അശ്ലീല കമന്റ് ഇട്ടയാൾക്ക് തകർപ്പൻ മറുപടി നൽകി അശ്വതി ശ്രീകാന്ത്

മലയാളത്തിൽ വളരെ ഏറെ ജനശ്രദ്ധ നേടിയ അവതാരകരില്‍ ഒരാളാണ് അശ്വതി ശ്രീകാന്ത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആസ്വാദക മനസ്സിൽ ചേക്കേറിയ അശ്വതി ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി. താരം ഈ അടുത്ത സമയത്ത് അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. തന്റെ വൃക്തിപരമായ അഭിപ്രായങ്ങള്‍ ഒരു മടിയും കൂടാതെ മനസ്സ് തുറന്നു പറയുന്ന അശ്വതി മിക്കപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാക്കപ്പെടാറുണ്ട്. അങ്ങനെ തന്റെ ചിത്രത്തിന് നേരെ വന്ന ഒരു അശ്ലീല കമന്റിന് അതെ ഭാഷയില്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് അശ്വതി.

ഫേസ്ബുക്കില്‍ പങ്കുവെച്ച അശ്വതിയുടെ ഒരു ചിത്രത്തിന് നേരെയായിരുന്നു ഒരാളുടെ അശ്ലീലം നിറഞ്ഞ കമന്റ്. ‘നിങ്ങളുടെ മാറിടം സൂപ്പര്‍ ആണല്ലോ’ എന്നായിരുന്നു ഇയാള്‍ പരസ്യമായി കുറിച്ചത്. എന്നാല്‍ ഒട്ടും മടികൂടാതെ അയാള്‍ക്ക് മുഖത്തടിക്കുന്ന മറുപടിയും അശ്വതി കൊടുത്തു.’സൂപ്പര്‍ ആവണമല്ലോ…ഒരു കുഞ്ഞിനെ രണ്ടു കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്! ജീവന്‍ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെയും സൂപ്പര്‍ തന്നെയാണ്…!!’ എന്നാണ് അശ്വതി കുറിച്ചത്.