News

മുൻമന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ നില ഗുരുതരം

കോൺഗ്രസ് ബി സ്ഥാപകനേതാവും മുൻമന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ശ്വാസതടസ്സത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് ബാധിച്ച ബാലകൃഷ്ണപിള്ളക്ക് കഴിഞ്ഞ മാസം വാക്‌സിന്‍ എടുത്തതിനെ തുടര്‍ന്ന് ശ്വാസതടസമുണ്ടാകുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു . പിന്നീട് ആശുപത്രി വിട്ട അദ്ദേഹത്തിന്റെ 87ാം പിറന്നാള്‍ ഈ മാസം നാലിന് കൊട്ടാരക്കരയിലെ വീട്ടില്‍ ആഘോഷങ്ങളോടെയാണ് നടന്നിരുന്നു. അതിനിടെയാണ് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മകനും എംഎൽഎയുമായ ഗണേഷ് കുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ബാലകൃഷ്ണപിള്ള ആശുപത്രിയിലാകുന്നത്. ആദ്യം കൊട്ടാരക്കര വിജയ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗണേഷ് കുമാര്‍ ക്വാറൻ്റീനിലായതോടെയായിരുന്നു 87കാരനായ ബാലകൃഷ്ണ പിള്ളയാണ് പ്രചാരണത്തിനായി ഇറങ്ങിയത്. അടുത്ത ബന്ധുക്കള്‍ അടക്കമുള്ളവര്‍ നിലവിൽ തിരുവനന്തപുരത്തെ ആശുപത്രിയിലുണ്ട്.

മകനും എംഎൽഎയുമായ ഗണേഷ് കുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലും സജീവമായിരുന്നു അദ്ദേഹം .പത്തനാപരുത്തെ എൽഡിഎഫ് പ്രചാരണരംഗത്തിറങ്ങിയ ബാലകൃഷ്ണപിള്ളയായിരുന്നു പത്തനാപുരത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.

കേരളത്തിൽ എൽഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണമുണ്ടാകുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരെ അമിതമായി വിശ്വസിച്ചതാണ് മുഖ്യമന്ത്രി പിണറായി വിജയനു പറ്റിയ തെറ്റെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
buy office 2019 home and business

Back to top button