Film News

സോഷ്യൽ മീഡിയിൽ വൈറലായ ആര്യയുടെ വിഷു ചിത്രങ്ങൾ!!

മിനിസ്‌ക്രീനിലും, ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് ആര്യ. നിരവധി സീരിയലുകളിൽ നിന്ന നടി പിന്നീട് ബഡായി ബംഗ്ലാവ് എന്ന ഷോയിലാണ് താരം പ്രേക്ഷകർ പ്രിയങ്കരിയായി മാറിയത്. ഇപ്പോൾ താരത്തിന്റെ വിഷു സ്പെഷ്യൽ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ പങ്കു വെച്ചതും അവ വൈറൽ ആകുകയും ചെയ്യ്തത്, ഗ്ലാമറസ്സായി പരമ്പരാഗത സ്റ്റൈലില്‍ ദാവണിയിലാണ് ആര്യ തിളങ്ങുന്നത്. കസവു ദാവണിയും ബ്ലാക്ക് ബ്രൊക്കേഡ് ബ്ലൗസും അതിനു ചേരുന്ന ആഭരണങ്ങളും ആര്യയുടെ ലുക്കിനെ വേറിട്ടുനിർത്തുന്നു.


ചിത്രങ്ങൾ പകർത്തിയത് വിവേക് മേനോൻ, ശബരി നാഥ് സ്റ്റയിലിംഗ്, അവതാരകയും നടിയുമായ ആര്യ സോഷ്യൽമീഡിയയിലെ സജീവസാന്നിധ്യമാണ്. അരോയ എന്ന വസ്ത്രശാലയും സ്വന്തമായുള്ള താരം ഡിസൈനിങ് മേഖലയിലും കയ്യൊപ്പ് പതിപ്പിച്ചിരുന്നു.


നിരവധി സിനിമകളിൽ അഭിനയിച്ച താരം ഇപ്പോൾ അവസാനമായി അഭിനയിച്ചത് ഉണ്ണി മുകുന്ദൻ നിർമ്മിച്ച മേപ്പടിയാൻ എന്ന ചിത്രത്തിൽ ആയിരുന്നു. ഇ ഈചിത്രത്തിൽ സൈജു കുറുപ്പ് ചെയ്ത് വേഷത്തിന്റെ ഭാര്യയുടെ റോളായിരുന്നു ആര്യ ചെയ്യ്തത്. താരം നല്ലൊരു നടിയും ഒപ്പം തികഞ്ഞ ഒരു അവതാരികയും കൂടിയാണ് .

Back to top button