യൂട്യൂബറെ കൈയേറ്റം ചെയ്ത സംഭവത്തിൽ കെ കെ ശൈലജയും വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈനും അവരെ പുകഴ്ത്തി, എന്നാൽ തരികിട സാബു ചെയ്ത ഇതേ കുറ്റം എന്ത്കൊണ്ട് ആരും കണ്ടില്ല

വിജയ് പി നായര്‍ എന്ന യൂട്യൂബറെ ആക്രമിച്ച സംഭവത്തിൽ ബിജെപി പ്രസിഡണ്ട് അഡ്വക്കറ്റ് നോബിള്‍ മാത്യു തന്റെ ഫേസ്ബുക്കിൽ കൂടി അറിയിച്ച പ്രതികരണം ആണിപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. പോസ്റ്റില്‍ സൈബറിടത്തിലെ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെയാണ് പ്രതികരണം.
വിജയ് പി എന്ന ഒരു യു ട്യൂബര്‍ തങ്ങള്‍ക്കെതിരെ അശ്ളീല വീഡിയോ നിര്‍മിച്ചു പോസ്റ്റ് ചെയ്തു എന്നാരോപിച്ചു ഡബ്ബിങ് ആര്‍ട്ടിസ്റ് ഭാഗ്യലക്ഷ്മി അവരുടെ അനുയായികളായ ദിയ സന ,ശ്രീലക്ഷ്മി അറക്കല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അയാളെ താമസിച്ചിരുന്ന തിരുവനന്തപുരം സ്റ്റാച്യുവിലെ ലോഡ്ജില്‍ കയറി കയ്യേറ്റം ചെയ്യുകയുണ്ടായി .പതിവ് പോലെ സൈബര്‍ ലോകം രണ്ടായി പിരിഞ്ഞു കൂട്ട അടിയാണ് .നിരവധി പരാതികള്‍ കൊടുത്തിട്ടും ഈ വിഷയത്തില്‍ പോലീസ് ഇടപെട്ടില്ല എന്നാണ് ഭാഗ്യലക്ഷ്മിയുടെ പക്ഷം .അതുകൊണ്ടാണ് തങ്ങള്‍ക്ക് നിയമം കയ്യിലെടുക്കേണ്ടി വന്നത് എന്നാണ് അവര്‍ പറയുന്നത് .
കേരളത്തിലെ ആരോഗ്യവകുപ്പ് മന്ത്രിയും ഭാവി മുഖ്യമന്ത്രിയായി സിപിഎം ഉയര്‍ത്തിക്കാണിക്കുന്ന ആളുമായ കെകെ ശൈലജ ,സിപിഎം നേതാവും ഇപ്പോള്‍ വനിതാ കമ്മീഷന്‍ ചെയര്പേഴ്സണും ആയ എം സി ജോസഫൈന്‍ എന്നിവര്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും നിയമം കയ്യിലെടുത്തതിനെ അനുകൂലിച്ചിരിക്കുന്നു .അത് കൂടാതെ സൈബര്‍ ഇടത്തില്‍ ഇടതു ഗുണ്ടകളായി വേഷം കെട്ടുന്ന നിരവധി പേരും ,സിപിഎം ആയി അഭിനയിക്കുന്ന ചില മുസ്‌ലിം തീവ്രവാദികളും ,സിപിഎമ്മിന്റെ രണ്ടാം നിരയിലെ പല നേതാക്കളും ,ഇടതുപക്ഷ സഹയാത്രികരായ മറ്റു ചിലരും ഭാഗ്യലക്ഷ്മി നിയമം കയ്യിലെടുത്തതിനെ അനുകൂലിച്ചു.
കേരളം ഇന്നേ വരെ തുടരുന്ന ഇരട്ടത്താപ്പിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത് .വിജയ് പി നായര്‍ എന്ന ആള്‍ കൂറ്റവാളിയാണ് എന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല .ഭാഗ്യലക്ഷ്മി പരാതി നലകി എന്നതിലും ,നിരന്തരം പരാതി നല്‍കിയിട്ടും കേരളാ പോലീസ് അനങ്ങിയില്ല എന്നതും വസ്തുതയാണ്.ആഭ്യന്തര മന്ത്രി ഒരു കഴിവ് കെട്ടവനാണ് എന്ന വസ്തുതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത് .
സ്ത്രീകള്‍ സൈബറിടങ്ങളില്‍ അപമാനിക്കപ്പടുമ്ബോള്‍ കേരളാ പോലീസ് നപുംസകങ്ങള്‍ ആകുന്നത് ഇതാദ്യമല്ല .
കണ്ണൂരിലെ ആന്തൂരില്‍ സിപിഎം പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത സാജന്‍ എന്ന പ്രവാസിയുടെ ഭാര്യക്കെതിരെ സിപിഎം സൈബര്‍ ഗുണ്ടകള്‍ വ്യാപകമായ അസഭ്യ പ്രചാരണം നടത്തിയിരുന്നു. ദേശാഭിമാനിയില്‍ പോലും ഇത്തരം അസഭ്യം അച്ചടിച്ച് വന്നു .സിപിഎമ്മിനെ നിവര്‍ന്നു നിന്നു നേരിട്ട കണ്ണൂരിലെ ചിത്ര ലേഖയെ ഓര്‍മ്മയില്ലേ..അവര്‍ക്കെതിരെ സിപിഎം നേരിട്ട് നടത്തിയ ആക്രമണങ്ങള്‍ ചരിത്രമാണ്.
