Celebraties

ആ നിമിഷം ശ്രീ വിദ്യയുടെ കൂടെ അഭിനയിക്കാൻ തോന്നിയില്ല, പ്രേം പ്രകാശ്‌

മികച്ച നടൻ, നിര്‍മ്മാതാവ്  എന്നീ മേഖലയിൽ ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് പ്രേം പ്രകാശ്‌ .അഭിനയ രംഗത്ത് ഏറെ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള പ്രേം പ്രകാശ്‌ കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട സീരിയല്‍ മേഖലയിൽ തന്നെ സൂപ്പര്‍ താരമാക്കി മാറ്റിയ ആ വ്യക്തിയെക്കുറിച്ച്‌ സംസാരിക്കുകയാണ് പ്രേം പ്രകാശ്‌. ആ ഒരു സമയത്ത് കെ.കെ രാജീവിന്റെ സീരിയലുകളില്‍ ശ്രീവിദ്യയുടെ ഭര്‍ത്താവായി അഭിനയിക്കണമെന്ന് അറിഞ്ഞപ്പോള്‍ തനിക്ക് പലരീതിയിലും ടെന്‍ഷന്‍ ഉണ്ടായിരുന്നു.അപ്പോൾ  ഉണ്ടായ ആ  ടെന്‍ഷന്റെ  കാരണത്തെക്കുറിച്ചും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ പ്രേം പ്രകാശ്‌ വ്യക്തമാക്കി.

sree-vidya.new
sree-vidya.new

എന്നെ ടി.വി സീരിയല്‍ മേഖലയിൽ ഒരു നടനെന്ന നിലയില്‍ നന്നായി അവതരിപ്പിച്ചിട്ടുള്ള സംവിധായകനാണ് കെ.കെ രാജീവ്‌. ‘സ്വപ്നം’, ‘അവിചാരിതം’ തുടങ്ങിയ സീരിയലുകളിലൂടെയാണ് ഞാന്‍ ടെലിവിഷന്‍ രംഗത്ത് വരുന്നത്. ‘സ്വപ്നം’ എന്ന സീരിയലില്‍ ശ്രീവിദ്യയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍ എനിക്ക് മടിയുണ്ടായിരുന്നു. കാരണം അവര്‍ എത്രയോ വലിയ സൂപ്പര്‍ താരങ്ങളുടെ നായികയായും, അമ്മയായുമൊക്കെ അഭിനയിച്ച ടോപ്‌ ഹീറോയിനാണ്.എന്നെ പോലെ ഒരു നടന്‍ അവരുടെ കൂടെ ഭര്‍ത്താവായി അഭിനയിക്കുക എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ലായിരുന്നു.

Prem-Prakash.actor
Prem-Prakash.actor

സീരിയലിന്റെ ആദ്യ ദിവസം ഞാന്‍ ലൊക്കേഷനില്‍ വന്നപ്പോള്‍ കെ കെ രാജീവിനോട്‌ ഞാന്‍ പറഞ്ഞത് ഒരേയൊരു കാര്യം മാത്രമാണ്. ‘നന്നായാല്‍ മാത്രം എന്നെ വച്ച്‌ മുന്നോട്ട് പോയാല്‍ മതി, എന്റെ അഭിനയം മോശമാണേല്‍ ആരോടും അത് പറയാതെ എന്നോട് വന്നു കാര്യം പറഞ്ഞാല്‍ ഞാന്‍ വൈകുന്നേരം തന്നെ ഇവിടുന്നു പൊയ്ക്കോളാം’. പക്ഷേ ശ്രീവിദ്യക്കൊപ്പം ചെയ്ത രണ്ടു സീരിയലുകളും സൂപ്പര്‍ ഹിറ്റായി. ദമ്ബതികള്‍ എന്ന നിലയില്‍ സീരിയലിലെ ഞങ്ങളുടെ കോമ്പി നേഷന്‍ ആസ്വാദകർക്ക് ഇഷ്ടമാകുകയും ചെയ്തു’.

buy windows 10 pro

Back to top button