ഗംഭീര പ്രകടനുമായി രമേശ് പിഷാരടിയുടെ ‘നോ വേ ഔട്ട്’ ട്രയിലർ!!

മലയാളി പ്രേഷകരുടെ പ്രിയ നടനും, സംവിധായകനുമായ രമേശ് പിഷാരടി തകർത്തഭിനയിച്ച ‘നോ വേ ഔട്ടി’ന്റെ ട്രയിലർ റിലീസ് ചെയ്യ്തു. ചിത്രത്തിന്റെ സംവിധായകൻ നവാഗതനായ നിതിൻ ദേവീദാസ് ആണ്. ത്രില്ലർ മൂവിയായി ചെയിതിരിക്കുന്ന ചിത്രത്തിൽ ഹൈ ലൈറ്റ് എന്ന് പറയുന്നത് തന്നീ പിഷാരടിയുടെ ഗംഭീര പ്രകടനം തന്നെയാണ്. മലയാള സിനിമയിൽ അധികം പ്രദര്ശിപ്പിക്കാത്ത ചലച്ചിത്ര വിഭാഗം ആണ് സർവൈവൽ ചിത്രങ്ങൾ. കോമഡി ചിത്രങ്ങൾ മാത്രം ചെയ്ത് പിഷാരടിയുടെ സീരിയസായി ചെയ്യുന്ന ഒരു ചിത്രവും കൂടിയാണ് ‘നോ വേ ഔട്ട്’
റെമോ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റോമാഷ് എം സ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ ധർമജൻ ബോൾഗാട്ടി , ബേസിൽ ജോസഫ്, രവീണ എന്നിവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങലായി അഭിനയിക്കുന്നു. കെ.ആർ. രാഹുൽ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതം ഒരുക്കിയത് ക്രിസ്റ്റി ജോബി ആണ്.ചിത്രത്തിന്റെ എഡിറ്റർ കെ ആർ മിഥുൻ ആണ്. ക്യാമറ മാൻ വർഗീസ് ഡേവിഡ്.
ചിത്രത്തിൽ സ്റ്റണ്ട് നിർവഹിച്ചിരിക്കുന്നു മാഫിയ ശശി ആണ്. ചിത്രത്തിന്റെ കാല സംവിധനവും ഗിരീഷ് മേനോനും,വസ്ത്രലങ്കരം സുജിത് മട്ടന്നൂർ, ചമയ അമൽ ചന്ദ്രനും ആണ്. ചിത്രത്തിന്റെ പി ആർ ഓ മഞ്ജു ഗോപിനാഥ് ആണ്. പ്രോഡക്‌ഷൻ കൺട്രോളർ വിനോദ് പറവൂർ. ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ ആണ്.