Film News

ഡോക്ടര്‍ക്ക് പുതിയ ശത്രുക്കളുണ്ടെന്ന് നിമിഷ ആരൊക്കെയാകും അത് ?????

ബിഗ് ബോസ് മലയാളം സീസണ്‍ 4 ശക്തമായ മത്സരങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് തന്നെ പല പൊട്ടിത്തെറികള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ബിഗ് ബോസ് വീട്ടില്‍ പലപ്പോഴും പരസ്പരം വഴക്കുണ്ടാക്കിയിട്ടുള്ളവരാണ് ജാസ്മിനും ഡെയ്‌സിയും. തുടക്കത്തില്‍ നല്ല് സുഹൃത്തുക്കളായിരുന്നവര്‍ ഇടയ്ക്ക് പിണങ്ങുകയായിരുന്നു. ഇതോടെ തുടക്കത്തിലുണ്ടായിരുന്ന ജാസ്മിന്‍-നിമിഷ-ഡെയ്‌സി ഗ്യാങ് വീണ്ടും കൈകോര്‍ത്തിരിക്കുകയാണ്. ഇന്നലെ റോബിനൊപ്പം ജയിലിലേക്ക് പോയ ഡെയ്‌സി പുറത്തിറങ്ങിയ ശേഷം ജാസ്മിനും നിമിഷയുമായി നടത്തിയ സംസാരം ഇവര്‍ക്കിടയില്‍ റോബിനെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കുന്നതായിരുന്നു.ഡോക്ടര്‍ക്ക് ഇപ്പോള്‍ വേറെ ശത്രുക്കളുണ്ട്. അതുകൊണ്ട് ഇപ്പോള്‍ നമ്മളുടെ മേല്‍ ശ്രദ്ധ വീഴില്ലെന്നാണ് നിമിഷ പറയുന്നത്. അതേസമയം,എന്നു കരുതി തെണ്ടിത്തരം കാണിച്ചാല്‍ ഞാന്‍ പോയി ഇടപെടും എന്ന് ജാസ്മിന്‍ പറയുന്നുണ്ട്.

അത് നീ എന്തു വേണേലും ചെയ്‌തോ എന്ന് ഇതിന് നിമിഷ മറുപടി നല്‍കുന്നു. പിന്നാലെ താനും റോബിനും തമ്മില്‍ നടന്ന സംസാരത്തെക്കുറിച്ച് ഡെയ്‌സി മറ്റുളളവരോട് പറയുകയാണ്. എന്നോട് ഇന്നലെ ചോദിച്ചു അവന്‍ എന്താണ് നിന്നോട് ചെയ്തതെന്ന്. ഞാന്‍ അവനോട് പറഞ്ഞു, ഇന്നലത്തെ സംഭവം കൂടെ കഴിഞ്ഞതോടെ എതിര്‍പ്പ് കൂടിയെന്ന്. ഞാന്‍ അവനോട് പറഞ്ഞു, ഞാനും അവനും ചെയ്തത് കളിയില്‍ ഫെയര്‍ ആയിരിക്കും. പക്ഷെ മനുഷ്യത്വം എന്നൊന്ന് കാണിച്ചില്ലെന്നും അതാണ് ഇവളെ ട്രിഗര്‍ ചെയ്തതെന്നും. ഇന്നലെ ഇവള്‍ക്ക് കിട്ടിയ സാധനം എനിക്ക് തരികയും ചെയ്തു ഇവള്‍. ആ ഒരു ചിന്ത ഇവളുടെ മനസിലുണ്ട്. പതിയെ ഈ ചിന്ത എല്ലാവരിലും മാറി വരും. കാരണം എല്ലാവരും ജയിക്കാനാണ് നില്‍ക്കുന്നത്. ഇവളങ്ങനെ ചെയ്യുമോ എന്നറിയില്ല. പക്ഷെ എല്ലാവരും അങ്ങനെയാകും എന്നാണ് ഡെയ്‌സി പറയുന്നത്.

Back to top button