ആ സമയത്ത് രൂക്ഷമായ അവഗണന നേരിട്ടു, ജീവിത കഥയുമായി വിനയ് ഫോര്‍ട്ട്

ശ്യാമപ്രസാദിന്റെ സംവിധാനമികവിൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലേക്കെത്തിയ താരമാണ് വിനയ് ഫോർട്ട്.വളരെ പ്രസിദ്ധമായ പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ വിനയ് ഫോർട്ട് അപൂർവരാഗം, അൻവർ, കർമ്മയോഗി, ഷട്ടർ, പ്രേമം തമാശ തുടങ്ങി അനവധി ചിത്രങ്ങളില്‍ അഭിനയമികവ് പുലർത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലെ അഭിനയമാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും വലിയ വഴിത്തിരിവായത്.അഭിനയിക്കുന്ന ചിത്രങ്ങളില്‍ എല്ലാം തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് യുവ നടൻ വിനയ്ഫോര്‍ട്ട്.


വിനയ്ഫോര്‍ട്ടിന്റെ വാക്കുകളിലേക്ക്…..
“അവഗണിക്കപ്പെടുന്നവനും അല്ലെങ്കില്‍ വളരെ ദു:ഖകരമായ ഇമോഷന്‍സ് സീനും മറ്റും അഭിനയിക്കേണ്ടി വരുമ്ബോള്‍ ഞാന്‍ റിലേറ്റ് ചെയ്യുന്നത് സ്വന്തം ജീവിതത്തിലുണ്ടായിട്ടുള്ള സ്ട്രഗിളിനോടാണ്. അവഗണനയും, ഒഴിവാക്കലുമൊക്കെ അഭിനയത്തിന്റെ ഭാഗമായിരുന്നു. അതൊക്കെയാണ് ഞാനിപ്പോള്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍ ഈ ലോകത്തിലെ ഒരു ചെറിയ സാധാരണക്കാരനായ മനുഷ്യനാണ്. ഞാനിപ്പോള്‍ എന്റെ ജീവിതത്തില്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും എന്റെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ സില്‍വര്‍ സ്പൂണുമായി ജനിച്ചവര്‍ക്കൊക്കെ ഇത്തരം ജീവിതാനുഭവങ്ങളുമായി റിലേറ്റ് ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യം എനിക്കറിയില്ല”