പ്രസവശേഷം അതി സുന്ദരിയായി ഭാമ, മകളെ കാണിക്കാത്തതിൽ പരിഭവവുമായി ആരാധകർ

നിവേദ്യം എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരിയാണ് ഭാമ , വലിയ ഉണ്ട കണ്ണുകളും നാടൻ സൗന്ദ്യര്യം ആണ് ഭാമയുടെ പ്രത്യേകത. തുടക്കത്തിൽ നിറ സാന്നിദ്യമായി നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ നിന്നും ഭാമ അപ്രത്യക്ഷം ആയി. ചങ്ങനാശ്ശേരി സ്വദേശി വരുണുമായുള്ള ഭാമയുടെ വിവാഹം സോഷ്യൽ മീഡിയിൽ ആഘോഷമായിരുന്നു. ചേര്‍ത്തല സ്വദേശിയായ ബിസിനസുകാരനായ അരുണ്‍ ആണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം തരംഗമായിരുന്നു. 2020 ജനുവരി 30 ന് കോട്ടയത്തുവച്ചായിരുന്നു ഭാമയുടെയും ബിസിനസുകാരനായ അരുണിന്റെയും വിവാഹം
. വളരെ എറെ ആഘോഷ പൂർവം നടന്ന വിവാഹത്തിനതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കോട്ടയത്ത് നിന്ന് നടത്തിയ വിവാഹശേഷം കൊച്ചിയില്‍ വിവാഹ റിസ്പഷനും ഒരുക്കിയിരുന്നു. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കാവ്യ മാധവന്‍ തുടങ്ങി വമ്ബന്‍ താരങ്ങള്‍ അതില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ജനുവരിയില്‍ നിറയെ താരവിവാഹങ്ങളായിരുന്നു. അതില്‍ ദിവസങ്ങളോളം വാര്‍ത്തകളില്‍ നിറഞ്ഞത് ഭാമയുടെ വിവാഹ വിശേഷങ്ങളാണ്.
ഭാമയുടെ ഒന്നാം വിവാഹ വാർഷികത്തോട് അനുബന്ധിച്ചാണ് താരം അമ്മയാകാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വന്നത്, എന്നാൽ ഇതിനെകുറിച്ച് ഭാമ ഒന്നും തന്നെ പറഞ്ഞിരുന്നില്ല, കഴിഞ്ഞ ദിവസം ഭാമയും അരുണും തന്നെയാണ് തങ്ങൾക്ക് പെൺകുഞ്ഞ് ജനിച്ച വിവരം സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടത്, എന്നാൽ മകളുടെ ചിത്രം ഇരുവരും പുറത്ത് വിട്ടിട്ടില്ല,ഇപ്പോള്‍ നടി മറ്റൊരു ചിത്രമാണ് ഷേയര്‍ ചെയ്തത്.
സാരിയില്‍ സിമ്പിള്‍ ലുക്കിലുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് താരം ചിത്രം പങ്കുവെച്ചത്. ചിത്രം വൈറലായതോടെ ആരാധകരും എത്തി. എല്ലാവര്‍ക്കും അറിയേണ്ടത് കുഞ്ഞിനെക്കുറിച്ചാണ് . കുഞ്ഞിന്റെ ഒരു ചിത്രം പോലും പങ്കുവെയ്ക്കാത്തതില്‍ ആരാധകര്‍ക്ക് പരിഭവവും ഉണ്ട്.