Film News

ഒരു മാറ്റം ആഗ്രഹിക്കാത്തവർ ആരുണ്ട്, സോഷ്യൽ മീഡിയയിൽ വൈറലായി അനുശ്രീയുടെ പുത്തൻ ചിത്രങ്ങൾ

കോവിഡ് കാലത്താണ് നടിമാര്‍ ഫോട്ടോഷൂട്ടുകള്‍ ഏറെ നടത്തിയത്. അതില്‍ ഒരാള്‍ അനുശ്രീയാണ്‌. ലോക്ക്ഡൌണ്‍ കാലത്തെ വിരസ ജീവിതം കുറച്ചു എന്റെര്‍റ്റൈന്‍ ആക്കാന്‍ വേണ്ടി താരം ഫോട്ടോഷൂട്ടുകള്‍ നടത്തുകയും മറക്കാതെ പോസ്റ്റ്ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമാണ് നടി. നാടന്‍ ലുക്കിലും ബോള്‍ഡ് ലുക്കിലും മാറി മാറി ഉള്ള ഫോട്ടോസുകളെല്ലാം ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍ അനുശ്രീയുടെ കഴുത്തൊപ്പം വെട്ടിയ മുടിയും മാറിയ ആറ്റിറ്റ‌്യൂഡിലുമുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്കുന്നത്.

‘ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ നമ്മള്‍ അനുമോദിക്കാന്‍ തുടങ്ങുമ്ബോള്‍ വലിയ സന്തോഷങ്ങള്‍ നമ്മളെയും അനുമോദിക്കാന്‍ കാത്തിരിപ്പുണ്ടാവും. മനസ്സിലായല്ലോ അല്ലെ? സന്തോഷം അതല്ലേ എല്ലാം,’ എന്ന അടിക്കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവച്ചത്. സജിത്- സുജിത് സഹോദരന്മാരാണ് അനുശ്രീയുടെ ഈ പുതിയ മേക്ക് ഓവര്‍ ലുക്കിനു പിറകില്‍.

കേരളതനിമയുള്ള വസ്ത്രത്തില്‍ കുളത്തില്‍ വെച്ചു നടത്തിയ അനുശ്രീയുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ‘പൊയ്കയില്‍ കുളിര്‍പൊയ്കയില്‍ പൊന്‍വെയില്‍ നീരാടുംനേരം പൂക്കണ്ണുമായി നില്‍ക്കുന്നുവോ തീരത്തെ മന്ദാരം,’ എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നിതിന്‍ നാരായണന്‍ എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസം പുതിയ മേക്കോവറിലൂടെ മലയാളികളെ ഒന്ന് ഞെട്ടിച്ചതാണ് അനുശ്രീ. ബോള്‍ഡ് ലുക്കിലുളള ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ഥിര സങ്കല്‍പങ്ങളെ പൊളിച്ചെഴുതുകയായിരുന്നു തന്റെ ഈ ഫോട്ടോഷൂട്ടെന്നാണ് അനുശ്രീ.

‘പരിണാമം. എന്‍റെ ആദ്യമലയാള സിനിമ പുറത്തിറങ്ങിയിട്ട് 8 വര്‍ഷമാകുന്നു. വഴക്കമുളള അഭിനേതാവായും നല്ലൊരു മനുഷ്യ സ്നേഹി ആവേണ്ടതും എന്റെ കടമയാണ്. സ്വയം വെല്ലുവിളിക്കാനും സ്ഥിര സങ്കല്‍പങ്ങളെ തകര്‍ക്കാനുമുളള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട്’ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടുളള അനുശ്രീയുടെ വാക്കുകള്‍.

Back to top button