നടി അനുശ്രീ വിവാഹിതയായി, ആശംസകൾ നേർന്ന് ആരാധകരും താരങ്ങളും

ഓമനത്തിങ്കൽ പക്ഷി’ എന്ന പരമ്പരയിൽ ജിത്തു മോനായി തുടങ്ങി ഇതുവരെ അമ്പതോളം സീരിയലുകളുടെ ഭാഗമായ നടിയാണ് അനുശ്രീ. 2005 മുതൽ അഭിനയലോകത്തുള്ള താരം ‘സീ കേരള’ത്തിൽ ‘പൂക്കാലം വരവായി’ എന്ന പരമ്പരിയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബാലതാരമായി അഭിനയം തുടങ്ങിയ താരമിപ്പോള്‍ നായികാ വേഷങ്ങളിലാണ് അഭിനയിക്കുന്നത് അനുശ്രീ എന്നാണ് യഥാർഥ പേര്. പ്രകൃതിയെന്നാണ് സീരിയൽ ലോകത്ത് താരം അറിയപ്പെടുന്നത്. നാലാം വയസ്സുമുതലാണ് അഭിനയം തുടങ്ങിയത്. 15-ാം വയസ്സിലാണ് ആദ്യമായി ലീഡ് റോളിൽ ഏഴുരാത്രികള്‍ എന്ന പരമ്പരയിൽ അഭിനയിച്ചത്.
ഇപ്പോൾ അനുശ്രീ വിവാഹിതയായി എന്ന വാർത്തയാണ് പുറത്ത് വരുന്നത്, വിവാഹ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്, പ്രണയ വിവാഹം ആയിരുന്നു താരത്തിന്റേത്, ഇന്നലെ രാവിലെ ക്ഷേത്രത്തിൽ വെച്ച് രഹസ്യമായിട്ടാണ് താരം വിവാഹിതയായത്, കാമറ അസിസ്റ്റന്റായ വിഷ്ണുവാണ് താരത്തിനെ വിവാഹം കഴിച്ചത്, അരയന്നങ്ങളുടെ വീട് എന്ന സീരിയലിന്റെ ലോക്കഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്, സൗഹൃദം പിനീട് പ്രണയമായി മാറി, നിരവധി പേരാണ് ഇരുവർക്കും ആശംസ അറിയിച്ച് എത്തുന്നത്
ഇപ്പോള്‍ പൂക്കാലം വരവായ് എന്ന പരമ്പരയിൽ സംവൃത എന്ന കഥാപാത്രമായാണ് അനുശ്രീ അഭിനയിക്കുന്നത്.ഒരു അമ്മയും നാല് പെൺമക്കളും അടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന്‍റെ ജീവിതമാണ് പരമ്പരയിൽ കാണിക്കുന്നത്. സംവൃതയായി മികച്ച പ്രകടനമാണ് അനുശ്രീ പരമ്പരയിൽ കാഴ്ചവെച്ചിട്ടുള്ളത്