വീണ്ടും അമ്മയാകാൻ ഒരുങ്ങി അശ്വതി ശ്രീകാന്ത്, ആശംസകളുമായി സോഷ്യൽ മീഡിയ

അവതാരകയായി എത്തി ഇപ്പോള്‍ അഭിനേത്രിയായും കൈയ്യടി നേടുന്ന താരമാണ് അശ്വതി ശ്രികാന്ത്. സോഷ്യല്‍ മീഡിയയിലും അശ്വതി സജീവമാണ്. താരത്തിന്റെ നിലപാടുകള്‍ സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടാറുണ്ട്. കഴിഞ്ഞ ദിവസം തനിക്കെതിരെ ബോഡി ഷെയ്മിങ് നടത്തിയയാള്‍ക്ക് മറുപടി നല്‍കിയും അശ്വതി കൈയ്യടി നേടിയിരുന്നു. ചക്കപ്പഴം എന്ന പാരമ്പരയിലാണ് താരം അഭിനയിക്കുന്നത്, ചക്കപ്പഴത്തില്‍ ഉത്തമനും ആശയും കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ്. ഉത്തമനായിരുന്നു ആശയുടെ വിശേഷത്തെക്കുറിച്ച് പറഞ്ഞത്. ഇതറിഞ്ഞതോടെ എല്ലാവരും സന്തോഷത്തിലായിരുന്നു.
യഥാര്‍ത്ഥ ജീവിതത്തിലും കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണോ അശ്വതിയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. ആരാധകരുടെ ചോദ്യം ശരിവെച്ചെത്തിയിരിക്കുകയാണ് അശ്വതി ഇപ്പോള്‍. കുടുംബസമേതമായുള്ള ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. റീലാണോ റിയലാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇവിടെയുണ്ട്. ഞങ്ങള്‍ കുഞ്ഞതിഥിയെ കാത്തിരിക്കുകയാണെന്നായിരുന്നു അശ്വതി കുറിച്ചത്.
ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു ഇവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. കുടുംബസമേതമുള്ള ചിത്രങ്ങള്‍ കണ്ടതിന്റെ സന്തോഷം ആരാധകരും പങ്കുവെച്ചിരുന്നു.സരയു മോഹന്‍, രഞ്ജിനി ഹരിദാസ്, ആര്യ, ശില്‍പ ബാല, സൂരജ്, സബിറ്റ ജോര്‍ജ് തുടങ്ങിയവരെല്ലാം അശ്വതിയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുണ്ട്. പത്മയെ പ്രസവിച്ച സമയത്ത് നേരിട്ട ഡിപ്രഷനെക്കുറിച്ച് തുറന്നുപറഞ്ഞ് നേരത്തെ അശ്വതി എത്തിയിരുന്നു. കുഞ്ഞിനെ തനിച്ചാക്കി ജോലിക്ക് പോയതും മകളുടെ പിടിവാശികളെക്കുറിച്ചുമെല്ലാമായിരുന്നു അന്ന് താരം തുറന്നുപറഞ്ഞത്. ആശയ്‌ക്കൊപ്പം ഞങ്ങളും ത്രില്ലിലാണെന്നായിരുന്നു ചക്കപ്പഴം ആരാധകരുടെ കമന്റുകള്‍.