Film News

ന്റെ ഭാഗ്യചേച്ചി, അത് ബിഗ്‌ബോസ് വീട്ടിലേക്കു എല്ലാർക്കും കിട്ടുന്ന റേഷൻ ആണ് അല്ലാതെ പൊളി ഫിറോസിന്റെ വീട്ടിൽ നിന്നൊന്നുമല്ല

ഇന്നത്തെ ബിഗ്‌ബോസ് റിവ്യൂ വായിക്കാം

ഇന്നലെ എപ്പിസോഡ് കാണാൻ കഴിഞ്ഞില്ലാത്തതു കൊണ്ടു റിവ്യൂ വേണ്ട എന്നു കരുതി ഇരുന്നതാണ് അപ്പോളാണ് ഇന്ന് റിവ്യൂ ഇല്ലേ എന്നു ചോദിച്ചു മെസ്സേജിലും കമെന്റ്സിലും ആയിട്ട് കണ്ടത്.ഒരുപാട് സന്തോഷമായി..ഞാൻ എഴുതുന്നത് ഇഷ്ട്ടപെടുന്നുണ്ടല്ലോ എന്നതിൽ.. അതുകൊണ്ട് രാത്രി തന്നെ യൂട്യൂബിൽ നിന്നു എപ്പിസോഡ് കണ്ട്, 1മണിക്ക് ആണ് ഞാനിത് എഴുതുന്നത് തുടക്കത്തിൽ കണ്ടത് ഭാഗ്യചേച്ചി സായി കോൺവെർസേഷൻ ആയിരുന്നു.ഇന്നലെ വരെ റംസാൻ എല്ലാം പേർസണലി എടുക്കുന്നു എന്നു പറഞ്ഞു നടന്ന ചേച്ചി ആണ് ശെരിക്കു എല്ലാ കാര്യങ്ങളും വ്യക്തിപരമായി എടുക്കുന്നത് എന്നു വീണ്ടും വീണ്ടും ജനത്തിന് ബോധിപ്പിച്ചു കൊടുക്കുകയാണ് സായി you have done a good job രണ്ടുപേരെയും സംസാരിച്ചു ഒത്തുതീർപ്പാക്കാൻ നോക്കിയത്.നല്ലത് കണ്ടാൽ അതും പറയണമല്ലോ റംസാൻ ആണെങ്കിൽ എട്ടിലും ഏഴിലും വിട്ടുകൊടുക്കുന്നില്ല ബെസ്റ്റ് രണ്ടു പേരെ ആണ് ഒരുമിപ്പിക്കാൻ നോക്കിയത് .

അഡോണിയും നോബിചേട്ടനും സായിയെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ സായി കടന്നു വന്നു. അത്രേം നേരം സായിയെ കുറ്റം പറഞ്ഞു ഇരുന്നു സായി വന്നപ്പോൾ എന്ത് നൈസ് ആയിട്ടാണ് സംസാരം നിർത്തിയത്. മുന്നിൽ ചിരിച്ചു കാണിച്ചു ഒന്ന് അങ്ങോട്ട്‌ മാറുമ്പോൾ കുറ്റം പറയുക. ശെരിക്കും നമ്മളും മനസിലാക്കേണ്ടതാണ് എന്നു എനിക്ക് തോന്നിപ്പോയി മുന്നിൽ ചിരിച്ചു നിൽക്കുന്ന എല്ലാരുമൊന്നും നമ്മളെ നല്ലത് പറയുന്നവർ അല്ലാ . അതെന്താ സന്ധ്യേ സജ്‌ന പൊളി ഫിറോസിനെ മനസിലാക്കുന്നുണ്ടോ ഇല്ലിയോ അതോ അഡ്ജസ്റ്റ് ചെയ്തു ജീവിക്കുവാണോ എന്നു സന്ധ്യക്കാണോ നിശ്ചയം?? പൊളി ഫിറോസ് ഇന്ന് ആ “വീട്ടമ്മമാർ പാചകം ചെയ്തു ഭർത്താവിന് വെച്ചുണ്ടാക്കി കൊടുക്കുന്ന”

