Film News

ബാലക്ക് രണ്ടാം വിവാഹം, വിവാഹം കഴിക്കുന്നത് മഞ്ജുവിനെ, ഒടുവിൽ വാർത്തകളോട് പ്രതികരിച്ച് ബാല

മലയാളികളുടെ ഇഷ്ടതാരമാണ് നടൻ ബാല, ഗായിക അമൃത സുരേഷുമായി ബന്ധം വേർപിരിഞ്ഞ ശേഷം ബാലയുടെ രണ്ടാം വിവാഹ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്, നിരവധി തവണ ഇതിനെതിരെ ബാല തന്നെ രംഗത്ത് എത്തിയിരുന്നു, എന്നാൽ പിന്നെയും സോഷ്യൽ മീഡിയ ഇത് ആവർത്തിക്കുക തന്നെ ചെയ്തു, കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി മഞ്ജുവും ബാലയും വിവാഹിതരാകാൻ പോകുന്നു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു, ഇപ്പോൾ അതിനെകുറിച്ച് തുറന്നു പറയുകയാണ് താരം. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.

തനിക്ക് ഡോക്ടറേറ്റ് കിട്ടിയതിനെത്തുടർന്ന് നടത്തിയ പ്രസ് മീറ്റിലാണ് താരം തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞത്, എറണാകുളം പ്രസ് ക്ലബ്ബിൽ എത്തിയപ്പോഴാണ് അദ്ദേഹം രണ്ടാം വിവാഹത്തെ കുറിച്ച് മാധ്യമങ്ങളോട് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ എന്തെങ്കിലും ഉണ്ടാവുകയാണെങ്കിൽ നിങ്ങളെ അറിയിച്ചിട്ടേ ചെയ്യുകയുള്ളൂ. പേടിക്കേണ്ടത് ഞാനാണ് എന്നും അദ്ദേഹം പറയുകയുണ്ടായി.  അന്ന് മാധ്യമ പ്രവർത്തകൻ വിവാഹം കെയർഫുൾ ആയിട്ടായിരിക്കുമോ നടക്കുന്നത് എന്ന ചോദ്യം ചോദിച്ചപ്പോൾ ബാല കേരളത്തിൽ വെച്ചാണെങ്കിലും പുറത്ത് വെച്ചാണെങ്കിലും കെയര്‍ഫുള്ളായിട്ടായിരിക്കും നടക്കുന്നത് എന്ന് പറഞ്ഞിരുന്നു, എന്നാൽ ഇത് വർത്തയായപ്പോൾ കളർഫുൾ ആയിട്ടായിരിക്കും നടക്കുക എന്നാണ് വന്നത്.

മഞ്ജുവുമായിട്ടുള്ള വിവാഹം എന്ന വർത്തയെകുറിച്ച് ബാലയോട് ചോദിച്ചപ്പോൾ താരം പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു, ആ പ്രസ് മീറ്റില്‍ പോയില്ലായിരുന്നെങ്കില്‍ എനിക്കും മഞ്ജു വാര്യര്‍ക്കും തമ്മില്‍ കല്യാണം എന്ന് തീരുമാനിച്ചേനെ എന്നാണ് തമാശരൂപേണ ബാല പറയുന്നത്. നല്ലത് അവിടെ നടക്കട്ടേ. ഇവിടെ ഞാന്‍ പോയി എന്നെ രക്ഷിക്കട്ടേ എന്നാണ് പറഞ്ഞത്. മഞ്ജു വാര്യരും ബാലയും തമ്മില്‍ വിവാഹിതരാകുന്നു, മംമ്ത മോഹന്‍ദാസും ബാലയും തമ്മില്‍ വിവാഹിതരാകുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ക്കൊടുവില്‍ ബാല വിവാഹിതനാവുന്നോ എന്ന ചോദ്യവും വരാറുണ്ട്. എന്ന് താരം പറയുന്നു.

ഇനി ജീവിതത്തിൽ വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ബാല നൽകിയ മറുപടി ഇങ്ങനെയാണ്, വിവാഹം എന്ന് പറയുന്നത് ഒരു കടയിൽ പോയി ഓർഡർ കൊടുത്ത് വാങ്ങേണ്ട ഒന്നല്ല, അത് നാച്ചുറലായി സംഭവിക്കേണ്ട ഒന്നാണ്, ആദ്യ വിവാഹത്തിന്റെ ഹാങ്ങ് ഓവർ മാറിയിട്ടില്ല എന്നും താരം പറയുന്നു, തനിക്ക് ഇപ്പോഴും ഭയമുണ്ട് എന്നും ബാല വ്യക്തമാക്കുന്നു

Back to top button