ബേബി നിവേദിത മനസ് തുറക്കുന്നു!

ബാലതാരമായി സിനിമയിൽ എത്തിയ ഏവരും വളരെ പെട്ടന്നാണ് നായിക നിരയിലേക്ക് വരുന്നത്…. കാണാകണ്മണി എന്ന ചിത്രത്തിലെ ആ പെണ്‍കുട്ടിയെ ഏതു മലയാളിക്കാണ് മറക്കാന്‍ സാധിക്കുക …. അത്രയും മികച്ച അഭിനയമായിരുന്നു ആ കുട്ടിയുടെ… കുഞ്ഞിലേ മുതലേ കുസൃതി കാട്ടി സിനിമകളില്‍ ഉടനീളം ഗംഭീരമായി അഭിയനയിച്ച ഒരു മികച്ച ബാലതാരമായി വന്ന ആളാണ് ബേബി നിവേദിത. അബുദാബിയില്‍ സ്ഥിര താമസമാക്കിയ വിജയന്‍ പ്രസീത ദമ്ബതികളുടെ രണ്ടാമത്തെ പുത്രിയായി 2000 ല്‍ ബേബി നിവേദിത എന്ന നിവേദിത വിജയന്‍ ജനിച്ചു. ഒരു നടിയായ നിരഞ്ജന എന്ന ഒരു സഹോദരിയും നിവേദിതയ്ക്കുണ്ട്. മോഹന്‍ലാല്‍ ചിത്രമായ തന്മാത്രയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍്റെ മകളായി എത്തിയത് നിരഞ്ജന വിജയനാണ്. നിരഞ്ജന പിന്നീട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. സോന്‍ പപ്പടി, ഔട്ട് ഓഫ് സിലബസ്, നരന്‍, യക്ഷകന്‍, 465, അരവിന്ദന്‍ പറയട്ടെ, പകരം എന്നീ ചിത്രങ്ങളിലും മനോഹരമായി അഭിനയിച്ചിട്ടുണ്ട്. പളുങ്ക് എന്ന ചിത്രത്തിന് ശേഷം നേരെ തമിഴിലേക്കാണ് പോയത്. ദളപതിയുടെ ചിത്രമായ അഴകിയ തമില്‍ മകന്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് ഇന്നത്തെ ചിന്താവിഷയം, ഭ്രമരം, കാണാ കണ്മണി, മൗസ് ആന്‍ഡ് ക്യാറ്റ് എന്ന ചിത്രത്തിലും അഭിനയിച്ചു.
പിന്നീട് പഠിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സിനിമയില്‍ നിന്നും മാറി നിന്നു. 2009ല്‍ പുറത്തിറങ്ങിയ ഭ്രമരമാണ് നിവേദിത ഏറ്റവുമൊടുവില്‍ അഭിനയിച്ച ചിത്രം. ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. ഭൂമികയായിരുന്നു നായിക വേഷത്തിലെത്തിയത്. ഭ്രമരത്തിലെ അഭിനയം കണക്കാക്കി കേരള ഫിലിംസ് ക്രിട്ടിക്‌സ് പുരസ്‌കാരവും നിവേദിതയ്ക്ക് ലഭിച്ചിരുന്നു. നിവേദിത ആകെ അഭിനയിച്ചിട്ടുള്ളത് കേവലം ആറ് സിനിമകളില്‍ മാത്രമാണ്. ഇതിനോടകം വനിത, ഏഷ്യനെറ്റ്, സൂര്യ, മാതൃഭൂമി അടങ്ങുന്ന മാധ്യമരംഗത്തെ ഭീമന്മാരുടെ പുരസ്കാരങ്ങളും നിവദിത സ്വന്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരമടക്കം നിവേദിതയെ തേടിയെത്തിയിരുന്നു. കാണാകണ്മണി, ഭ്രമരം എന്നീ ചിത്രങ്ങളിലെ അഭിനയമാണ് നിവേദിതയെ ഈ അവാര്‍ഡിന് അര്‍ഹയാക്കിയത്.
