Big Boss

ബിഗ് ബോസ് മത്സരാത്ഥികളുടെ പ്രതിഫലം !!

ഇപ്പോൾ മലയാളികൾക്കിടയിൽ വീണ്ടും ചർച്ചയാകുകയാണ് ബിഗ് ബോസ് സീസൺ 3… കൂടുതൽ പേർക്കും ഈ ഷോ ഇഷ്ടമല്ലെങ്കിലും, തുടർച്ചയായി ഇരുന്ന് കാണാനുള്ള താല്പര്യം ഇല്ലങ്കിലും അതിൽ എന്താണ് നടക്കുന്നത് എന്നറിയാൻ ഏല്ലാവർക്കും ഒരാകാംഷ ഉണ്ട് എന്നത് ഉറപ്പാണ്… അല്ലെ !!! ഇത്തവണത്തെ ബിഗ് ബോസ്സിൽ നമുക്ക് പരിചയമില്ലാത്ത നിരവധി താരങ്ങൾ ഉണ്ടായിരുന്നു …. എങ്കിലും പ്രകടനത്തിന്റെ കാര്യത്തില്‍ എല്ലാവരും കട്ടയ്ക്ക് നില്‍ക്കുകയാണ്. ആരായിരിക്കും മികച്ചതെന്ന് ഒറ്റയടിക്ക് പറയാന്‍ സാധിക്കില്ല. ഇതിനിടെ മത്സരാര്‍ഥികളുടെ പ്രതിഫലം എത്ര ആയിരിക്കുമെന്ന തരത്തിലുള്ള പ്രവചനവും നടന്നിരുന്നു. ഒടുവില്‍ ഏകദേശം പുതിയ ചില റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്….

ആ വാർത്തയിലേക്ക് പോകാം…..

നോബി മര്‍ക്കോസ്, ഡിംപല്‍ ഭാല്‍, കിടിലം ഫിറോസ്, ലക്ഷ്മി ജയന്‍, മണിക്കുട്ടന്‍, സൂര്യ മേനോന്‍, സായി വിഷ്ണു, റിതു മന്ത്ര, അഡോണി ജോണ്‍, സന്ധ്യ മനോജ്. അനൂപ് കൃഷ്ണന്‍, മജ്‌സിയ ഭാനു, റംസാന്‍ മുഹമ്മദ്, ഭാഗ്യലക്ഷ്മി, എന്നിങ്ങനെ പല മേഖലകളില്‍ നിന്നായി പതിനാല് പേരാണ് ഈ സീസണില്‍ മത്സരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ചിലര്‍ പുറത്ത് പോവുകയും മറ്റ് ചിലര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ അകത്തേക്ക് പ്രവേശിക്കുകയും ചെയ്യും. ആദ്യ രണ്ട് ദിവസങ്ങളിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനംകവരാന്‍ ഓരോരുത്തര്‍ക്കും സാധിച്ചിട്ടുണ്ട് എന്നത് എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്….

ജനപ്രീതിയുടെ കാര്യത്തിലും പ്രതിഫലത്തിന്റെ കാര്യത്തിലും ഒന്നാമത് നില്‍ക്കുന്നത് നടന്‍ മണിക്കുട്ടനാണ് ഇപ്പോൾ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍…. ഈ റിപ്പോർട്ട് പ്രകാരം ഒരു ആഴ്ചയില്‍ 50,000 രൂപയാണ് താരത്തിന് ലഭിക്കുന്നത്. ഈ സീസണില്‍ ഏറ്റവും വലിയ തുക ഇതാണെന്നും സൂചനയുണ്ട്… അതുകൂടാതെ രണ്ടാം സ്ഥാനം നോബി മര്‍ക്കോസിനാണ്. 40,000 രൂപയാണ് നോബിയ്ക്ക് ലഭിക്കുന്നത് എന്നും അറിയാൻകഴിഞ്ഞു.. , സീരിയല്‍ നടന്‍ അനൂപ് കൃഷ്ണനും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കും ഇതേ പ്രതിഫലം തന്നെയാണ് കിട്ടുന്നത് എന്നും റിപോർട്ടുകൾ ഉണ്ട്…..

bigg-boss-logo

അതേ സമയം ബാക്കി എല്ലാവര്‍ക്കും 30,000 രൂപ വീതമാണ് ഓരോ ആഴ്ചയിലും കിട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആർ ജെ കിടിലം ഫിറോസ് പണത്തിന് വേണ്ടിയാണ് ബിഗ് ബോസ്സിൽ എത്തിയത് എന്ന് താരം നേരത്തെതന്നെ തുറന്ന് പറഞ്ഞിരുന്നു… ഷോ തുടങ്ങിയത് മുതല്‍ ആരാധകര്‍ കാത്തിരുന്നത് താരങ്ങളുടെ പ്രതിഫലം എത്രയാണെന്ന് അറിയാനാണ്. ഔദ്യോഗികമായ വിവരങ്ങള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല എന്നത് എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ് …. യെങ്കിലും ഏകദേശ കണക്കുളാണ് നമുക്ക് കിട്ടിയിരിക്കുന്നത്… അതേ സമയം അവതാരകനായ മോഹന്‍ലാലിന് ഇത്തവണ പ്രതിഫലം വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ട് ആദ്യമേ പുറത്ത് വന്നിരുന്നു. കഴിഞ്ഞ സീസണില്‍ പന്ത്രണ്ട് കോടിയാണ് താരരാജാവിന് ലഭിച്ചത്… അപ്പോൾ ഇത്തവണ യെത്രയായിരിക്കും !!!!! അല്ലേ !!!!!!!

ഒരു സീസണ്‍ കഴിയുമ്പോള്‍ ആറ് കോടിയോളം കൂട്ടി പതിനെട്ട് കോടിയാണ് മോഹന്‍ലാലിന് ലഭിക്കുന്നതെന്നാണ് ട്വിറ്ററിലൂടെ പ്രചരിക്കുന്ന ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ ഇതിനും വ്യക്തതയില്ല എന്നതാണ് വാസ്തവം . ബിഗ് ബോസ് മലയാളത്തിന്റേത് മാത്രമല്ല മറ്റ് ഭാഷകളിളും ഉണ്ട്… തമിഴിൽ കമൽ ഹാസൻ.. ഹിന്ദിയിൽ സൽമാൻ ഖാൻ അങ്ങനെ നീളുന്നു… ഈ അവതാരകര്‍ക്കും ഓരോ സീസണിലും ഇരട്ടി പ്രതിഫലമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്…..

Back to top button