“ബീസ്റ്റ്” പുതിയ ലിറിക്കൽ!!!!

ദളപതി വിജയ് നായകനാകുന്ന ബീസ്റ്റിലെ മൂന്നാമത്തെ സിംഗിൾ പുറത്തിറങ്ങി. ബീസ്റ്റ് മോഡ് എന്ന് പേരിട്ടിരിക്കുന്ന ഗാനം രചിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും എഴുതിയത് വിവേകുമാണ് . സിനിമയുടെ ട്രെയിലറിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച തീം ഗാനം കൂടിയാണിത് . എന്നാൽ ഇപ്പോൾ നിർമ്മാതാക്കൾ രണ്ട് സിംഗിൾസ് പുറത്തിറക്കിയിരുന്നു “അറബിക് കുത്ത്” “ജോളി ഒ ജിംഖാന”, ഇവ രണ്ടും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം നേടിയിരുന്നു.

നെൽസൺ രചനയും സംവിധാനവും നിർവ്വഹിച്ച ബീസ്റ്റ് ത്രില്ലറായാണ് ഒരുങ്ങുന്നത്, വിജയ് ഒരു സ്പൈ ഓഫീസറായ വീര രാഘവനായി എത്തുന്നു. സെൽവരാഘവൻ, പൂജ ഹെഗ്‌ഡെ, ഷൈൻ ടോം ചാക്കോ, അപർണ ദാസ്, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി എന്നിവരും ചിത്രത്തിലുണ്ട്.സൺ പിക്‌ചേഴ്‌സ് നിർമ്മിച്ച ബീസ്റ്റ് ഏപ്രിൽ 13 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു.ആരാധകർ ആവേശകരായി കാത്തിരിക്കുകയാണ് സിനിമ റീലിസ് ചെയ്യാൻ വേണ്ടി.ട്രെയിലറിന് നല്ല റീച്ചും സപ്പോർട്ടും ഒകെ കിട്ടിയിരുന്നു.മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് ലഭിക്കുന്ന ഒരു പക്ഷേ അതിനെ ഒരു പടി മുകളിൽ നിൽക്കുന്ന വരവേൽപ്പാണ് ഓരോ ദളപതി ചിത്രത്തിനും കേരളത്തിൽ ലഭിക്കാറുള്ളത്.
