Film News

താനൊരു അഹങ്കാരിയാണെന്നു എല്ലാവരും പറയുന്നു എന്നാൽ അതല്ല സത്യം അപ്പാനി ശരത്!!

മലയാള സിനിമയിലെ ഒരു പിടി ചിത്രങ്ങൾ മാത്രം ചെയ്ത് നടൻ ആണ് അപ്പാനി ശരത്. ഇപ്പോൾ താരം അട്ടപ്പാടിയിലെ ആദിവാസിയായ മധുവിന്റെകഥ പറയുന്ന സിനിമയുടെ തിരക്കിലാണ്. താരം അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ പേരെ ;’ആദിവാസി’ എന്നാണ്. ഇപ്പോൾ തനിക്കുഏറ്റവും കൂടുതൽ കേൾക്കപെട്ട ഗോസ്സിപ്പുകളെ കുറിച്ച് തുറന്നു പറയുകയാണ് ശരത്. തനിക്ക് ജാഡ കൂടുതലാണെന്നും അഹങ്കാരിയാണെന്നുമൊക്കെ ഗോസിപ്പുകള്‍ കേട്ടിട്ടുണ്ടെന്നും എന്നാല്‍ ഇത്തരം നെഗറ്റീവുകള്‍ക്ക് താന്‍ ചെവി കൊടുക്കാറില്ല എന്നുമാണ് ശരത് പറയുന്നത്.


തനിക്കു ജാഡ കൂടുതലാണ് അഹങ്കാരിയാണെന്നും എന്നുള്ള ഗോസിപ്പുകൾ കേട്ടിട്ടുണ്ട്. താനൊരു ഏതോ ലൊക്കേഷനില്‍ കാരവാന് തീവെച്ചു- അങ്ങനെയൊക്കെയുള്ള രസകരമായ ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട് ശരത് പറയുന്നു.എന്നാൽ താൻ അതൊന്നും മുഖ് വിലക്കു ഇടക്കാറില്ല എന്നും താരം പറയുന്നു.

പക്ഷെ ഇങ്ങനെ ഉള്ള ഗോസിപ്പുകൾ കേട്ടാലും ഒന്നും ഞാൻപൊതുവെ എന്തെങ്കിലും നെഗറ്റീവ്സ് വന്നാലും ഞാന്‍ അത് എടുക്കാറില്ല. കാരണം അത് എന്നെ ബാധിക്കുന്ന കാര്യമല്ല. ഞാനില്ലെങ്കില്‍ എന്നേക്കാള്‍ കഴിവുള്ള ഒരുപാട് പേര്‍ ഇവിടെയുണ്ട്. എനിക്ക് ഇവിടെ പിടിച്ച് നില്‍ക്കണമെങ്കില്‍ ഇത്തരത്തിലുള്ള നെഗറ്റീവ്സ് ഞാന്‍ എടുക്കാന്‍ പാടില്ല അപ്പാനി ശരത് പറഞ്ഞു.

 

 

Back to top button