ഗോദ ഷൂട്ട് ചെയ്യുന്ന സമയത്തെ വളരെ രസകരമായ വീഡിയോ പങ്ക് വെച്ച് ബേസിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട യുവ താരങ്ങളായ ടൊവിനോ തോമസും ബേസില്‍ ജോസഫും ഒരുമിച്ച ഗോദ എന്ന ചിത്രം വളരെ മികച്ച വിജയമാണ് നേടിയത്. ഗുസ്തിയെക്കുറിച്ച് പ്രതിപാദിച്ച ഈ ചിത്രം നാലു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇപ്പോളിതാ സ്പെഷ്യല്‍ ഡേയില്‍ ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് ഹിറ്റാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയിലെ വളരെ രസകരമായ ലൊക്കേഷന്‍ വീഡിയോ ആണ് ബേസില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ ബേസിലിനെ പൊക്കിയെടുക്കുന്ന ടൊവിനോയാണ് കാണാൻ കഴിയുന്നത്

ടൊവിനോ തോമസ് ഒരു കില്ലാഡി തന്നെ, ഗോഥയ്ക്ക് നാലു വര്‍ഷം എന്ന കാപ്ഷനിലൂടെയാണ് പോസ്റ്റ്. ചിരിക്കുന്ന ഇമോജിയാണ് വീഡിയോയ്ക്ക് താഴെ ടൊവിനോ കമന്റ് ചെയ്തത്. രസകരമായ വിഡിയോ ആരാധകര്‍ ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.അതിനിടെ പോസ്റ്റിന് താഴെ പരാതിയുമായി ചിത്രത്തിന്റെ നായിക വാമിഖ ഗബ്ബിയും എത്തി. ആനിവേഴ്സറി പോസ്റ്റില്‍ തന്നെ ടാഗ് ചെയ്യാതിരുന്നതാണ് വാമിഖയെ ചൊടിപ്പിച്ചത്.
View this post on Instagram
ഹായ്, എന്നെ ടാഗ് ചെയ്യാത്തതിന് നന്ദി, വളരെ നല്ല കാര്യം എന്നായിരുന്നു കമന്റ്. അതോടെ വാമിഖയ്ക്ക് പിന്തുണയുമായി നിരവധി ആരാധകരും എത്തി. നടിയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ഇങ്ങനെ ഒരാളെ വേദനിപ്പിക്കരുതായിരുന്നു എന്നുമാണ് ആരാധകരുടെ കമന്റ്.ടൊവിനോയും ബേസിലും ഒന്നിക്കുന്ന മിന്നല്‍ മുരളിക്ക് ആശംസകളുമായി നിരവധി പേര്‍ എത്തുന്നുണ്ട്. സൂപ്പര്‍ഹീറോയുടെ കഥ പറയുന്ന ചിത്രം വിവിധ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.