യൂട്യൂബിൽ ശ്രദ്ധ നേടി ഏഴാം രാവ് ഷോർട്ട് ഫിലിം!

നകുൽ നൈജോ സംവിധാനവും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്ന ഏഴാം രാവ് ഷോർട്ട് ഫിലിം യൂട്യൂബിൽ ശ്രദ്ധ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ശക്തമായ പ്രമേയവുമായി ഒരിക്കിയിരിക്കുന്ന ഈ ഹൃസ്യ ചിത്രം നിരവധി കാണികളെ ആണ് ഈ കുറഞ്ഞ കാലയളവ് കൊണ്ട് നേടിയിരിക്കുന്നത്. ഇർഷാദ് എം ഹസ്സൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിദ്യ വിജയകുമാർ ആണ് ഈ ചിത്രത്തിലെ ശക്തമായ കഥാപാത്രമായ മല്ലി പെണ്ണിനെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ പ്രധാനവും ശക്തവുമായ കഥാപാത്രം ആണ് ചിത്രത്തിൽ മല്ലി പെണ്ണിന്റേത്. സ്ത്രീ കേന്ദ്രികൃതമായ ഈ ഹൃസ്യ ചിത്രം വളരെ പെട്ടന്ന് തന്നെയാണ് കാണികളുടെ ശ്രദ്ധ നേടിയത്.
അവനിർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് എം ഹസ്സൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അബിൻ ബെന്നി ആണ് അസ്സോസിയേറ്റ് ഡയറക്ടർ. വിഷ്ണു ഗുരുനാഥൻ, അഭിമന്യ പി എ, അഖിൽ കൃഷ്ണ ആണ് ബി എ പി, ജോബി എം ജോസ് ആണ് ഹൃസ്വ ചിത്രത്തിന്റെ എഡിറ്റർ. ജ്യൂവെൽ വി സുകുമാരൻ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്, അശ്വിൻ മധു ആണ് സൗണ്ട് ഡിസൈൻ. വിദ്യയെ കൂടാതെ അമൽസ്, ബൈജു സി എസ്, ഡിനൈറ്റ് ജോർജ്, മിഷേൽ തുടങ്ങിയവർ ആണ് മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.
കടപ്പാട്: Avenir Entertainments