ഒന്നും മൂന്ന് എന്ന ഷോയിൽ പകെടുത്തിരുന്നു, ആ പരിപാടിയിൽ ഇവർ പ്രണയത്തിലാണെന്നുള്ള തരത്തിലുള്ള അഭിനയമായിരുന്നു ഇരുവരുടെയും…

പക്ഷെ പിന്നീട് ഈ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഈയൊരു വാർത്ത തെറ്റാണെന്നും അത് ആ പരിപാടിയുടെ പ്രമോഷനുവേണ്ടി ചെയ്തതാണെന്നും പറഞ്ഞ് അനുശ്രീ തന്നെ രംഗത്ത് വന്നിരുന്നു… ഞങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് അനുശ്രീ അന്ന് പറഞ്ഞിരുന്നത്…. ഏതായാലും ആ സുഹൃത്ത് ആരാകും എന്ന ചർച്ചയിലാണ് ഇപ്പോൾ സൈബർ ലോകം…..

Back to top button