SERIAL NEWS

അച്ഛന്റെ അവസാന ആഗ്രഹവും , എന്റെ സ്വപ്നവും സഫലീകരിക്കുന്നു സന്തോഷവാർത്തയുമായി ആര്യ!!

മിനിസ്ക്രീൻ രംഗത്തൂടെ    അവതാരകയായും, നടിയായും എത്തിയ താരം ആണ് ആര്യ ബാബു. എങ്കിലും താരത്തിന്റെ പ്രശസ്തിക്കു  കാരണം ബഡായി ബംഗ്ലാവ് എന്ന ഒറ്റ ഷോ ആണ്. ആര്യ ബിഗ്‌ബോസിലെ മല്സരാർ ത്തിയായും, അവതാരകയായും എത്തിയിരുന്നു. ഇപ്പോൾ താരം തന്റെ സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്  ആരാധകരുടെ മുന്നിൽ. തന്റെ സഹോദരി വിവാഹിതയാകാൻ പോകുന്നു, ഈ വിവാഹം അച്ഛന്റെ അസാന്നിധ്യത്തിൽ ആണ് നടക്കാൻ പോകുന്നത്. ഇപ്പോൾ സഹോദരിയുടെ വിവാഹത്തിന്റെ സേവ് ദി ഡെയ്റ്റ്  വീഡിയോ പങ്കു വെച്ചുകൊണ്ട് കുറിച്ച വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.


ഇത് എന്റെ ഹൃദയത്തിന്റെ പാതിയാണ് തന്റെ അച്ഛന്റെ അവസാന ആഗ്രഹവും, തന്റെ സ്വപ്നവുമാണ് സഹോദരിയുടെ വിവാഹം. തന്റെ കഠിന പ്രയത്നത്തിന്റെ ഫലം ആണ് തന്റെ സഹോദരിയുടെ വിവാഹം. എന്റെ ആദ്യമകൾ ആണ് എന്റെ സഹോദരി. അഞ്ജലിയും, അഖിലും സ്നേഹത്തോടെയും, സന്തോഷത്തോടെയും മനോഹരമാക്കിയ കാഴ്ച്ചകൾ എന്ന് പറഞ്ഞുകൊണ്ടാണ് അഖിലിന്റെയും, അഞ്ജലിയുടയും സേവ് ദി ഡെയ്റ്റ് ആര്യ പങ്കു വെച്ചിരിക്കുന്നത്. ജൂലായ് 14 നെ ആണ് വിവാഹം, അച്ഛൻ മരിക്കുന്നതിന് മുൻപ് തന്നെ ഏല്പിച്ച കടമയാണ് സഹോദരിയുടെ വിവാഹം.

കഴിഞ്ഞ വര്ഷം ആയിരുന്നു സഹോദരിയുടെ വിവാഹ നിശ്‌ചയം. നിശ്ച്ചയത്തെക്കാൾ കൂടുതൽ ആഘോഷമായിട്ടായിരിക്കും  വിവാഹം നടത്താൻ പോകുന്നത് ആര്യ പറയുന്നു. എന്റെ അച്ഛൻ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ വളരെ സന്തോഷവാനായി കണ്ടേനെ  ഈ  വിവാഹത്തിന്. 2018 ൽ  ആണ് തനറെ അച്ഛൻ ബാബു മരണപെടുന്നത്. വളരെ ഷോക്കിങ് ന്യൂസായിരുന്നു അച്ഛന്റെ മരണം എന്നും ആര്യ പറയുന്നു. ഈ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്തു നിന്നും താൻ ആണ് എല്ലാം കാര്യങ്ങളും  നോക്കുന്നത്, എന്നോടൊപ്പം അച്ഛന്റെ സാനിദ്യവും കൂടെ ഉണ്ട് ആര്യ പറയുന്നു.

Back to top button