Film News

മോനെ സായി കുട്ടാ, ഗൊച്ചു ഗള്ളാ ഡിമ്പലിനെ നീ ചൊറിഞ്ഞതാണ് എന്നു നുമ്മക്ക് മനസിലായി കേട്ടോ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ മൂന്ന് ആരംഭിച്ചിരിക്കുകയാണ്, ഫെബ്രുവരി പതിനാലിനാണ് ഷോ ആരംഭിച്ചത്, പ്രേക്ഷകർക്ക് പരിചിതരും അല്ലാത്തതുമായ താരങ്ങൾ ആണ് ഈ തവണ ബിഗ്‌ബോസിൽ എത്തിയത്, പലരെയും ബിഗ്‌ബോസിൽ എത്തിയ ശേഷമാണ് ഇവ ർ ആരാണ് എന്ന് പ്രേക്ഷകർ അറിഞ്ഞ് തുടങ്ങിയത്.ഓരോ ദിവസവും പുത്തൻ ടാസ്ക്കുകളുമായി ബിഗ്‌ബോസ് പ്രേക്ഷക പ്രീതി നേടുകയാണ്,  ബിഗ്‌ബോസിനെ കുറിച്ച് നിരന്തരമായി റിവ്യൂ എഴുതാറുള്ള ഒരാളാണ് അശ്വതി, ഇപ്പോൾ അശ്വതി കഴിഞ്ഞ ദിവസത്തെ കുറിച്ച് എഴുതിയ എപ്പിസോഡിന്റെ റിവ്യൂ ആണ് ഏറെ ശ്രദ്ധ നെടുന്നത്, റിവ്യൂ വായിക്കാം

ഒരു സായാഹ്‌ന നടത്തതിന് പോയതിനാൽ തുടക്കം കണ്ടില്ലാട്ടോ ഓൺ ആക്കിയപ്പോൾ നമ്മടെ പാത്തു പ്ലിങ്ങി നിക്കുവാണ് പാത്തൂവേ .. റംസാന്റെ ക്യാപ്റ്റൻസി വിഡിയോയിൽ പാല് കട്ടുകുടിക്കണ കാര്യം ഇടുമെന്നു കരുതിയില്ല ല്ലെ?? ഒരു ഞെട്ടല് ഞങ്ങള് കണ്ട് പാത്തൂ…മീൻകറി ടെ കാര്യവും ലാലേട്ടൻ പിടിച്ച് ല്ലെ ഹൌ ആ ചമ്മിയ മുഖംഇന്നലെ പണിഷ്മെന്റ് കിട്ടിയില്ലല്ലോ എന്ന എല്ലാരുടേം പരാതി ഇന്നത്തെ പാത്തൂന്റെ ചമ്മലു കണ്ടപ്പോൾ സമാധാനം ആയിന്നു തോന്നുന്നു ലാലേട്ടാ… ഇങ്ങനെ ഹിന്റ് ആർക്കും കൊടുക്കരുത് ട്ടോ.. ഇന്നലെ പൊളി ഫിറോസ് ന്, ഇന്ന് കിടിലുവിന്…ഇത് അവർക്കു മനസിലാകുന്നുണ്ടോ ആവോ ഡിമ്പലെ..സായി സേവ് ആയ ആ ഒരു സന്തോഷത്തിൽ ചെയ്തതാണ് ദേഷിക്കല്ലേ ,

മോനെ സായി കുട്ടാ… ഗൊച്ചു ഗള്ളാ ഡിമ്പലിനെ നീ ചൊറിഞ്ഞതാണ് എന്നു നുമ്മക്ക് മനസിലായി കേട്ടോ ഇടയ്ക്കു നമ്മടെ ഉഗ്രന്റെയും ശ്രീക്കുട്ടന്റെയും പുട്ട് പരസ്യം കണ്ടോ?? നല്ല രസമുണ്ടാരുന്നു ല്ലെ ഹാ back to BB ലാലേട്ടാ എവിടെപ്പോയി … ദോ ഡിമ്പല് നേരത്തെ കിട്ടിയതിനുള്ള ദേഷ്യമൊക്കെ പൊറത്തെടുക്കുന്നു. മജീസ്യയുടെ ഇരുപ്പു ആരേലും ശ്രെദ്ധിച്ചോ? ദേ പാട്ട്.. കസ്തൂരീ… ശെരിക്കു പറഞ്ഞാൽ പൊളി ഫിറോസ് സേവ് ആയതിൽ അല്ലാ നമ്മടെ സജ്‌ന സേവ് ആയതിലാണ് എനിക്ക് പെട്ടന്ന് സന്തോഷം തോന്ന്യത്. നിങ്ങൾക്കാർക്കേലും അങ്ങനെ തോന്യോ? നോബി ചേട്ടൻ തഗ് അടിച്ചു തുടങ്ങിയല്ലോ,ഇന്നലെ അദ്ദേഹത്തിനെ പറ്റി ഞാൻ എഴുതിയ പോസ്റ്റ്‌ ആരോ ടാഗ് ചെയ്തത് നോട്ടിഫിക്കേഷൻ കിട്ട്യോ മണിക്കുട്ടൻ, സജ്‌ന ഫിറോസ്, ഗ്രൂപ്പിസത്തിൽ നിന്നു മാറി തുടങ്ങിയപ്പോൾ തൊട്ട് അഡോണി,

റംസാൻ, സൂര്യ, മജിസ്യ, അനൂപ് എന്നിവരെ ആണ് എനിക്ക് തോന്നിയ സ്‌ട്രോങ്സ്റ്റ് പ്ലയെർസ്. മണിക്കുട്ടന് പഞ്ഞി കൊടുത്ത കിടിലുവേ… ഞങ്ങൾ പ്രേക്ഷകർക്കു ഒരു കെട്ടു ഇരുമ്പ് നിങ്ങള്ക്ക് തരാൻ കഴിയുമെന്ന് കരുതീയതാണ് പക്ഷെ ഇപ്പൊ ഒരു ലോറി പഞ്ഞി ആണ് നിങ്ങള്ക്ക് തരാൻ തോന്നുന്നത് ലക്ഷ്മിയേപ്പോലെ കളിയിലേക്ക് ഇറങ്ങി തുടങ്ങുവായിരുന്നു രമ്യയുംപുറത്തു ഇറങ്ങി ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ സാധിക്കട്ടെ മജിസ്യ സ്ട്രോങ്ങ്‌ പ്ലയെർ ഒക്കെ ആണ് എന്നാലും ആ ആറ്റിറ്റ്യൂഡ് കണ്ടപ്പോൾ ബെർതെ പാത്തൂന്റെ പാട്ട് വരാൻ ഉള്ളിൽ തോന്ന്യോ ആർക്കേലും ബി ബി പ്ലസിൽ പണ്ടത്തെ ചങ്കരൻ തെങ്ങുമ്മേ തന്നെ എന്നപോലെ ഓരോരുത്തരും ഓരോ മൂലയിലിരുന്നു സംസാരം… ഡിമ്പാലിന്റെ ഹിന്ദി തുടങ്ങി,അയ്യോ ഹിന്ദി ബിഗ്ഗ്‌ബോസ് മേം ഹിന്ദി നഹീ മാലൂം ആഹ് ബാക്കി ഞാൻ വൈറൽ കട്ടും, അൺകട്ടും പിന്നെ രേവതിടെ റിവ്യൂവും യൂട്യൂബിൽ കണ്ടോളാം… അപ്പൊ ഗുഡ് നൈറ്റ്

Back to top button