തരികിട സാബു അഥവാ സാബുമോന്‍ അബ്ദുല്‍ സമദ് എന്നൊരു ഞരമ്ബ് രോഗി കുറെ നാള്‍ മുന്‍പ് ലസിതാ പാലക്കല്‍ എന്ന ബി ജെ പി വനിതാ നേതാവിനെ കേട്ടാലറക്കുന്ന തെറി വിളിക്കുകയുണ്ടായി .അതേ തരികിട സാബു സുജാ പവിത്രന്‍ എന്ന ഓണ്‍ലൈന്‍ ജേര്‍ണലിസ്റ്റിനെയും സമാനമായ രീതിയില്‍ അസഭ്യം പറഞ്ഞു .ഈ രണ്ടാളുകളും തങ്ങള്‍ക്കാകാവുന്ന ഇടങ്ങളില്‍ ഒക്കെ പരാതികള്‍ നല്‍കുകയുണ്ടായി .എന്നാല്‍ നപുംസകമായ ഒരു ആഭ്യന്തര മന്ത്രിയുടെ കീഴില്‍ വരിയുടക്കപ്പെട്ട കേരളാ പോലീസ് ഈ കേസുകള്‍ ഒക്കെ തന്നെ കണ്ടില്ലെന്നു നടിച്ചു . തരികിട സാബുവിന് മറ്റു മുസ്‌ലിം തീവ്രവാദികളുടെ ഇടയിലും സിപിഎം സൈബര്‍ഗുണ്ടാ സംഘങ്ങളിലും ലഭിച്ച സ്വീകാര്യത നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.ലസിതക്കും സുജക്കും എതിരെ നടന്ന കേട്ടാലറക്കുന്ന അസഭ്യപ്രയോഗങ്ങള്‍ ഒരാള്‍ക്കും ഒരു ഉളുപ്പും ഉണ്ടാക്കിയില്ല .
ഇപ്പോള്‍ സമാന സാഹചര്യത്തില്‍ ഭാഗ്യലക്ഷ്മിയും സഹ ഫെമിനിസ്റ്റുകളും കൂടി നിയമം കയ്യിലെടുത്തപ്പോള്‍ ജോസഫൈനും ശൈലജയും അതിനെ ന്യായീകരിച്ചിരിക്കുന്നു.ഇതേ കുറ്റം ചെയ്ത സാബുമോന്‍ അബ്ദുല്‍ സമ്മദിനെയും കയ്യേറ്റം ചെയ്യണം എന്നുള്ള സിഗ്നലാണ് അത് . അങ്ങിനെ സ്വയം നീതി നടപ്പിലാകുകയല്ലാതെ കേരളത്തില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ല എന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പോലും പറയുന്നത് .അവരുടെ വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആരെങ്കിലും തരികിട സാബുവിന്റെ കരണം അടിച്ചു പൊളിച്ചാല്‍ അപ്പോള്‍ നിയമ ലംഘനം ഉന്നയിച്ചാരും കുറുകെ വരരുത്.അതൊന്നും ഗൗനിക്കപ്പടില്ല ..
വാല്‍ക്കഷ്ണം
============
മലപ്പുറം മഞ്ചേരിയില്‍ കോവിഡ് ഭേദമായ ഗര്ഭിണിയെയും കൊണ്ട് ബന്ധുക്കള്‍ 14 മണിക്കൂര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ തോറും അലഞ്ഞു നടന്നു.ഒടുവില്‍ ചികിത്സ കിട്ടാതെ ഇരട്ടക്കുട്ടികളായ ഗര്‍ഭസ്ഥ ശിശുക്കള്‍ ജീവന്‍ വെടിഞ്ഞു.മുഹമ്മദ് ശരീഫിനും ഭാര്യ സഹ്‌ല തസ്നിക്കും ആണ് ഈ ദുരവസ്ഥ .
ശൈലജ പറഞ്ഞ കണക്കനുസരിച്ചാണെങ്കില്‍ ഈ പിഞ്ചുമക്കളെ നഷ്ടപ്പെട്ട ആ മാതാപിതാക്കള്‍ക്ക് ഇക്കാരണം കൊണ്ട് ആരോഗ്യവകുപ്പ് മന്ത്രിയെ കൈയേറ്റം ചെയ്യാന്‍ അവകാശമുണ്ട്.അവര്‍ അതിനു തുനിഞ്ഞാല്‍ പിന്തുണ നല്‍കേണ്ടത് സൈബര്‍ ഗുണ്ടകളുടെ ബാധ്യതയാണ്.
അഡ്വ. നോബിള്‍ മാത്യു
വിജയ് പി എന്ന ഒരു യു ട്യൂബർ തങ്ങൾക്കെതിരെ അശ്ളീല വീഡിയോ നിർമിച്ചു പോസ്റ്റ് ചെയ്തു എന്നാരോപിച്ചു ഡബ്ബിങ് ആർട്ടിസ്റ്…
Gepostet von Adv. Noble Mathew am Sonntag, 27. September 2020