Film News

ഭീഷ്മ പര്‍വത്തിന് ഫാന്‍സ് ഷോ ഇല്ല; വ്യക്തമാക്കി മമ്മൂട്ടി..!!!

മെഗാ  സ്റ്റാർ  മമ്മൂട്ടി  നായകനായി  എത്തുന്ന  പുതിയ  ചിത്രമാണ് ഭീഷ്മ പർവ്വം. ഈ  ചിത്രം  മറച്ച  മൂന്നിന്  ആണ്  ആഗോള  റിലീസ് ആയി  എത്തുന്നത്. ഈ   ചിത്രത്തിന്  ഫാൻസ്‌  ഷോ  ഉണ്ടാവില്ലന്നു  വ്യക്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. ഭീഷ്മ  പർവ്വം പ്രമോതന്റെ  ഭാഗമായി  കൊച്ചിയിൽ  നടത്തിയ  പ്രസ്  മീറ്റിൽ  വെച്ചാണ്  മമ്മൂട്ടിയുടെ  ഈ  ചിത്രത്തിന്  ടിക്കറ്റ്  എടുത്ത്  കയറുന്നവരിൽ  ഫാൻസായവരും  അല്ലാത്തവരും   ഉണ്ടാകുമെന്നും  മമ്മൂട്ടി  പറയുന്നു. ഫാൻസ്‌  ഷോ  നിർത്തുവാനുള്ള  തിയേറ്റർ  ഉടമകളുടെ  സംഘടനായ  ഫിയോക്കിന്റെ   തീരുമാനത്തെ പറ്റിയുള്ള മാധ്യമപ്രവർത്തകന്റെ  ചോദ്യത്തിന്  ആണ്  മമ്മൂട്ടി  ഇപ്രകാരം  മറുപടൈ നൽകിയത്. സിനിമക്ക്  ചില  ആളുകളെ കേറ്റും  ചിലരെ കേറ്റില്ല  എന്ന്  ഫിയോക്  പറയാൻ  സാധ്യതയില്ല എന്നും എല്ലാവര്‍ക്കും ടിക്കറ്റ് കൊടുത്ത് കേറ്റും, അതില്‍ ചിലപ്പോൾ ഫാന്‍സ് ഉണ്ടാവാം, ഫാന്‍സ് അല്ലാത്തവരും കാണും എന്നാണ് മമ്മൂട്ടി വിശദീകരിച്ചത്.

ഇക്കയുടെ സിനിമക്ക് തലേ ദിവസം രാത്രി ഷോ വെച്ചിട്ടുണ്ടല്ലോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അങ്ങനെയൊന്നുമില്ല എന്നും ഈ സിനിമക്ക് ഫാൻസ്‌ ഷോ ഇല്ലെന്നും മമ്മൂട്ടി വ്യക്തമായി തന്നെ പറഞ്ഞു. ഫാൻസ്‌ ഷോ നടത്തുന്നതിൽ എതിർപ്പുണ്ടോ എന്ന ചോദ്യത്തി ഫാൻസിനോട് ഷോ കാണരുതെന്ന് പറയാൻ പറ്റില്ലലോയെന്നാരുന്നു മമ്മൂട്ടി പറഞ്ഞ മറുപടി. ഭീഷ്മ പർവ്വം ഫാൻസ്‌ ഷോ എന്ന പേരിൽ വിവിധ പ്രചരണങ്ങൾ ആരാധകർ സോഷ്യൽ മീഡിയയിൽ നടത്തുന്നുണ്ട് എങ്കിലും ഇപ്പോൾ മമ്മൂട്ടി തന്നെ ചിത്രത്തിന് ഫാൻസ്‌ ഷോ ഇല്ല എന്ന് വെക്തമാക്കിയിരിക്കുകയാണ്. സൂപ്പർതാരം സിനിമയുടെ റിലീസ് സമയത്തുള്ള ഫാൻസ്‌ ഷോകൾ നിരോധിക്കാൻ ഉള്ള തീരുമാനം ഫിയോക് എടുത്തിരുന്നു. ഫാൻസ്‌ ഷോകൾ കൊണ്ട് സിനിമ വ്യവസായത്തിന് യാതൊരു ഗുണവും ചെയ്യുന്നില്ലെന്നു ഫൊയോക് പറഞ്ഞു.

Back to top button