കോര്പറേഷന് വേണ്ടിയാണോ മദ്രസക്ക് വേണ്ടിയാണോ ഇവരെ നിയമിച്ചത്

പട്ടിയുടെ വാല് പന്ദീരാണ്ടു കൊല്ലം കുഴലിലിട്ടാലും, അത് വളഞ്ഞു തന്നെ ഇരിക്കും .. അതുപോലെതന്നെയാണ് സംഘപരിവാറുകാരും, വർഗീയ വിഷം തീണ്ടലും .. കൊറോണ വന്നു അണ്ണാക്കിൽ മുട്ടി നിൽക്കുമ്പോഴും ചികല്സിക്കാന് വരുന്നവന്റെ പേര് നോക്കി മുസ്ലിം ആണോ അതോ ഹിന്ദു ആണോ? ഇവന്റെ അച്ഛൻ അര ? എന്നൊക്കെ നോക്കി ചികിത്സ നേടാൻ നിന്നാൽ താമസിക്കാതെ തന്നെ ഓരോ സംഘ്പരിവാറുകാരും പെട്ടിയാലാകും എന്നുള്ളത് ഉറപ്പികം. കോവിഡ് വ്യാപനത്തില്‍ ഓക്സിജനും മതിയായ ചികിത്സയും കിട്ടാതെ രോഗികള്‍ മരിക്കുമ്പോഴും വര്‍ഗീഷ വിഷംവിളമ്പിയിരിക്കുകയാണ് ബിജെപി നേതാവ്. യുവമോര്‍ച്ചാ അഖിലേന്ത്യാ നേതാവും ബംഗളൂരും സൗത്ത് എംപിയുമായ തേജസ്വി സൂര്യയാണ് കോവിഡ് വാര്‍ഡിലെ മുസ്ലീം യുവാക്കളുടെ സേവനത്തെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്.
ഒരു വാര്‍ഡില്‍ വ്യത്യസ്ത ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നവരില്‍ 17 പേര് മുസ്ലിംങ്ങളായതാണ് എം.പിയെ ചൊടിപ്പിച്ചത്. ആശുപത്രിയില്‍ വെച്ച് പരസ്യമായി എം.പി നടത്തുന്ന പരാമര്‍ശങ്ങളുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ കൂടി പുറത്തു വന്നുകൊണ്ടിരിക്കുകയാണ് . എം.എല്‍.എ കൂടിയായ അമ്മവന്റെ സാന്നിധ്യത്തിലാണ് പരാമര്‍ശം.
തന്റെ കയ്യിലുള്ള ലിസ്റ്റ് നോക്കി വാര്‍ഡില്‍ ജോലി ചെയ്യുന്നവരുടെ പേര് തേജസ്വി വായിക്കുന്നുണ്ട്. എല്ലാം മുസ്ലിങ്ങളാണ്.’ ആരാണിവര്‍. ഒന്നാമത്തെ ഷിഫ്റ്റ്, രണ്ടാമത്തെ ഷിഫ്റ്റ്, രാത്രി ഷിഫ്റ്റ്. ഈ മൂന്ന് ഷിഫ്ര്റില്‍ 17 പേരാണുള്ളത്. ഞാന്‍ ലിസ്റ്റ് വായിക്കാം. ആരാണിവര്‍’ ? അറിയില്ലെങ്കിൽ പറഞ്ഞു തരാം ,എന്നെയും തന്നെയും പോലെയുള്ള മനുഷ്യരാടോ ഇവരും. കോര്പറേഷന് വേണ്ടിയാണോ മദ്രസക്ക് വേണ്ടിയാണോ ഇവരെ നിയമിച്ചതെന്നും എം.പി ആക്രോശിക്കുന്നുണ്ട്. ഒരു ഹജ്ജ് കമ്മിറ്റിയിലേക്കെന്ന പോലെ ആരാണിവരെ നിയമിച്ചത് .
ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കൊവിഡ് സെന്ററില്‍ നിന്നുള്ളതാണ് സംഭവം. ഇവിടെ കൊവിഡ് രോഗികള്‍ക്കുള്ള കിടക്കകള്‍ തടഞ്ഞുവച്ചെന്ന ആരോപണവുമായി എത്തിയ സമയത്തായിരുന്നു എം.പിയുടെപ്രകടനം. കിടക്കകള്‍ തടഞ്ഞുവച്ച് പണം നല്‍കുന്നവര്‍ക്ക് നല്കുന്ന രീതിയാണ് ബിബിഎംപിയില്‍ നടക്കുന്നതെന്നായിരുന്നു തേജസ്വിയുടെ ആരോപണം.
ഒന്ന് പറയട്ടെ, കേരളം ഒരു ഭ്രാന്താലയം ആണെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞതുപോലെ ഇന്ത്യ ഇന്ന് ഒരു ഭ്രാന്താലയം എന്ന് മാറ്റി പറയണ്ട അവസ്ഥയാണ്. വെറും ഭ്രാന്താലയ അല്ല , വർഗ്ഗിയ വിഷം ചേറ്റുന്ന വിഷപ്പാമ്പുകളെ ഉള്ള ഭ്രാന്താലയം .