ചെറുപ്പത്തില്‍ ഓരോ സിനിമയിലും അഭിനയിച്ചു കഴിഞ്ഞതിനു ശേഷം അബുദാബിയിലേക്ക് തന്നെ തിരിച്ചു വരുന്നതുകൊണ്ട് സിനിമയുടെ ഫെയിം ഒന്നും ഞങ്ങള്‍ അധികം അനുഭവിച്ചിട്ടില്ല. സിനിമ എന്നു പറയുമ്ബോള്‍ ഇപ്പോഴും സന്തോഷിപ്പിക്കുന്നത്, അതിന്റെ മേക്കിംഗ് പ്രോസസ് തന്നെയാണ്. സിനിമ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അഭിനയത്തോട് ഇപ്പോഴും പാഷനുണ്ട്. നിരവധി നല്ല സംവിധായകരോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം കിട്ടി, അതുകൊണ്ടു തന്നെ ഫിലിം മേക്കിംഗ് കൂടി പഠിക്കണം എന്നാണ് ആഗ്രഹം. 12-ാം ക്ലാസ്സ് കഴിഞ്ഞപ്പോഴേ പോകണമെന്നായിരുന്നു പ്ലാന്‍. പക്ഷേ ആദ്യം നല്ലൊരു പ്രൊഫഷണല്‍ ഡിഗ്രി കയ്യിലുണ്ടാവണം എന്ന് അച്ഛനുമമ്മയും പറഞ്ഞു. ജൂലിയാര്‍ഡ് യൂണിവേഴ്സ്റ്റിയിലോ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയിലോ പോയി പഠിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇതായിരുന്നു ഡിഗ്രി കഴിഞ്ഞ് താരങ്ങള്‍ പറഞ്ഞിരുന്നത്…
എങ്ങനെയാണ് നാട്ടിലെ ജീവിതം എന്ന് പഠിക്കാനായി ഇടക്ക് കുടുംബവുമൊത്ത് കോഴിക്കോട് വന്നിരുന്നു. അബുദാബിയില്‍ ആരും ആരുടെയും കാര്യത്തില്‍ അത്ര ആകുലരല്ല. ഇവിടെ പക്ഷേ അങ്ങനെയല്ല. എവിടെ പോവുന്നു, എന്താ കാര്യം എന്നൊക്കെ ചോദ്യങ്ങളാണ്. ചിലപ്പോള്‍ അതൊക്കെ നല്ലതാണ്, ആരൊക്കെയോ നമുക്കുണ്ടെന്നു തോന്നും. പക്ഷെ മറ്റു ചിലപ്പോള്‍ നമ്മുടെ പേഴ്സണല്‍ സ്പെയ്സിലേക്കാണ് ചില ചോദ്യങ്ങള്‍ ഉയർത്താറുണ്ട്…. അത് അത്ര നല്ല കാര്യമാണെന്ന് തോന്നുന്നില്ല എന്നും താരം പറയുന്നു … അവിടെയും ഇവിടെയും കമ്മ്യൂണിറ്റി ലിവിംഗില്‍ നല്ല വ്യത്യാസമുണ്ട്. ഇപ്പൊ നാട്ടില്‍ ബസ്സ് ഒക്കെ കയറാന്‍ പേടിയാന്നെനും നാട്ടില്‍ ഇപ്പോള്‍ കൂട്ടുകാരുമായൊക്കെ സിനിമയ്ക്കും മറ്റും പോകാറുണ്ടെന്നും ഇവർ പറയുന്നു.
ഇപ്പോൾ സുഹൃത്തുക്കളും പഠനത്തിരക്കുകളുമൊക്കെയായി തിരക്കിലാണ് ഈ സഹോദരിമാര്‍ . പ്രൊഫഷണല്‍ ഡിഗ്രി സ്വന്തമാക്കി അമ്മയെ ഏല്‍പ്പിച്ച് തങ്ങളുടെ പാഷനെ പിന്‍തുടരാനുള്ള ഒരുക്കത്തിലാണ് ഇരുവരും. അധികം വൈകാതെ സിനിമയുടെ അണിയറയിലോ ക്യാമറയ്ക്കു മുന്നിലോ ഒക്കെ ഈ സഹോദരിമാരെ മലയാളികള്‍ക്ക് കാണാം. സിനിമയെന്നത് കുഞ്ഞുനാളില്‍ മനസ്സില്‍ വേരുറച്ച ഒരു വലിയ സ്വപ്നമാണ് അതുകൊണ്ട് ഞങ്ങൾ അതിലേക്ക് തന്നെ എത്തിച്ചേരുമെന്നും ഈവർ പറയുന്നു…..