ബിഗ് ബോസ് സീസൺ 3 ലെ സന്ധ്യ മനോജിന്റെ കൂടുതൽ വിവരങ്ങൾ..

മലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് സീസൺ 3 ആരംഭം കുറിച്ചിരിക്കുകയാണ്. ഇക്കുറി ബിഗ് ബോസ് സീസൺ 3 ലൂടെ നിരവധി സർപ്രൈസുകളാണ് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. . പ്രണയദിനത്തിലാണ് ഷോ ആരംഭച്ചത് അതുകൊണ്ട് തന്നെ ചുവന്ന റോസാപ്പൂവ് നൽകി കൊണ്ടാണ് മോഹൻലാൽ മത്സരാർഥികളെ വീട്ടിലേയ്ക്ക് സ്വാഗതം ചെയ്തത്. കഴിഞ്ഞ സീസണുകളിൽ നിന്ന് ഏറെ പുതുമയാർന്ന രീതിയിലാണ് ഇത്തവണത്തെ ബിഗ് ബോസ് സീസൺ 3 ഒരുങ്ങിരിക്കുന്നത് .. ഇത് മത്സാരാർഥികളുടെ നിർണ്ണയത്തിലും പ്രകടമാണ്. ഇത്തവണ ബിഗ് ബോസ് ഹൗസിൽ സീരിയൽ താരങ്ങൾ മുതൽ മലയാളി പ്രേക്ഷകർക്ക് അത്ര സുപരിചിതമല്ലാത്ത താരങ്ങൾ വരെ എത്തിയിട്ടുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ മത്സരാര്ഥിയാണ് സന്ധ്യ മനോജ്,. സോഷ്യൽ മീഡിയ വഴി ബിഗ് ബോസ് എത്തുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ ഉയർന്നുകേൾക്കുന്ന പേരാണ് സന്ധ്യയുടേത്..
ഒഡീസിയോട് തോന്നിയ അതിരുകവിഞ്ഞ പ്രണയമാണ് സന്ധ്യമനോജ് എന്ന ഭരതനാട്യ നർത്തകിക്ക്… വിവാഹത്തിന് ശേഷമാണ് സന്ധ്യയുടെ ജീവിതത്തിലേയ്ക്ക് ഒഡീസി നൃത്തം എത്തുന്നത്. ഇപ്പോഴും ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ ആണ് താരം … മലേഷ്യയിൽ നിന്ന് ഒഡീസിയുടെ ആദ്യപാഠങ്ങൾ പഠിച്ച സന്ധ്യമനോജ് തന്റെ ജീവിതത്തിൽ നൃത്തത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത് .. നർത്തകിമാർ നൃത്ത രൂപമായ ഭരതനാട്യം, കുച്ചിപ്പുടി അങ്ങനെ എന്ത് താനെ ആയാലും അതിന് പൂർണ്ണത വരണമെങ്കിൽ നൃത്തത്തോടൊപ്പം യോഗയും അഭ്യസിക്കണം എന്നാണ് സന്ധ്യയുടെ അഭിപ്രായം. സ്വന്തം വകയായി സന്ധ്യ വിദ്യാർത്ഥികൾക്കായി ഭർത്താവിന്റെ യോഗാ സ്‌കൂളിനൊപ്പം യോഗയും ഒഡീസിയും യോജിപ്പിച്ചുള്ള നൃത്തവിദ്യാഭ്യാസവും നൽകുന്നുണ്ട്.
നൃത്തത്തെ ഫിലോസഫിക്കലായി സമീപിക്കാനാണ് മുപ്പത്തിരണ്ട് കാരിയായ സന്ധ്യയുടെ എന്നത്തേയും ആഗ്രഹം .. അതിനു ഏറെ കരുത്ത് നൽകി കൊണ്ട് ഭർത്താവും കുടുംബവും സന്ധ്യക്ക് ഒപ്പമുണ്ട്. കലാമണ്ഡലം പാർവതി നാരായണ സ്വാമിയുടെ കീഴിലാണ് താരം നൃത്തം അഭ്യസിച്ചിരുന്നത്. സൂര്യ ഫെസ്റ്റിവൽ ഉൾപ്പെടെ ഉള്ള വേദികളിൽ നൃത്തപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. 1988 നവംബര് രണ്ടിനാണ് സന്ധ്യ ജനിച്ചത്. ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ച സന്ധ്യ തന്റെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് തിരുവനന്തപുരത്താണ്. കേരള യൂണിവേഴ്സിറ്റിയിൽ ആണ് സന്ധ്യ തന്റെ ബിരുദ പഠനം പൂർത്തിയാക്കിയതും. തന്റെ അഞ്ചാമത്തെ വയസ്സ് മുതലാണ് നൃത്തം അഭ്യസിച്ചു തുടങ്ങിയത് എന്നാണ് താരം പറയുന്നത്.. സന്ധ്യയുടെ പിതാവ് മനോജ് ഒരു നൃത്ത അധ്യാപകൻ കൂടിയാണ്. എന്നാൽ ഇപ്പോൾ സന്ധ്യ കുടുംബവുമൊത്ത് മലേഷ്യയിലാണ് കഴിഞ്ഞു പോരുന്നത്. മനോജ് കൈമൾ എന്നാണ് സന്ധ്യയുടെ ഭർത്താവിന്റെ പേര്. ഒരു യോഗ ട്രൈനെർ കൂടിയാണ് അദ്ദേഹം.
നർത്തകിയും അധ്യാപികയും മാത്രമല്ല മികച്ച ഭാര്യയും അമ്മയും കൂടിയാണ് സന്ധ്യ .20 വയസ്സുള്ല ഒരു മകനും 15 വയസ്സുള്ള മകളും സന്ധ്യയ്ക്കുണ്ട്. അമ്മയാണ് മക്കളുടെ അടുത്ത സുഹൃത്ത്. തിരിച്ചും അങ്ങനെ തന്നെയാണ്. അമ്മയ്ക്ക് പൂർണ്ണ പിന്തുണയാണ് മക്കൾ നൽകുന്നത്. മോഡലിംഗിലും താരം ഇപ്പോൾ ചുവട് വെച്ചിട്ടുണ്ട്….. ഇനി ബിഗ് ബോസ് വേദിയിൽ സന്ധ്യ മനോജ് പിടിച്ചുനിൽക്കുമോ ഇല്ലയോ എന്ന് കണ്ടുതന്നെ അറിയേണ്ടിവരും