തലമുടി കൊഴിച്ചിൽ മാറാനും മുടി തഴച്ചു വളരാനും ഇനി ഇതൊന്നു മതി
തലമുടി കൊഴിച്ചിൽ മാറി മുടി വളരാൻ ഉള്ള ഒറ്റമൂലി

നിരവധി ഗുണങ്ങളുള്ള ഒരു അത്ഭുത സസ്യമാണ് കറ്റാർവാഴ. നമ്മുടെ വീടുകളിലെല്ലാം സുലഭമായ ഒരു സസ്യവുമാണ്. ഇതിന്റെ ഗുണങ്ങളെ പാട്ടി പലർക്കും അറിയാമെങ്കിലും പലരും അത് ഫലപ്രദമായി ഉപയോഗിക്കാറില്ല എന്നുള്ളതാണ് വാസ്തവം. കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ നമ്മുടെ ആരോഗ്യപ്രദമായ ചർമ്മത്തിനും തലമുടിക്കും വളരെ പ്രയോജനകരമാണ്. ഫേസ്മാസ്‌ക് ആയിട്ടും ഹെയർ മാസ്ക് ആയിട്ടുമാത്രമല്ല ചര്മത്തിന് പുറത്തെ ചൊറിച്ചിലിനും സൂര്യതാപത്തിനും എല്ലാം കറ്റാർവാഴ ഉപയോഗിക്കാവുന്നതാണ്.
ഒരു പ്രായം എത്തുമ്പോഴേക്കുമുള്ള തലമുടി കൊഴിച്ചിലിന് പലരേയും അലട്ടുന്ന ഒരു പ്രശനം. കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ മുടിയുടെ ആരോഗ്യകരമായ വളർച്ചക്ക് പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടിപ്പോകാനുള്ള സാധ്യത നിയന്ത്രിക്കുകയും മുടി കൊഴിച്ചിൽ കുറക്കുകയും ചെയ്യും. കൂടാതെ താരൻ തലചൊറിച്ചിൽ എന്നിവക്ക് നല്ല ഔഷധമാണ് കറ്റാർവാഴ.
ഇനി വളരെ പ്രയോജനപ്രദമായ ഒരു ബ്യൂട്ടി ടിപ്പ് കൂടി പരിചയപ്പെടാം ; കറ്റാർവാഴയും ഉലുവയും ചേർത്തുള്ള ഒരു അത്ഭുതകരമായ ഹെയർ മാസ്ക്നെ കുറിച്ച് നോക്കാം. ഇതിനായി ആദ്യം ഒരു 3 ടേബിൾ സ്പൂൺ ഉലുവ രാത്രിയിൽ വെള്ളത്തിൽ ഇട്ടു കുതിർക്കാൻ വെക്കണം. അതിനു ശേഷം രാവിലെ ഇത് കുറച്ച വെള്ളം ചേർത്ത പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഇതിലേക്ക് 3 റ്റീസ്പൂൺ കറ്റാർവാഴ ജെൽ കൂടിചേർത്ത് കൂട്ടികലർത്തുക. ഈ മിശ്രിതം മുടിയിൽ നന്നായി തേച്ചുപിടിപ്പിച്ചു 15 മിനിറ്റിനുശേഷം നല്ല തണുത്തവെള്ളത്തിൽ കഴുകിക്കളയുക.
അതുപോലെ തൈര്,ചെറുനാരങ്ങാനീര് എന്നിവ കറ്റാർവാഴ നീരിൽചേർത്ത് തലയിൽ തേക്കുന്നതും താരൻ അകറ്റാനും മുടിയുടെ കൊഴിച്ചിൽ മാറാനും സഹായിക്കും.