Beauty Tips

പ്രായം കൂടുംതോറും സൗന്ദര്യം കൂടാൻ ചില പൊടികൈകൾ!

ഇന്നത്തെ സമൂഹത്തിൽ ആർക്കും തന്നെ തൻ വയസായി അല്ലെങ്കിൽ വയസിയായി എന്ന് കേൾക്കാൻ ആഗ്രഹിക്കാത്തവരാണ്. എപ്പോളും ചെറുപ്പം കത്ത് സൂക്ഷിക്കാനാണ് എല്ലാവരും പരിശ്രെമിക്കുന്നത്. സിനിമ നടന്മാരും നടികളും പ്രായം കൂടുംതോറും ഇത്ര ചെറുപ്പം ആയി വരുന്നതെന്തുകൊണ്ടാണെന്നു ചിന്തിക്കാത്തവർ ചുരുക്കമാണ്. പ്രായം കൂടുംതോറും ഗ്ലാമർ കൂടുന്ന താരങ്ങളിൽ ഒരാളാണ് മമ്മൂക്ക, അതുപോലെ  മഞ്ജു വാരിയർ, നയൻ താര എന്നിങ്ങനെ നീളുന്നു നമ്മളെ കൊതിപ്പിക്കുന്ന ആ സൗന്ദര്യ സമ്പത്തുകൾ.

ചെറുപ്പത്തിലേ ഉള്ള നരയും മുഖത്തുണ്ടാകുന്ന ചുളിവുകളും അതിൽ ഒരു പ്രധാന പ്രശനമാണ്. മുടി നരച്ചാൽ ഡൈ ചെയ്യാമെന്ന് കരുതാം പക്ഷെ മുഖത്തെ ചുളിവിനു മാസ്ക് ഒന്നും വെക്കാൻ പറ്റില്ലല്ലോ? പുട്ടി ഇടുന്നതിനു ഒരു പരിധിയൊക്കെ ഇല്ലേ? beauty parlour പോയി  മുഖം മിനുക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? പലരും ജോലി തിരക്കുകൾ കാരണം ഇതിനൊന്നും മെനക്കെടാറുമില്ല. എവിടെയെങ്കിലും ഒരു function നു പോകാനിറങ്ങുമ്പോഴാണ് ohh ഈ look അത്ര പോരാ….! പ്രായം തോന്നുന്നു….എന്നൊക്കെ ചിന്തിക്കുന്നത്.

സ്ത്രീകളെ പോലെ തന്നെ പുരുഷൻമാരുടെയും ഒരു problm ആണിത്. എന്നാലിപ്പോൾ ഇതിനുള്ള ഒരു അടിപൊളി tip ഉം ആയിട്ടാണ് ഞങ്ങൾ എത്തിയിരിക്കുന്നത്. വലിയ ചിലവുകളൊന്നും ഇല്ലാതെ തന്നെ വീട്ടിൽ സുലഭമായ ചില സാധനങ്ങൾ ഒന്ന് മാത്രം മതി നിങ്ങളുടെ ഈ വലിയ prblm solve ചെയ്യാൻ.  അത് എന്താണെന്നു നമുക്കൊന്നും നോക്കാം.

ഒന്ന്…പാല്‍പ്പാടയില്‍ നാരങ്ങാനീരു ചേര്‍ത്ത് മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുന്നത് മുഖത്തെ ചുളിവുകള്‍ മാറാന്‍ സഹായിക്കും.

രണ്ട്…മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് കോഫി. കോഫിയിലടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനും സഹായിക്കും.ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

മൂന്ന്…രണ്ട് ടീസ്പൂണ്‍ ആപ്പിള്‍ പള്‍പ്പിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേനും രണ്ട് ടീസ്പൂണ്‍ പപ്പായയും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

നാല്…രണ്ട് ടീസ്പൂണ്‍ അരിപ്പൊടി, ഒരു സ്പൂണ്‍ പാല്‍, രണ്ട് ടീസ്പൂണ്‍ തക്കാളി നീര്, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

അഞ്ച്…കറ്റാര്‍വാഴ ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. കറ്റാര്‍വാഴ ജെല്‍ പതിവായി മുഖത്ത് പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ കുറയ്ക്കാന്‍ സഹായിക്കും.

പക്ഷെ ഇത് മാത്രം നിങ്ങളെ ചെറുപ്പക്കാരാക്കി മാറ്റില്ല. നിങ്ങളുടെ ആഹാര രീതിയും വ്യായാമവും മറ്റൊരു ഘടകമാണ്. നല്ല ആരോഗ്യമുള്ള  ശരീരം ഉണ്ടെകിൽ മാത്രമേ എപ്പോളും  ചെറുപ്പം കാത്തുസൂക്ഷിക്കാൻ സാധിക്കൂ…..!

Back to top button