Film News

ജീവിതത്തിലെ അടുത്ത ‘അടവു’മായി ആസിഫ് അലി!!

മലയാളി പ്രേക്ഷകരുടെ പ്രിയ നടൻ ആണ് ആസിഫ് അലി. ഇപ്പോൾ നടൻ അഭിനയിച്ച പുതിയ വിഷു ചിത്രം ‘അടവ്’ റിലീസി ആകാൻ പോകുന്നു എന്നുള്ള വാർത്തകൾ ആണ് പുറത്തു വരുന്നത്. ചിത്രത്തിന്റെ സംവിധാകൻ രതീഷ് രാജൻ ആണ്. തന്റെ ഫേസ്ബുക് പേജിലൂടെ ആസിഫ് തന്നെയാണ് വിവരം പുറത്തു വിട്ടത്. മുൻകൂറായി എന്റെ വിഷുക്കണി നിങ്ങള്ക്ക് നൽകുന്നു. ജീവിതത്തിൽ ഏതെങ്കിലും ഒരു സമയത്തു നമ്മൾ അടവ് എടുക്കാറുണ്ട് ,ഇതാണ് ഞങ്ങളുടെ സമയ൦ ഉടൻ അത് നിങ്ങളുടേതാകും. എന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനത്തെ കുറിച്ച് പ്രേക്ഷകർക്ക്‌ ഉത്കണ്ഠ ഉണ്ട് എന്നാണ് ആസിഫ് തന്റെ ഫേസ്ബുക് പേജിൽ കുറിച്ച്.


ഡോക്ടർ പോൾ എന്റർടൈൻമെന്റ് ബാനറിൽ ഡോക്ടർ പോൾ വർഗീസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അൻസാർ ഷാ നിർവഹിക്കുന്നു. മുഹമ്മദ് നിഷാദ് തിരക്കഥ എഴുതിയ ചിത്രത്തിൽ മലയാള സിനിമയിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്ന്,


എഡിറ്റര്‍ കിരണ്‍ ദാസ്, ക്രിയേറ്റീവ് ഡയറക്ടര്‍ ഷാഹി കബിര്‍. ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. പി ആര്‍ ഒ-ശബരി.തീയറ്റർ റിലീസ് ആയ കുഞ്ഞേൽദൊ ആണ് ആസിഫിന്റെ അവസാനം ഇറങ്ങിയ സിനിമ. ഇന്നലെ എന്ന സിനിമയിലൂടെ ആസിഫ് അലി ‘ഇന്നലെ’ ഡിജിറ്റൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

Back to top button