കാര്യം പറഞ്ഞപ്പോളെ ഞാൻ മനസിലാക്കിയത് ഇത് ഫെമിനിസം റൂട്ടിലേക്കു തിരിഞ്ഞവർക്കുള്ള വലയാണെന്ന് പിന്നങ്ങോട്ട് നടന്നത് ഈ ആഴ്ച മൊത്തം മാസ്ക് വെച്ചു നടക്കാനുള്ള വാർത്തമാനങ്ങൾ ആയിരുന്നു ന്റെ പൊന്നോ ഇടയ്ക്കു വെച്ചു ഈ പ്ലേ ഗ്രൗണ്ടിലെ സ്ലൈഡ് പോലെ ശ്യൂന്നു സ്കൂട്ട് ആയി ഭാഗ്യചേച്ചി എഴുന്നേറ്റു പോയപ്പോളേ കരുതി എന്തോ പറഞ്ഞു കരയാൻ ആണെന്ന് പ്രതീക്ഷിച്ചത് തന്നെ ന്റെ ഭാഗ്യചേച്ചി..അത് ബിഗ്‌ബോസ് വീട്ടിലേക്കു എല്ലാർക്കും കിട്ടുന്ന റേഷൻ ആണ്. അല്ലാതെ പൊളി ഫിറോസിന്റെ വീട്ടിൽ നിന്നൊന്നുമല്ല.. ഇനി ആണേൽ തന്നെ ഫുഡിനോട് അവഗണന കാണിക്കുന്നത് യോജിക്കാനേ കഴിയത്തില്ല അതുപോലെ എന്തിനാ ചേച്ചി പൊളി ഫിറോസ് പറഞ്ഞത് തിരിച്ചെടുക്കുന്നത്? ഞങ്ങൾക്കും ബിഗ്‌ബോസ് കാണിച്ചു തന്നിട്ടുള്ളത് നിങ്ങൾ രണ്ടുപേരും അവിടെ വെറ്തെ ഇരുന്നു റിവ്യൂ പറയുന്നതാണ്.

സന്ധ്യ ജോയിൻ ആയിട്ട് ദിവസങ്ങളെ ആയിട്ടുള്ളു. വല്ലപ്പോഴുമേ ചേച്ചി ആ ബാത്രൂം ക്ലീൻ ചെയ്യുന്നതും അടുക്കളയിൽ നിൽക്കുന്നതും കണ്ടിട്ടുള്ളു.ചേച്ചിനെ അത്രയെങ്കിലും കാണിച്ചു ആ കിടിലുവിന്റെ കാര്യമോ ഇതുവരെ ഒരു പണി ചെയ്യുന്നത് കാണിച്ചിട്ടില്ല അയ്യോ ചിരിച്ചു ചിരിച്ചു ഒരു വഴി ആക്കിയ എപ്പിസോഡ് ഇത്രേം നേരം അടുക്കളയും ലിവിങ് റൂമും കാണിച്ച എപ്പിസോഡ് ഈ അടുത്തൊന്നും കണ്ടിട്ടില്ല റംസാൻ അവസാനം സംസാരിച്ചു രമ്യതയിലായി അങ്ങനെ ഒരു പുതിയ ഗ്രൂപ്പ്‌ അവിടെ ഉരുവായിരിക്കുകയാണ് സൂർത്തുക്കളെ ധനുഷ്ക്കോടിക്ക് പോകാൻ.അങ്ങനെ ഭാഗ്യച്ചിടെ സത്യാഗ്രഹം നടക്കാൻ പോവുകയാണ് പക്ഷെ ആപ്പിളും പാലും മാത്രം കഴിച്ചുകൊണ്ടുള്ള സത്യാഗ്രഹം ആണ് ട്ടോ പൊളി ഫിറോസ് ഇടയ്ക്കു പറഞ്ഞതാണ് കോമഡി “മതീലോ കിട്ടണ്ട പ്രോടീൻ കിട്ടിക്കഴിഞ്ഞല്ലോ”എന്നു .

കഴിഞ്ഞ ദിവസം സൂര്യ ചായ കൊണ്ടുവന്നപ്പോൾ ഓട്ടിച്ച വ്യക്തിയാണ് ഇന്ന് ഡിമ്പൽ പാൽ കൊണ്ടു കൊടുത്തപ്പോൾ താങ്ക് യു ന്നും പറഞ്ഞു വാങ്ങി വെച്ചതെ.. എന്റെ ഭാഗ്യചേച്ചി പുറത്തിറങ്ങുമ്പോൾ ഈ പോസ്റ്റ് കണ്ടു എന്നോട് വിരോധം തോന്നുന്നതിനു മുന്നേ ബിഗ്ഗ്‌ബോസിന്റെ 46ആം ദിവസമൊന്നു കാണണം എന്നിട്ട് ഞാനീ പറഞ്ഞതിൽ വല്ല തെറ്റുമുണ്ടേൽ വിരോധം കാട്ടിക്കോളൂ ക്യാപ്റ്റൻസി ടാസ്കിനുള്ള നോമിനേഷൻ കണ്ടും എനിക്ക് ചിരിയാണ് വന്നത് എന്താന്നറിഞ്ഞൂടാ സജ്‌ന ഫിറോസ് ഇപ്പ്രാവശ്യം ക്യാപ്റ്റൻ ആയി കാണാൻ വല്ലാത്ത മോഹം.. എന്റെ മോഹം പൂവണിയട്ടെ എന്നു ആഗ്രഹിച്ചുകൊണ്ട്, നാളെ കവാല കുറ്റിക്കു അടിവീഴുമോ ഇല്ലിയോ എന്നു കാണാൻ കാത്തിരിക്കുന്ന ഒരു പാവം പ്രേക്ഷക .

Back to top button