ഒരു പക്ഷേ ജനിക്കും മുന്നേ, അമ്മയെന്നെ ഗർഭത്തിൽ പേറി ആ നടയിൽ നിന്നിട്ടുണ്ടാവണം, വൈറലായി അശ്വതിയുടെ പോസ്റ്റ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയുടെ റോളില്‍ നിന്നും നായികയിലേക്ക് മാറിയ അശ്വതി ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു കാലഘട്ടത്തിലൂടെയാണിപ്പോള്‍ സഞ്ചരിക്കുന്നത്. മുന്‍പ് മകള്‍ പത്മയുടെ ജനനവും അതിന് ശേഷമുണ്ടായ ബുദ്ധിമുട്ടുകളെ തരണം ചെയ്തതിനെ കുറിച്ചും ഒത്തിരി പറഞ്ഞിട്ടുള്ള അശ്വതി രണ്ടാമതും ഗര്‍ഭിണിയായിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ അശ്വതി പങ്കുവെച്ച പുതിയൊരു പോസ്റ്റാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്
പോസ്റ്റ് ഇങ്ങനെ
ഞാൻ ജീവിതത്തിൽ ഏറ്റവും ആദ്യം പോയ അമ്പലം ആണ് ആ കാണുന്നത്… ഒരു പക്ഷേ ജനിക്കും മുന്നേ, അമ്മയെന്നെ ഗർഭത്തിൽ പേറി ആ നടയിൽ നിന്നിട്ടുണ്ടാവണം. വർഷങ്ങൾക്ക് ഇപ്പുറം വീണ്ടുമൊരിക്കൽ അതേ നടയിൽ എത്തി നിൽക്കുമ്പോൾ ചെമ്പരത്തി മാലകളാൽ ഉടൽ മൂടിയ ഭഗവതി ‘സുഖമല്ലേ കുഞ്ഞേ’ എന്ന് ചോദിക്കുന്നത് പോലെ… നീ തന്ന കർമ്മ ചുറ്റുകൾ അഴിച്ചും കുഴഞ്ഞുമിങ്ങനെ അമ്മേ’ എന്നേ പറഞ്ഞുള്ളൂ…!
ജന്മ നാട്ടിലേക്കുള്ള ഓരോ യാത്രകളിലും അറിയുന്നുണ്ട്
ഇനിയും മുറിയാത്തൊരു പൊക്കിൾക്കൊടിയറ്റത്ത് അവിടെയൊരമ്മ കാത്തിരിപ്പുണ്ടെന്ന്, ചിലപ്പോൾ നനവുള്ളൊരു കാറ്റായി, ചിലപ്പോൾ ഒരു കിളിച്ചിലപ്പായി, മറ്റു ചിലപ്പോൾ ഇലക്കീറിലൊരു നന്ത്യാർ വട്ടപ്പൂവായി