Film News

ഒരു പെണ്ണായി മാറാൻ അവൾ ഒരുപാട് ത്യാഗം ചെയ്തു, ഒരുപാട് പ്രതിസന്ധികളെ അവൾ തരണം ചെയ്തു

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ് സിനിമയിലേക്ക് കെെ പിടിച്ചു കൊണ്ടു വന്ന അനുശ്രീ ഇതിനോടകം മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന താരവുമാണ് അനുശ്രീ. ഈ ലോക്ക്ഡൗണ്‍ കാലത്തും അനുശ്രീ സജീവമായിരുന്നു. താരം പങ്കുവച്ച മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു.

സോഷ്യൽ മീഡിയിൽ സജീവമായ അനുശ്രീ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട് ,

ഇപ്പോൾ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, ഇപ്പോൾ തന്റെ ഒരു സുഹൃത്തിനെ കുറിച്ച് താരം പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, പോസ്റ്റ് വായിക്കാം, അമ്മയുടെ വയറ്റിൽ നിന്നും ആണായിട്ടാണ് ജന്മം കൊണ്ടതെങ്കിലും..പിന്നീടുള്ള വളർച്ചയിൽ ഉള്ളിൽ അവളൊരു പെണ്ണെന്നുള്ള സത്യം മനസ്സിലാക്കിയ നിമിഷം മുതൽ നീ അനുഭവിച്ച വേദനകളും അവഗണനകളും എത്രത്തോളം ആയിരുന്നെന്ന് നീ പറഞ്ഞു എനിക്കറിയാം..ഒരു പെണ്ണാവാനായി അവയെല്ലാം തരണം ചെയ്ത്.. അതിനു വേണ്ടി ശാരീരികവും മാനസികവുമായ അവളുടെ എല്ലാ വ്യത്യസങ്ങളും കണ്ടറിഞ്ഞ് നല്ലൊരു സുഹൃത്തിനെ പോലെ അവളെ നോക്കിയ Endocrinologist @suja.arjun dr നും.. അവിടെ നിന്നും അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹ സഫലീകരണത്തിനു വേണ്ടി അവളെ സ്വീകരിച്ച..

അവളുടെ ജീവിതത്തിലും എന്റെ ജീവിതത്തിലും ദൈവ തുല്യമായി ഞങ്ങൾ കാണുന്ന surgeon @doc.arjunasokan dr ഒരായിരം നന്ദി.. കട്ടക്ക് കൂടെ നിന്ന @drmadhuks , @drmanumohandas നേയും ഈ നിമിഷം ഓർക്കുന്നു… എല്ലാം സഹിച്ചും,,ക്ഷമിച്ചും..,അനുഭവിച്ചും,,എന്റെ പിങ്കി കുട്ടി ഒരു പെണ്ണായിട്ടു ഇന്നേക്ക് ഒരു വർഷം…happy 1st birthday പിങ്കി @pinkyvisal …. അവളുടെ ഈ ആഗ്രഹം നിറവേറ്റാൻ അവളുടെ കൂടെ നിന്ന എല്ലാവർക്കും നല്ലതു വരുത്തെണമേ എന്ന പ്രാർത്ഥന എന്നും എന്റെ മനസിൽ ഉണ്ടാകും… Dearest Pinky…Explore the world like a new born butterfly.. ഒരു കാര്യം എപ്പോഴും ഓർക്കുക…മിന്നുന്നതെല്ലാം പൊന്നല്ല… ഒരു പെണ്കുട്ടി എന്ന നിലയിൽ 16 വയസ്‌കാരിയുടെ ആഗ്രഹങ്ങളും,മോഹങ്ങലും,ചാപല്യങ്ങളും നിന്നെ തെറ്റായ കൂട്ടുകെട്ടിൽ എത്തിക്കാതിരിക്കട്ടെ..വന്ന വഴി മറക്കാതെ ഇരിക്കട്ടെ… വ്യക്തിത്വം മറന്നു ജീവിക്കാതെ ഇരിക്കട്ടെ..എല്ലാ നന്മകളും പ്രിയ സുഹൃത്തിന്…

Back to top button