ഒരു പാട്ട് കഴിഞ്ഞ് തിരിച്ച് വന്നാല്‍ ഈ ഗര്‍ഭകാലം കഴിയില്ല. സെക്കന്റ് ട്രൈമെസ്റ്റര്‍ തുടങ്ങിയിട്ടേ ഉള്ളു. എന്ന് വച്ചാല്‍ ‘ക്ഷമ വേണം, സമയം എടുക്കും

അശ്വതി ശ്രീകാന്ത്, ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അശ്വതിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അവതാരകയായും അഭിനേത്രിയായുമെല്ലാം അശ്വതി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. താരത്തിന്റെ നിലപാടുകള്‍ക്കും തുറന്ന എഴുത്തുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ നല്ല സ്വീകാര്യത ലഭിക്കാറുണ്ട്. സാമൂഹിക വിഷയങ്ങളില്‍ ശക്തമായി തന്നെ അശ്വതി അഭിപ്രായ പ്രകടനങ്ങള്‍ നടത്താറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്, അടുത്തിടെയാണ് താരം രണ്ടാമത് അമ്മയാകാൻ പോകുന്ന വാർത്ത ആരാധകരെ അറിയിച്ചത്.
ഇപ്പോൾ തന്റെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.ചക്കപ്പഴം പ്രേക്ഷകരോടാണ്… ‘അശ്വതി ചക്കപ്പഴത്തില്‍ നിന്ന് പിന്മാറുന്നു’ എന്ന തരത്തിലുള്ള’ ഓണ്‍ലൈന്‍ മീഡിയ ടൈറ്റിലുകള്‍ കണ്ട് ഇന്‍ബോക്‌സില്‍ കാര്യം അന്വേഷിക്കുന്നവരുടെ ബഹളമാണ്. എന്നും ടെലിവിഷനിലൂടെ നിങ്ങളുടെ മുന്നില്‍ വരുന്നത് കൊണ്ടും പബ്ലിക്ക് അപ്പിയറന്‍സ് ജോലിയുടെ ഭാഗം ആയതു കൊണ്ടും മാത്രമാണ് പ്രെഗ്‌നന്‍സി ഇപ്പൊഴേ റിവീല്‍ ചെയ്യേണ്ടി വന്നത്.
മറ്റുള്ള പൊഫെഷനില്‍ ഉള്ള സ്ത്രീകള്‍ ഗര്‍ഭകാലത്ത് ജോലി ചെയ്ത് പ്രസവ സമയത്ത് മറ്റേര്‍ണിറ്റി ലീവ് എടുത്ത് പോകും പോലെ അഭിനയമോ അവതരണമോ ഒക്കെ കരിയര്‍ ആക്കിയവര്‍ക്ക് മിക്കപ്പോഴും ചെയ്യാന്‍ പറ്റാറില്ല. എന്റെ കാര്യത്തില്‍ ഭാഗ്യ വശാല്‍ കാര്യങ്ങള്‍ അല്‍പം വ്യത്യാസപ്പെട്ടു എന്നേ ഉള്ളു. അങ്ങനെയാണ് കഥയില്‍ ആശയും ഗര്‍ഭിണി ആയത്. അത് കൊണ്ട് തന്നെ ഒരു പാട്ട് കഴിഞ്ഞ് തിരിച്ച് വന്നാല്‍ ഈ ഗര്‍ഭകാലം കഴിയില്ല. സെക്കന്റ് ട്രൈമെസ്റ്റര്‍ തുടങ്ങിയിട്ടേ ഉള്ളു. എന്ന് വച്ചാല്‍ ‘ക്ഷമ വേണം, സമയം എടുക്കും’.
ദൈവം അനുഗ്രഹിച്ച് തല്‍ക്കാലം വേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്തത് കൊണ്ട് ചക്കപ്പഴം വീട്ടില്‍ കുറച്ച് മാസങ്ങള്‍ കൂടി ആശ ആക്റ്റീവ് ആയി ഉണ്ടാവും. ഉത്തമന്‍ വേറെ കെട്ടാന്‍ ചാന്‍സ് ഇല്ലാത്തത് കൊണ്ട് മറ്റേര്‍ണിറ്റി ലീവ് കഴിഞ്ഞാല്‍ തിരിച്ചും എത്തും. ഈ സമയത്ത് സാധാരണ രണ്ടു വീട്ടില്‍ നിന്ന് കിട്ടിയേക്കാവുന്ന സ്‌നേഹത്തിന്റെ സ്ഥാനത്ത് എനിക്കിപ്പോള്‍ ഒരുപാട് മലയാളി വീടകങ്ങളില്‍ നിന്ന് സ്‌നേഹം കിട്ടുന്നുണ്ട്.
കരുതലിന്റെ, സ്‌നേഹത്തിന്റെ നൂറു നൂറു മെസ്സേജുകള്‍ ദിവസേന എത്തുന്നുണ്ട്. എല്ലാവരോടും സ്‌നേഹം മാത്രം. ഈ യാത്ര ഇത്രയും മനോഹരവും അവിസ്മരണീയവുമാവാന്‍ സഹായിച്ച എന്റെ ചക്കപ്പഴം കുടുംബത്തിനും ഫ്‌ളവേഴ്‌സ് കുടുംബത്തിനും ഞാന്‍ നന്ദി പറയുകയാണ്. (NB : എനിക്ക് പറയേണ്ടവരോട് ഞാന്‍ ഇവിടെ പറഞ്ഞോളാം. വെറുതെ ന്യൂസ് ആക്കിയും കിടിലന്‍ ടൈറ്റില്‍ ഇട്ടും ഗര്‍ഭത്തിലെ കുഞ്ഞിന് വരെ ചീത്ത വാങ്ങി കൊടുക്കരുതെന്ന് പ്രിയപ്പെട്ട ഓണ്‍ലൈന്‍ മീഡിയക്കാരോട് താഴ്മയായി അപേക്ഷിക്കുന്നു).. എന്നും അശ്വതി പറയുന്നു.