‘ഭ്രമം റീമേക്ക് അല്ലായിരുന്നെങ്കിൽ പൃഥ്വിക്ക് ദേശീയ അവാർഡ് ഉറപ്പ്’; പ്രശംസ ചൊരിഞ്ഞ് രേഖ്സ്

കഴിഞ്ഞയിടെയാണ് പൃഥ്വിരാജ് നായകനായി എത്തിയ ഭ്രമം സിനിമ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം ബോളിവുഡിൽ റിലീസ് ചെയ്ത ‘അന്ധാദുൻ’ എന്ന ചിത്രത്തിന്റെ മലയാളം റീമേക്ക് ആയിരുന്നു. 2018ലാണ് ‘അന്ധാദുൻ’ പുറത്തിറങ്ങിയത്. ചിത്രത്തിൽ തബു, ആയുഷ്മാൻ ഖുറാന, രാധിക ആപ്‌തെ എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അതേസമയം, ഭ്രമം റീമേക്ക് അല്ലായിരുന്നെങ്കിൽ പൃഥ്വിരാജിന് ദേശീയ അവാർഡ് ഉറപ്പായും ലഭിച്ചേനെ എന്ന് പറയുകയാണ് പ്രശസ്ത സബ് ടൈറ്റിലിസ്റ്റ് ആയ രേഖ്സ്. ട്വിറ്ററിലാണ് ഇവർ പൃഥ്വിരാജിന്റെ അഭിനയത്തെ പ്രശംസിച്ചത്. ഭ്രമം റീമേക്ക് അല്ലായിരുന്നെങ്കിൽ പൃഥ്വിരാജിന് ദേശീയ പുരസ്കാരം ലഭിക്കുമെന്ന കാര്യത്തിൽ 101 ശതമാനം ഉറപ്പുണ്ട്. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. തെന്നിന്ത്യൻ സിനിമയെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തണം. പൃഥ്വിരാജ് നിധിയാണ്. പൃഥ്വിക്ക് ലുക്കും കഴിവുമുണ്ട്. അത് രണ്ടും എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് വ്യക്തമായ ധാരണയുള്ള നടനുമാണ് അദ്ദേഹം’, രേഖ്‌സ് ട്വീറ്റ് ചെയ്തു. ചിത്രത്തിന്റെ സബ് ടൈറ്റിൽ ചെയ്തത് രേഖ ആയിരുന്നു
അന്ധാദുൻ’ എന്ന ചിത്രത്തിൽ ആയുഷ്മാൻ ഖുറാന അവതരിപ്പിച്ച റോളിലാണ് ഭ്രമത്തിൽ പൃഥ്വിരാജ് എത്തിയത്. ബ്ലാക്ക് കോമഡി ക്രൈം ത്രില്ലർ വിഭാഗത്തിലെ സിനിമയാണിത്. ശരത് ബാലന്‍ ആണ് മലയാളി പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള രീതിയിലേക്ക് തിരക്കഥ മാറ്റിയെഴുതിയത്. സിനിമയുടെ സംവിധായകനായ രവി കെ ചന്ദ്രന്‍ തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിച്ചത്. എഡിറ്റിംഗ് – ശ്രീകർ പ്രസാദ്, കല – ദിലീപ് നാഥ്, കോസ്റ്റ്യൂം ഡിസൈനർ – അക്ഷയ പ്രേമനാഥ്, അസ്സോസിയേറ്റ് ഡയറക്ടർ – ജിത്തു അഷ്റഫ്, സൂപ്പർവൈസിങ് പ്രൊഡ്യൂസർ – അശ്വതി നടുത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ – ജിനു പി കെ, സ്റ്റീൽസ് – ബിജിത് ധർമ്മടം, മേക്കപ്പ് – റോണക്‌സ് സേവ്യർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഓപ്പൺ ബുക്ക് പ്രൊഡക്ഷൻ, ടൈറ്റിൽ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് – ഷൈൻ, പ്രൊഡക്ഷൻ മാനേജർ – പ്രിൻസ്, വാട്ട്‌സൺ. എപി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്..